'ജിന്റോ ചേട്ടനും ഞാനും തമ്മിലെ ബന്ധം കാരണം എന്റെ വിവാഹ ബന്ധം തകർന്നെന്ന് അവർ പറഞ്ഞു'; അപ്‌സര
മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അപ്‌സര ആൽബി. സാന്ത്വനം എന്ന സൂപ്പർ ഹിറ്റ് സീരിയലിലൂടെയാണ് കൂടുതലായി അറിയപ്പെട്ടത്. അതിന് മുൻപ് തന്നെ ഏഷ്യാനെറ്റിലെ കോമഡി സ്‌റ്റാർസ് അടക്കമുള്ള പരിപാടികളിലും താരം ഭാഗമായിരുന്നു. സാന്ത്വനം നൽകിയ കരിയർ ബ്രേക്കിൽ നിന്ന് തുടങ്ങിയ അപ്‌സരയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എന്നാൽ ശരിക്കും അപ്‌സരയുടെ ജീവിതം മാറ്റിയത് ബിഗ് ബോസാണ്.
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസിൽ താരവും മത്സരിച്ചിരുന്നു. അതിലൂടെയാണ് പ്രേക്ഷകർ അപ്‌സരയെ കൂടുതലായി അടുത്തറിയുന്നത്. ശേഷം അടുത്ത കാലത്താണ് താരം വീണ്ടും വിവാഹിതയായത്. മിനിസ്‌ക്രീനിലെ മറ്റൊരു കോമഡി താരമായിരുന്ന ആൽബി ആയിരുന്നു വരൻ. എന്നാൽ ഇപ്പോൾ ഇവർ പിരിഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് അപ്‌സര ഇപ്പോൾ.

ബിഗ് ബോസിൽ പോയത് കൊണ്ട് ജീവിതത്തിൽ ഗുണങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് അപ്‌സര പറയുന്നത്. എങ്കിലും ബിഗ് ബോസിൽ പോയി തിരിച്ചുവന്നതിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒക്കെ നഷ്‌ടമായിരുന്നു. ബിഗ് ബോസിൽ പോയ ശേഷം സാമ്പത്തികമായി ഇത്തിരി സ്ഥിരത കിട്ടിയെന്നത് മാത്രമാണ് ഏക കാര്യമെന്നും അപ്‌സര പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അപ്‌സരയുടെ പ്രതികരണം.
അപ്‌സരയുടെ വാക്കുകൾ
ബിഗ് ബോസിൽ പോയത് കൊണ്ട് എനിക്ക് ഗുണങ്ങളും ഉണ്ടായിട്ടുണ്ട്. സാമ്പത്തികമായിട്ടാണ് എങ്കിലും അവിടെ ഗുണമുണ്ടായിരുന്നു. സീരിയലിൽ കിട്ടുന്നതിന്റെ ഇരട്ടി പ്രതിഫലം അവിടെ നിന്ന് കിട്ടിയിരുന്നു. അതുകൊണ്ട് കൊറേ ബാധ്യതകൾ ഒക്കെ തീർക്കാൻ പറ്റി. അതുകൊണ്ട് ഒരിക്കലും എനിക്ക് അതിനെ ശപിക്കാൻ പറ്റിയിരുന്നില്ല. പണ്ടാരം പോവണ്ടായിരുന്നു എന്ന് പറയാൻ പറ്റില്ലായിരുന്നു. ബിഗ് ബോസ് വഴി വേറെയൊന്നും നേടിയിട്ടില്ല.
ഇല്ലാത്ത കൊറേ കാര്യങ്ങൾ എന്റെ തലയിൽ വെച്ചു തന്നിരുന്നു. കൊറേ വാർത്തകൾ ഒക്കെ വന്നിരുന്നു. അതൊക്കെ ഇല്ലാത്ത കാര്യങ്ങളായിരുന്നു. കൊറേ മീഡിയക്കാർ എന്നെ ചൂഷണം ചെയ്‌തു. എന്റെ കല്യാണത്തിന് തന്നെ നിങ്ങൾക്ക് അറിയാം. അപ്‌സര രണ്ടാം കെട്ടാണ് എന്നൊക്കെ പറഞ്ഞിരുന്നു. ശരിയാണ് എന്റെ രണ്ടാമത്തെ വിവാഹമാണ്, ശരിക്കും അതുകൊണ്ട് എന്താണ് കുഴപ്പം. അതൊരു അപരാധമാണോ? ഞാൻ ആരെയും വിഷം കൊടുത്ത് കൊന്നിട്ടൊന്നുമില്ലല്ലോ..
ബിഗ് ബോസ് കഴിഞ്ഞിട്ട് എത്ര ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഡാൻസ് കളിക്കുന്നു. എടുക്കുന്നു, കറക്കുന്നു, ഒരുമിച്ച് നടക്കുന്നു. അവർക്ക് ആർക്കും ഇല്ലാത്ത എന്ത് പ്രശ്‌നമാണ് ഞാൻ ചെയ്യുമ്പോൾ ഉള്ളത്. ഞാനും ജിന്റോ ചേട്ടനും തമ്മിൽ ബിഗ് ബോസിൽ വച്ച് ഒരു വഴക്ക് പോലും ഉണ്ടായിരുന്നില്ല. പുള്ളി എന്നോട് വന്ന് ഡാൻസ് കളിക്കണമെന്ന് പറഞ്ഞു, ഞാൻ പഠിപ്പിച്ചു.
എന്ന് വച്ച് ഞാനും പുള്ളിക്കാരനും തമ്മിൽ വേറെന്തോ ഉണ്ടെന്നൊക്കെ ആൾക്കാർ വന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ല. പുറത്തിറങ്ങിയ ശേഷം പുള്ളിയുമായി എനിക്കൊരു ബന്ധവുമില്ല. ഒരു മെസേജ് പോലും അയക്കാറില്ല. ഒരു പരിപാടിയിൽ വച്ച് മീഡിയാസ് നിർബന്ധിച്ചപ്പോൾ ആണ് ഞങ്ങൾ വീണ്ടും ഡാൻസ് കളിച്ചത്. പിന്നെ അത് ഭയങ്കര നെഗറ്റീവ് ആവുമെന്ന് നമ്മൾ വിചാരിക്കില്ലല്ലോ.
ആരാണെങ്കിലും ഒരു കൈ പിടിച്ച് ഡാൻസ് കളിച്ചാൽ എന്താണ് സംഭവിക്കുന്നത്. ഒന്ന് എടുത്ത് കറക്കിയാൽ എനിക്ക് ഒന്നുംവരില്ല. ഒന്ന് കെട്ടിപിടിച്ചാൽ എനിക്ക് എന്ത് സംഭവിക്കാനാണ്. അത് കാരണം എന്റെ വിവാഹബന്ധം തകർന്നെന്നാണ് ചിലർ പറയുന്നത്. ഞാനും എന്റെ ഭർത്താവും ഡിവോഴ്‌സ്‌ഡ് അല്ല. പിന്നെ വാർത്തകളിൽ വരുന്ന കാര്യം വിശദീകരിക്കാൻ എനിക്കിപ്പോൾ താൽപര്യമില്ല. അങ്ങനെ ആണെങ്കിലും അല്ലെങ്കിലും ആരോടാണ് ഞാൻ തെളിയിക്കേണ്ടത്, അതെനിക്ക് അറിയില്ല.












Click it and Unblock the Notifications