Get Updates
Get notified of breaking news, exclusive insights, and must-see stories!

'സഹോദരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധം കാണിക്കുന്ന ആ സിനിമ ബാൻ ചെയ്യാത്തത് എന്തുകൊണ്ട്...?'; ഫിറോസ് ഖാൻ

മലയാളി പ്രേക്ഷകർ ഏറ്റെടുത്ത റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ഒട്ടേറെ സീസണുകൾ പിന്നിട്ടെങ്കിലും ഇന്നും ആരാധകർ അടുത്ത സീസണിനായി കാത്തിരിപ്പാണ്. ബിഗ് ബോസിലൂടെ എല്ലാവർക്കും സുപരിചിതനാണ് ഫിറോസ് ഖാൻ. മുൻപ് വിവിധ ടെലിവിഷൻ ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ഫിറോസ് കൂടുതൽ പ്രശസ്‌തി നേടിയത് ബിഗ് ബോസിലൂടെയാണ് എന്ന് വേണമെങ്കിൽ പറയാം.

തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിൽ ഒട്ടും മടി കാണിക്കാത്ത വ്യക്തി കൂടിയാണ് അദ്ദേഹം. ബിഗ് ബോസിൽ നിൽക്കുമ്പോൾ പോലും ഇക്കാര്യത്തിൽ ഫിറോസ് ഒരു വിട്ടുവീഴ്‌ചയും ചെയ്‌തിട്ടില്ലായിരുന്നു. എന്നാൽ ഈ സ്വഭാവം കൊണ്ട് തന്നെ താരത്തിന് കാര്യമായ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു.

firozkhaninterview

ഇപ്പോഴിതാ സിനിമയിലെ ചില കാര്യങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് ഫിറോസ് ഖാൻ. മാർക്കോ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വലിയ രീതിയിൽ വിമർശന വിധേയമാവുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. മാർക്കോ സിനിമ കൃത്യമായി സെൻസർ ചെയ്‌തിരുന്നെങ്കിൽ ഒരു സീൻ പോലും ബാക്കി ഉണ്ടാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫിറോസ് ഖാന്റെ വാക്കുകൾ

മാർക്കോ കൃത്യമായി സെൻസർ ചെയ്തെങ്കിൽ ഒരു സീൻ പോലും ബാക്കി ഉണ്ടാവുമായിരുന്നില്ല. അത്രയും ക്രൂരമായിട്ടുള്ള സാധനമാണ് അതിലുള്ളത്. ഞാൻ പറയുന്നത് എല്ലാ സാഹചര്യങ്ങളും ഒരു മനുഷ്യനെ ബാധിക്കും. വിഷ്വലി കാണുന്ന സംഭവങ്ങൾ വളരെയേറെ ബാധിക്കുന്നതാണ്. ഇങ്ങനെയുള്ള സംഭവങ്ങൾ ഗ്ലോറിഫൈ ചെയ്‌ത്‌ കാണിക്കുമ്പോൾ നമ്മൾ ചിന്തിക്കണം.

സിനിമ സ്വാധീനിക്കില്ലെന്ന് ഒരിക്കലും പറയാൻ കഴിയില്ല, അത് സ്വാധീനിക്കുക തന്നെ ചെയ്യും. നല്ല വിദ്യാഭ്യാസമുള്ള ഒരു നടനാണ്, എന്തുകൊണ്ട് നന്മകളെ എടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിക്കുന്നു. എന്ത് വിഡ്ഢിത്തമായിട്ടുള്ള ചോദ്യമാണ് അത്. പല കാര്യങ്ങളെയും പോസിറ്റീവ് ആയിട്ടാണ് കാണിക്കുന്നത് എന്നതാണ് പ്രധാന പ്രശ്‌നം. അതിനകത്ത് ഒരു കുറ്റവും ഇല്ലെന്ന് കുട്ടികൾ തെറ്റിദ്ധരിക്കും.

Take a Poll

പണ്ടൊക്കെ ഒരു ഏജ് കഴിഞ്ഞ് ഒരു പയ്യൻ സിഗരറ്റ് വലിച്ചാൽ ഒരു വിഷയവുമില്ല. എന്നാൽ ഇപ്പോൾ അത് എന്തോ വലിയ സംഭവമാണ്. അന്നൊക്കെ ഡിഗ്രി കഴിഞ്ഞ പിള്ളേർ പോലും ഒളിച്ചിരുന്നാണ് വലിക്കുന്നത്. ഇന്ന് പെൺകുട്ടികൾ പോലും പരസ്യമായി ഇരുന്ന് വലിക്കുകയാണ്. അത് മറ്റുള്ളവരെ കാണിക്കാനായിട്ടാണ് വലിക്കുന്നത്. അവരെ മാസ് രീതിയിൽ കാണിക്കണം എന്നൊക്കെയുള്ള തെറ്റിദ്ധാരണയിലാണ് അവർ അങ്ങനെ ചെയ്യുന്നത്.

സഹോദരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധം കാണിക്കുന്ന സിനിമ മലയാളത്തിൽ അടുത്തിടെയായി ഇറങ്ങിയിട്ടുണ്ടെന്ന് പറയുന്നത് കേട്ടു. എന്തുകൊണ്ടാണ് സമൂഹത്തിന് പറ്റാത്ത ഇത്തരം സിനിമകൾ ബാൻ ചെയ്യാത്തത്. അങ്ങനെയൊരു സിനിമ സമൂഹത്തിന് ആവശ്യമില്ല, സെൻസർ ബോർഡ് എന്തിനാണ്, സെൻസർ ചെയ്യാനാണ്. അപ്പോൾ അത് ബാൻ ചെയ്യുക. അത്രയേ ഉള്ളു അതിലൊക്കെയുള്ള വിഷയങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+