Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ കാരണം ലക്ഷ്‌മി കപ്പ് നേടട്ടെ, ബിഗ് ബോസിലെ ഏറ്റവും നല്ല വൈൽഡ് കാർഡ് എൻട്രി എന്റേത് ആയിരുന്നു'; റിയാസ്

ബിഗ് ബോസ് ഏഴാം സീസൺ പുതിയ ടാസ്ക്കുകൾ ഒക്കെയായി കൂടുതൽ സജീവമാവുകയാണ്. അതിനിടയിൽ അണിയറ പ്രവർത്തകർ ആവട്ടെ പഴയ മത്സരാർത്ഥികളിൽ ചിലരെ പുതിയ സീസണിൽ ചലഞ്ചേഴ്‌സ് ആയി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി മറ്റൊരു ശൈലിയിലാണ് ഇക്കുറി മത്സരങ്ങൾ നടക്കുന്നത്. പലപ്പോഴും ബിഗ് ബോസിന് പോലും മത്സരാർത്ഥികളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്.

കഴിഞ്ഞ ദിവസമാണ് ബിഗ് ബോസിലെ ഏറ്റവും ജനപ്രീതിയുള്ള ടാസ്ക്കുകളിൽ ഒന്നായ ബിബി ഹോട്ടൽ തുടങ്ങിയത്. എല്ലാ സീസണുകളിലും വളരെ രസകരമായ ചില നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള ടാസ്ക്കുകളിൽ ഒന്ന് കൂടിയായിരുന്നു ഇത്. അതിന്റെ ഭാഗമായി പഴയ മത്സരാർത്ഥികളിൽ ചിലർ ബിബി ഹോട്ടലിൽ അതിഥികളായി എത്തുന്നത് നാം കണ്ടതാണ്. ആകെ മൂന്ന് പേരാണ് ഇത്തവണ ഈ ടാസ്‌കിൽ മത്സരാർത്ഥികളെ വെല്ലുവിളിക്കാനായി എത്തിയത്.

riyassalimbiggboss

അതിൽ ആദ്യമെത്തിയത് ശോഭ വിശ്വനാഥും ഷിയാസ് കരീമുമായിരുന്നു. ഇവർ ബിഗ് ബോസിൽ കയറിയതും തങ്ങളുടെ പണി തുടങ്ങിയിരുന്നു. ആദ്യം ഷിയാസ് കരീം അനുമോളുടെ പ്രിയപ്പെട്ട പ്ലാച്ചി എന്ന പാവയെ വലിച്ചെറിയുകയാണ് ചെയ്‌തത്‌. ഇതോടെ അനുമോൾ കരച്ചിലായി. ശോഭ ആവട്ടെ കഴിഞ്ഞ ദിവസം ഏറെ വിമർശനങ്ങൾ നേരിട്ട ലക്ഷ്‌മിയെ ആണ് കൃത്യമായി ടാർഗറ്റ് ചെയ്‌തത്‌. ഇവർക്ക് പിന്നാലെ മൂന്നാമത്തെ അതിഥിയും എത്തി.

ബിഗ് ബോസിലെ ജനപ്രിയ മത്സരാർത്ഥികളിൽ ഒരാളായിരുന്ന റിയാസ് സലീം ആയിരുന്നു അടുത്ത അതിഥി. എന്നാൽ താരത്തിന്റെ വരവിന് മുൻപ് തന്നെ അതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സജീവമായിരുന്നു. വന്നാൽ ആദില-നൂറയെ അധിക്ഷേപിച്ച ലക്ഷ്‌മിയെ തന്നെയാവും റിയാസ് ലക്ഷ്യമിടുക എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ബിഗ് ബോസിൽ പോയ ശേഷം റിയാസിന്റെ വാക്കുകളാണ് വൈറലാവുന്നത്. ലക്ഷ്‌മിയെ കുറിച്ചും താരം പറയുന്നുണ്ട്.

റിയാസ് സലീമിന്റെ വാക്കുകൾ

നല്ല അനുഭവമായിരുന്നു വീണ്ടും ബിഗ് ബോസിൽ പോയത്. പറയാനുള്ളത് ഒക്കെ ഞാൻ അവിടെ ഓൾറെഡി പറഞ്ഞിട്ടുണ്ട്. ലക്ഷ്‌മി പ്രശ്‌നമൊക്കെ നേരത്തെ അഭിപ്രായം പറഞ്ഞതാണ്. എല്ലാവർക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട്. ഇന്നും നാളെയും എപ്പിസോഡുകൾ കാണുമ്പോൾ ഞാൻ എന്താണ് അവിടെ ചെയ്‌തതെന്ന്‌ നിങ്ങൾക്ക് മനസിലാവും. ഞാൻ ലക്ഷ്‌മിയെ ടാർഗറ്റ് ചെയ്‌തിട്ടില്ല, സാഹചര്യം അനുസരിച്ച് എല്ലാവരുമുണ്ട്.

ഞാൻ ആരെയാണ് സപ്പോർട്ട് ചെയ്യുന്നതെന്ന് ചോദിച്ചാൽ, അതിൽ ഇഷ്‌ടപ്പെടുന്ന കുറച്ച് പേരുണ്ട്. എനിക്ക് ജിസേലിനെ ഇഷ്‌ടമാണ്‌. ആദില-നൂറയെയും എനിക്ക് ഇഷ്‌ടമാണ്‌. അങ്ങനെ കുറച്ച് പേരുണ്ട്. എന്നെപ്പറ്റി നിങ്ങൾക്ക് എന്താണ് തോന്നുന്നത്. ഞാൻ ആയിരുന്നു ഏറ്റവും നല്ല വൈൽഡ് കാർഡ് എന്ന് സ്വന്തമായി ഞാൻ തന്നെ പറയണോ? എനിക്ക് തോന്നുന്നത് ബിഗ് ബോസിലെ ഏറ്റവും നല്ല വൈൽഡ് കാർഡ് ഞാൻ ആയിരുന്നു എന്ന് തന്നെയാണ്.

ലക്ഷ്‌മിയുടെ മകനെ കുറിച്ച് ഞാൻ അല്ലാലോ ഒന്നും സംസാരിച്ചത്. ആവശ്യമില്ലാത്ത ആളുകളുടെ പേരുകൾ ഇതിലേക്ക് എടുത്തിടേണ്ട. ഡോമിനേറ്റിങ് ആയിട്ട് ഒരു മത്സരാർത്ഥി നിൽക്കുന്നില്ല എന്നത് നല്ല കാര്യമല്ലേ. കുറച്ചുകൂടി കഴിയുമ്പോൾ അല്ലേ അതൊക്കെ മാറുക. സീസൺ 6 തുടങ്ങുമ്പോൾ എല്ലാവർക്കും അറിയാമായിരുന്നു അവിടെ കണ്ടന്റ് ഉണ്ടാക്കുന്ന, മെയിൻ പ്ലോട്ട് ഉണ്ടാക്കുന്ന മത്സരാർത്ഥി ഒന്നേ ഉള്ളൂവെന്ന്.

പിന്നെ സീസൺ കാണാൻ എന്താണ് ഇന്ററസ്‌റ്റ്. ഈ സീസണിലെ കണ്ടന്റിന്റെ ക്വളിറ്റി വളരെ കുറവാണ്. അത് എനിക്ക് ഒരു അനുഭവം ഉണ്ടാവുകയും ചെയ്‌തു. വളരെ ക്വാളിറ്റി കുറഞ്ഞ വർത്തമാനവും പെരുമാറ്റവും ഒക്കെ നേരിടേണ്ടി വന്നു. ഷാനവാസിന്റെ ഭാഗത്ത് നിന്നാണ് അതുണ്ടായത്. ഇപ്പോൾ മലയാളത്തിൽ വെറും തെറികളാണ് ഉപയോഗിക്കുന്നത്. ഞാൻ കാരണം ലക്ഷ്‌മി കപ്പ് അടിക്കട്ടെ. ആര് പോവണമെന്ന് എനിക്ക് പറയാനില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+