'ജാസ്‌മിൻ ഭയങ്കര ഇന്റലിജന്റ് ആണ്, അങ്ങനെ ഒക്കെ കളിയാക്കിയാലൊന്നും അവൾ തളരില്ല'; ഗായത്രി സുരേഷ്
മലയാളികളുടെ പ്രിയ നടിയാണ് ഗായത്രി സുരേഷ്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയ താരം ഒട്ടേറെ ആരാധകർ ഉള്ളൊരാൾ കൂടിയാണ്. സിനിമാ അഭിനയത്തിലൂടെ മാത്രമല്ല അഭിമുഖങ്ങളിലൂടെയും തുറന്നുപറച്ചിലുകളിലൂടെയും ഒക്കെ വ്യത്യസ്‌തമായ നിലപാടുകൾ ഉള്ളവർക്ക് മുൻപിലും അവതരിപ്പിച്ച ഗായത്രി സ്വന്തം അഭിപ്രായം പറയുന്നതിൽ ഒട്ടും മടി കാട്ടാത്തയാളാണ്.
ഇപ്പോഴിതാ ബിഗ് ബോസ് ആറാം സീസണിനെ കുറിച്ചുള്ള വിശേഷങ്ങളും തന്റെ അഭിപ്രായങ്ങളും ഒക്കെ പങ്ക് വയ്ക്കുകയാണ് ഗായത്രി സുരേഷ്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താൻ ബിഗ് ബോസ് കാണാറുണ്ടെന്നും അടുത്ത ഏതെങ്കിലും ഒക്കെ ഒരു സീസണിൽ അതിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ടെന്നുമൊക്കെ ഗായത്രി മനസ് തുറന്നത്.

ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുനെന്നും പോവണം എന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഗായത്രി പറയുന്നു. ബിഗ് ബോസിൽ ഇതുവരെ പോവാത്തതിന്റെ കാരണവും താരം വെളിപ്പെടുത്തി. ബിഗ് ബോസിലേക്ക് പോവാനുള്ള മൈൻഡ് ലെവലിലേക്ക് താൻ ഇതുവരെ എത്തിയിട്ടില്ല എന്നാണ് ഗായത്രി പറയുന്നത്.
'മനസ് അത്തരത്തിൽ ഒരു നിലയിൽ എത്താതെ ഞാൻ അവിടെ പോയി കഴിഞ്ഞാൽ ഞാൻ ഭയങ്കരമായിട്ട് വീഴും. അതെനിക്ക് ഉറപ്പാണ്. അടുത്ത സീസണുകളിൽ എപ്പോഴെങ്കിലും അത് പ്രതീക്ഷിക്കാം. കറക്‌ട് ആ നിലയിലേക്ക് എത്തി കഴിഞ്ഞാൽ പിന്നെ പോവാൻ എനിക്ക് ഒരു കുഴപ്പവുമില്ല' ഇത്തവണത്തെ സീസൺ താൻ കാണാറുണ്ടെന്നും ഗായത്രി പറഞ്ഞു.
ബിഗ് ബോസിൽ ആരെയാണ് ഏറ്റവും ഇഷ്‌ടം എന്ന ചോദ്യത്തിന് ജിന്റോ ചേട്ടൻ എന്നാണ് ഗായത്രി ആദ്യം പറഞ്ഞ ഉത്തരം. പിന്നെ ജാസ്‌മിൻ, നന്ദന തുടങ്ങിയവരുടെ പേരുകളും താരം പറയുകയുണ്ടായി. നാട്ടുകാരി ആയത് കൊണ്ട് മാത്രമല്ല നന്ദനയെ ഇഷ്‌ടപ്പെടുന്നതെന്നും വളരെ സ്‍മാർട്ട് ആയി തോന്നിയത് കൊണ്ടാണെന്നും ഗായത്രി പറയുന്നു.
ജാസ്‌മിൻ നേരിടേണ്ടി വന്ന സൈബർ ബുള്ളിയിങ്ങിനെ കുറിച്ചും ഗായത്രി മനസ് തുറന്നു. 'അതൊക്കെ ജാസ്‌മിൻ അതിജീവിക്കും. കാരണം ആ കുട്ടിക്ക് സ്വിച്ച് ചെയ്യാൻ വളരെ എളുപ്പമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. അതായത് ഒരു കാര്യം മനസിലാക്കി പെട്ടെന്ന് തന്നെ സ്വിച്ച് ചെയ്യാൻ ജാസ്‌മിൻ പറ്റുന്നുണ്ട്' ഗായത്രി ചൂണ്ടിക്കാട്ടി.
'ജാസ്‌മിൻ പറയുന്ന പോയിന്റ്സ് ഒക്കെ കിറുകൃത്യമാണ്. എത്ര അടി കിട്ടിയാലും പറയാനുള്ളത് പറഞ്ഞിട്ടേ വരൂ. ഒരു വീഴ്‌ച കാണുന്നില്ല. വൃത്തിയുടെ കാര്യം പറഞ്ഞ് പെട്ടെന്ന് ഒരാളെ താഴ്ത്താൻ പറ്റും. അത് വളരെ സെൻസിറ്റീവ് ആയിട്ടുള്ളൊരു കാര്യമാണ്. അത് കുറച്ചൊക്കെ വ്യക്തിപരമായ കാര്യവുമാണ്. ചെരുപ്പിടാതെ ജീവിക്കാൻ ഇഷ്‌ടപ്പെടുന്ന ആളുകളില്ലേ, അത് പോലെ' താരം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications