Get Updates
Get notified of breaking news, exclusive insights, and must-see stories!

സിജോയും റസ്മിനും അപ്സരയും തമ്മിൽ പോരാട്ടം; ഒടുവിൽ‌ ബി​ഗ് ബോസ് വീട്ടിൽ പുതിയ ക്യാപ്റ്റൻ

ബി​ഗ് ബോസ് മലയാളം സീസൺ 6 ആരംഭിച്ചിട്ട് ഞായറാഴ്ച ഒരാഴ്ച കഴിഞ്ഞിരിക്കുകയാണ്. ഞായറാഴ്ചത്തെ എപ്പിസോഡ് വളരെ പ്രധാനപ്പെട്ടതാണ്. കാരണം വീട്ടിൽ നിന്ന് ഒരാൾ പുറത്തുപോകുന്നതും വീടിന് പുതിയ ക്യാപറ്റനെ കണ്ടെത്തുന്നതും ഞായറാഴ്ചത്തെ എപ്പിസോഡിലാണ്. മൂന്ന് പേരാണ് ക്യാപ്റ്റൻസി മത്സരത്തിലേക്ക് എത്തിയത്. സിജോ, അപ്സര, റസ്മിൻ എന്നീ മത്സരാർത്ഥികളാണ് ക്യാപ്റ്റൻ സ്ഥാനത്തിന് വേണ്ടി മത്സരിച്ചത്.

ഇവർക്ക് നൽകുന്ന ടാസ്കിൽ വിജയിക്കുന്നവരാണ് ക്യാപ്റ്റനാവുക. കയ്യും കാലും ക്ലിങ് ഫിലിം കൊണ്ട് കെട്ടി ആപ്പിൾ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് ഇഴഞ്ഞ് കൊണ്ടെത്തിക്കുകയായിരുന്നു ടാസ്ക്. ടാസ്കിൽ ആദ്യം തന്നെ സിജോ പുറത്തായി. പിന്നീട് അപ്സരയും റസ്മിനും തമ്മിലായിരുന്നു പോരാട്ടം. മത്സരത്തിൽ അപ്സരയാണ് വിജയിച്ചത്. രണ്ടാം ആഴ്ചയിലെ ക്യാപ്റ്റൻ അപ്സരയാണ്.

bb

ആ സീരിയലിന്റെ സമയത്താണ് ഞാൻ കടുത്ത വിശ്വാസിയായി മാറിയത്; അനുഭവം പറഞ്ഞ് ശ്രീക്കുട്ടി

അതേ സമയം ഇന്ന് ബി​ഗ് ബോസ് വീടനകത്ത് നിന്ന് ഒരാൾ പുറത്തുപോകും. 8 പേരാണ് നോമിനേഷനിൽ വന്നത്. രതീഷ്, ജിന്റോ, റോക്കി, ശരണ്യസ,അൻസിബ, സിജോ, നോറ, സുരേഷ് എന്നിവരാണ് നോമിനേഷനിൽ വന്നവർ. രതീഷ് ആണ് ബി​ഗ് ബോസിന് പുറത്തായത് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഒരാഴ്ചത്തെ യാത്ര കഴിഞ്ഞ ശേഷം എട്ട് പേരിൽ നിന്നും ഒരാളോ അതിൽ കൂടുതലോ പേരോ നാളെ ചിലപ്പോൾ പുറത്ത് പോയേക്കാം. ബി​ഗ് ബോസ് വീടിന് ഉള്ളിലേക്ക് വരുന്നത് പോലെയല്ല പുറത്തേക്ക് പോകുന്നത്.

അകത്ത് വരുമ്പോൾ കോൺഫിഡൻസോടെ വന്നിട്ട് പുറത്തേക്ക് പോകുമ്പോൾ അയ്യോ എനിക്കത് പറ്റില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല, നോമിനേഷനിൽ ആരും വരാതിരിക്കില്ല, പക്ഷേ പുറത്ത് പോകാതിരിക്കാൻ എന്ത് ചെയ്യാൻ പറ്റും എന്ന് ആദ്യമേ നമ്മൾ തീരുമാനിക്കണം, എന്തായാലും പ്രേക്ഷകരുടെ തീരുമാനം അറിയാം എന്നാണ് ശനിയാഴ് ലാലേട്ടൻ പറഞ്ഞത്.

19 പേരാണ് ഇത്തവണ ബി​ഗ് ബോസിലേക്ക് മത്സരിക്കാൻ എത്തിയത്. ഒരാൾ പുറത്ത് പോകുന്നതോടെ 18 പേരാകും. 100 ദിവസം ബി ബി വീട്ടിൽ നിൽക്കുന്ന ആളാണ് വിജയി ആകുക. രണ്ടാമത്തെ ആഴചയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരാൻ പോകുന്നത് എന്ന് കാത്തിരുന്ന് തന്നെ കാണണം. അപ്സര ക്യാപ്റ്റൻ ആകുന്നതോടെ നിലവിലെ സ്ഥിതിയിൽ മാറ്റം ഉണ്ടാകുമോ പവർ ടീം പുതിയ ആളുകളായിരിക്കുമോ ഇക്കാര്യങ്ങളൊക്കെ കാത്തിരുന്ന് കാണണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+