'അഭിഷേക് ശ്രീകുമാർ ഹൈലി ടോക്സിക്കായ ഒരാൾ, ഇയാൾക്ക് വേണ്ടി പിആർ ലക്ഷങ്ങളാണ് ചെലവഴിച്ചിട്ടുള്ളത്': ദിയ സന
ബിഗ് ബോസ് ഹൗസിലേക്ക് വൈൽഡ് കാർഡ് കയറിയതോടെ കളി തന്നെ മാറിയിരിക്കുകയാണ്. തുടക്കത്തിൽ തന്നെ നിലവിലെ മത്സരാർത്ഥികൾക്ക് എതിരെ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ അഭിഷേക് ശ്രീകുമാറിനെതിരെ പുറത്ത് രൂക്ഷവിമർശനമാണ് ഉയരുന്നത്.
വളരെ ടോക്സിക്ക് ആയ വ്യക്തിയാണ് അഭിഷേക് എന്നത് ഉൾപ്പെടെയാണ് വിമർശനം. അഭിഷേക് ശ്രീകുമാർ ഹൗസിനകത്ത് ഒരു കമ്മ്യൂണിറ്റിക്ക് എതിരെ നടത്തിയ പരാമർശവും വിവാദമായിരുന്നു. ഇപ്പോൾ അഭിഷേക് ശ്രീകുമാറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 1 മത്സരാർത്ഥി ദിയ സന. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം.

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ ഉണ്ടായ കാര്യങ്ങൾ ബിഗ് ബോസ് ഷോയുടെ റേറ്റിങ്ങിന് കുത്തനെ ഉള്ള ഉയർച്ചയാണ്, എന്നാൽ അതിന് വേണ്ടി ബിഗ് ബോസ് മനുഷ്യാവകാശ ലംഘനം നടത്തുന്ന ഒരാളെ ബിഗ് ബോസ്സിൽ കൊണ്ട് വന്ന് റേറ്റിംഗ് കൂട്ടി എന്ന് മനസ്സിലാക്കിയപ്പോ വിഷമം തോന്നിയെന്നും ദിയ പറയുന്നു. അഭിഷേക് ശ്രീകുമാർ എന്ന ഹൈലി ടോക്സിക് ആയ ഒരാൾ ബിഗ് ബോസ് ഹൗസിൽ വന്നിട്ടുണ്ട്.. Lgbt കമ്മ്യൂണിറ്റിയെ സ്ത്രീകളെ വിമർശിക്കുന്നവർ എന്നതാണ് അയാളുടെ ടാഗെന്നും ദിയ കുറിച്ചു.
ദിയ പങ്കുവെച്ച കുറിപ്പ്:
പ്രിയപ്പെട്ടവരോട് ഇന്ന് ബിഗ് ബോസ് ഹൗസിൽ ഉണ്ടായ കാര്യങ്ങൾ ബിഗ് ബോസ് ഷോയുടെ റേറ്റിങ്ങിന് കുത്തനെ ഉള്ള ഉയർച്ചയാണ്.. അതിന് വേണ്ടി ബിഗ് ബോസ് മനുഷ്യാവകാശ ലംഘനം നടത്തുന്ന ഒരാളെ ബിഗ് ബോസ്സിൽ കൊണ്ട് വന്ന് റേറ്റിംഗ് കൂട്ടി എന്ന് മനസ്സിലാക്കിയപ്പോ വിഷമം തോന്നി. അഭിഷേക് ശ്രീകുമാർ എന്ന ഹൈലി ടോക്സിക് ആയ ഒരാൾ ബിഗ് ബോസ് ഹൗസിൽ വന്നിട്ടുണ്ട്.. Lgbt കമ്മ്യൂണിറ്റിയെ സ്ത്രീകളെ വിമർശിക്കുന്നവർ എന്നതാണ് അയാളുടെ ടാഗ്..
അയാൾ പേരിനും വേണ്ടി ഒരു ആർടിസ്റ്റ് ആണെന്ന് പറയുന്നു.. എന്നാൽ അകത്തു പോയി പറയുന്നു എന്നെ സോഷ്യൽ മീഡിയ ബാൻ ചെയ്തതാണ് എന്ന്.. അപ്പൊ തന്നെ നിങ്ങൾക്ക് കാര്യം മനസിലായില്ലേ? ഈ ബാൻ ചെയ്യാനുണ്ടായ കാരണം മനുഷ്യാവകാശലംഘനം നടത്തിയതിന്റെ പേരിലാണ്... ഇന്നലെ രാവിലെ 11 മണി മുതൽ ബിഗ്ഗ് ബോസ്സ് ലൈവ് കാണുന്നുണ്ടായിരുന്നു ഞാൻ.
കാണുമ്പോ തന്നെ അഭിഷേക് ശ്രീകുമാർ എന്തിനാണ് അതിനുള്ളിൽ പോയതെന്ന് വ്യക്തമാണ്.. അയാളുടെ ടാർജറ്റ് ജന്മണിയും അഭിഷേക് ജയദീപ് എന്ന മത്സരാർത്ഥിയുമാണ്. ജാൻമണിയുടെ സ്റ്റെറ്റ്മെൻറ്റുകൾ പലതും തെറ്റാണ്.. അത്കൊണ്ട് തന്നെ ജന്മണിയെ ഗൈമിന്റെ ഭാഗമായി പുറത്താക്കാൻ ടാർജറ്റ് ചെയ്യുന്നതിൽ തെറ്റില്ല.. പൂജ എന്ന കണ്ടസ്റ്റന്റ് വളരെ കൃത്യമായി ജാൻമണിയെ പറ്റി പറഞ്ഞതാണ്.. അത് ഗൈയിം ആയി ഉപയോഗിച്ചോളൂ.. ആരും എതിർക്കില്ല..
പക്ഷെ അഭിഷേക് ശ്രീകുമാർ അങ്ങനെയല്ല അവരുടെ ജന്ററിനെയൊ അവരുടെ രൂപത്തെയോ തോന്ന്യപോലെ പറയാനും ഒരു സമൂഹത്തെ ഇല്ലാതാക്കാനും വേണ്ടിയുള്ള വരവാണ്.. അത് നടക്കില്ല.. അതിന് അനുവദിക്കുകയും ഇല്ല.. ഗൈമിനെ ഗൈയിം ആയി കാണാം.. ഇത് ഗൈയിം അല്ല മനുഷ്യാവകാശ ലംഘനമാണ്.. ഇന്നലെ രാത്രി 12 മണിമുതൽ ഇയാളുടെ പി ആർ ആയിട്ടുള്ളവർ അതായത് ഹൈലി ടോക്സിക് ടീം ഇറങ്ങി അഭിഷേക് ശ്രീകുമാറിന് വേണ്ടി ജയ് വിളിക്കുന്നുണ്ട്..
ഇയാൾക്ക് വേണ്ടി പി ആർ ലക്ഷങ്ങളാണ് ചിലവഴിച്ചിട്ടുള്ളത്.. ടെലിഗ്രാമിൽ തുടങ്ങിയ പുറത്തുള്ള ഇൻഫ്ലുവാൻസിങ് സോഷ്യൽ മീഡിയ മൊത്തം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വ്യാപിക്കപ്പെട്ടിട്ടുണ്ട്.. ഇത് മനസിലാക്കാതെ ബിഗ്ഗ്‌ബോസ് പ്രേക്ഷകർ സോഷ്യൽ മീഡിയ സപ്പോർട്ട് കണ്ട് മാത്രം കൂട്ടം കൂടിയിട്ടുമുണ്ട്.. ആ വീട്ടിലുള്ളവർ മുഴുവനും അഭിഷേക് ശ്രീകുമാർ പറഞ്ഞ സ്റ്റേറ്റ്മെന്റിനെ എതിർക്കുന്നു.. അയാളുടെ പ്രസ്താവനകൾക്കെതിരെ അയാളെ നോമിനേറ്റ് ചെയ്യുന്നു..
എന്നിട്ടും എന്ത് കണ്ടാണ് അയാൾക്ക് സപ്പോർട് ഉണ്ടാകുന്നത്?? അയാളുടെപി ആർ ചെയ്യുന്ന പണിയാണ്.. അത് കണ്ട് എന്താണ് വിഷയമെന്നറിയാതെ ജനങ്ങളെയും പറ്റിക്കുന്നു.. Lgbt മനുഷ്യരും മനുഷ്യരാണ്.. സ്ത്രീകളോടും lgbt മനുഷ്യരോടും കാണിക്കുന്ന ഇത്തരം ഹൈലി ടോക്സിക് ആളുകളെ ഈ സമൂഹത്തിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്.. അഭിഷേക് ശ്രീകുമാറിനെ പോലുള്ള ആളുകൾക്കെതിരെ സമൂഹത്തിൽ തെറ്റായ മെസ്സേജ് കൊടുക്കുന്നവർക്കെതിരെ കൃത്യമായ നിയമ നടപടി ഉണ്ടാകണം..
ഇതൊരു ബിഗ് ബോസ് ഷോയുടെ മാത്രം വിഷയമല്ല ഒരു സമൂഹത്തിന്റെ വിഷയമാണ്.. ഒരു ഗേ ആയ കണ്ടസ്റ്റന്റ് അഭിഷേക് ജയദീപിനെ വിളിച്ചു നിർത്തി അഭിഷേക് ശ്രീകുമാർ പറയുന്ന കമന്റ് ഒന്നാമത്തെ വീഡിയിൽ ഉണ്ട്.. അത് മാറ്റിപ്പറയുന്നതും വീണ്ടും അഭിഷേക് ജയദീപിനെ പറയുന്നതും രണ്ടാമത്തെ വീഡിയിൽ ഉണ്ട്.. ഈ വിഷയത്തിൽ അഭിഷേക് ശ്രീകുമാർ കൊടുക്കുന്ന വാദം അഭിഷേക് ജയദീപിന്റെ പുറത്തെ ഒരു സ്ക്രീൻഷോട് ആണ്..
അവിടെ പുറത്തെ കാര്യങ്ങൾ പറയാൻ സാധിക്കാത്തത് കൊണ്ടാണ് അഭിഷേക് ജയദീപ് മറുപടി പറയാത്തത്.. റൂൾസ് വയലേഷൻ പ്രശ്നമായാൽ അവിടത്തെ നിലനിൽപിനെ ബാധിക്കും.. അഭിഷേക് ജയദീപിന് ഇത് വലിയ പ്ലേറ്റ്ഫോം ആണ്.. അത്കൊണ്ട് തന്നെ ആവിഷയത്തെ പറ്റി അയാൾക് സംസാരിക്കാൻ പെർമിഷൻ കിട്ടുമ്പോ അയാൾ പറയുമെന്ന് കരുതുന്നു.. അഭിഷേക് ശ്രീകുമാറിന്റെ മെസ്സേജ് സമൂഹത്തിനു നൽകിയാൽ ബിഗ്ബോസ് കൊടുക്കുന്ന ടൈറ്റിലിനെക്കാളും ഓഫർ പുറത്ത് ഈ ഹൈലിടോക്സിക് ടീം വച്ചിട്ടുണ്ട്...
ഇത് പ്രശ്നമാണ് എന്ന് മനസിലാക്കിയ ബിഗ്ഗ് ബോസ്സ് ടീം ചെയ്തത് കണ്ടോ?? വീഡിയോയുടെ അടിയിൽ നമ്മളിതിനൊന്നു ഉത്തരവാദികളല്ലേ എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു.. ബാക്കിയൊക്കെ ജനങ്ങൾ ഏറ്റെടുക്കണം TRP കൂട്ടണം.. അവർക്ക് അത്രേ ഉള്ളൂ.. ആരെയും നന്നാക്കണമെന്ന ഒരു ഉദ്ദേശവും ബിഗ്ഗ് ബോസ്സ് ടീമിനില്ല.. അപ്പൊ തന്നെ മനസിലാക്കിക്കൂടെ ഇത്തരം സ്റ്റേറ്റ്മെന്റുകൾ തെറ്റാണ് എന്നും വയലേഷൻ ആണ് എന്നും..
Note : തങ്ങൾ ഈ കമ്മ്യൂണിറ്റിയിൽ പെട്ടവരല്ല എന്ന് കാണിക്കുന്നതിനു വേണ്ടി അവരുടെ ഐഡന്റിറ്റി മറച്ചു വച്ച് അവർ അവരുടെ സ്വത്വം പറഞ്ഞാൽ സമൂഹത്തിലും കുടുംബത്തിലും ആരും ഉൾകൊള്ളില്ല എന്ന ഭയം കൊണ്ടും ഈ ഹൈലി ടോക്സിക് ആയ ആളുകൾക്കൊപ്പം ചേർന്ന് സ്വത്വം തുറന്ന് പറഞ്ഞ ആളുകളെക്കൂടി വേട്ടയാടപ്പെടുന്നുണ്ട്..












Click it and Unblock the Notifications