'വീട്ടുജോലി എടുക്കുന്ന ശാരദയുടെ മകൾ ബിഗ് ബോസിലോ എന്നാവും നാട്ടുകാർ ചോദിക്കുക'; നന്ദനയുടെ ജീവിതാനുഭവം
ബിഗ് ബോസ് മലയാളം സീസൺ ആറ് സംഭവ ബഹുലമായി പുരോഗമിക്കുകയാണ്. ആദ്യംവന്ന മത്സരാർത്ഥികൾക്ക് ഒപ്പം പുതിയ വൈൽഡ് കാർഡ് എൻട്രികൾ കൂടി വന്നതോടെ മത്സരം മുറുകുകയാണ്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി സമൂഹത്തിന്റെ നാനാ തുറയിൽ നിന്നുള്ള ആളുകളുടെയും പരിച്ഛേദമാണ് ഈ സീസണിലെ മത്സരാത്ഥികൾ എന്ന് ഉറപ്പാക്കുന്ന കാഴ്‌ചയാണ് നമുക്ക് കാണാൻ കഴിയുക.
അത്തരത്തിൽ വൈൽഡ് കാർഡ് എൻട്രി മുഖേന ഇത്തവണ മത്സരത്തിന് ഇറങ്ങിയവരിൽ ഒരാളായ നന്ദന ശക്തമായ സാന്നിധ്യമാണ്. എന്നാൽ കടുത്ത ജീവിത സാഹചര്യങ്ങളിലൂടെ കടനനുവന്ന ഒരാളെന്ന നിലയിൽ ഇന്നലെ ബിഗ് ബോസ് ഹൗസിൽ വച്ച് നന്ദന തന്റെ ജീവിത കഥ പറഞ്ഞപ്പോൾ മറ്റ് മത്സരാർത്ഥികൾക്ക് ഒക്കെയും നൊമ്പരമായി.

നേരത്തെ തന്നെ വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസിൽ എത്തിയപ്പോൾ തന്നെ നന്ദനയുടെ ഏകദേശ ചിത്രം വ്യക്തമായിരുന്നു. ഇപ്പോഴിതാ നന്ദന തന്റെ ജീവിതത്തിൽ അനുഭവിച്ച കാഷ്ടപ്പാടുകളും, പിതാവിന്റെ വേർപാടും ഒക്കെ പറയുന്നതിനിടയിൽ കണ്ണീരണിയുന്ന കാഴ്‌ച എല്ലാവരിലും ദുഖമുണർത്തി എന്നതാണ് സത്യം.
അക്കൗണ്ടിംഗ് പഠനം തുടരുന്നതിനിടയിലും താൻ ജോലിക്ക് പോവുന്നുണ്ടെന്നാണ് നന്ദന പറയുന്നത്. വീട്ടിൽ അമ്മയും ചേച്ചിയുമാണ് ഉള്ളത്. അച്ഛൻ മരിച്ചിട്ട് പതിനാല് വർഷം കഴിഞ്ഞു. അമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളുടെ ഈ നിലയിൽ വരെ എത്തിച്ചതെന്നും, അമ്മ വീട്ടുജോലിക്ക് പോകുന്ന ആളാണെന്നും, താനും ചെറുപ്പം മുതൽ ജോലിക്ക് പോകാറുണ്ടെന്നുമൊക്കെ നന്ദന പറയുന്നു.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ജോലിക്ക് പോവാറുണ്ട്, പണം ഉണ്ടാക്കണമെന്ന വാശിയാണ്. കോർപറേറ്റ് കോളേജിലാണ് ഡിഗ്രിയൊക്കെ പഠിച്ചത്. അമ്മ വിഷമങ്ങൾ ഒന്നും അറിയിക്കാതെയാണ് വളർത്തിയത്. ഒരു കടയിൽ ഏഴ് വർഷത്തോളം ജോലിക്ക് നിന്നിരുന്നു. അതിന്റെ പണം കൊണ്ടാണ് ഞാൻ സ്വന്തമായി ഒരു വണ്ടി വാങ്ങിയതെന്നും നന്ദന പറയുന്നു. ഇതൊക്കെയും വളരെ നിശബ്‌ദമായാണ് മറ്റ് മത്സരാർത്ഥികൾ കേട്ടിരുന്നത്.
തന്റെ അമ്മ വീട്ടുജോലി എടുക്കുന്ന ആളാണെന്നും അതിന്റെ താഴ്ത്തിക്കെട്ടാൻ ധാരാളം പേർ ഉണ്ടാവുമെന്നും നന്ദന പറയുന്നു. വീട്ടുജോലി എടുക്കുന്ന ശാരദയുടെ മകൾ ബിഗ് ബോസിലോ എന്നാവും എന്റെ നാട്ടുകാർ ചോദിച്ചിട്ടുണ്ടാവുക. അങ്ങനെയുള്ള ആൾക്കാരാണ് എന്റെ നാട്ടുകാർ. ബിഗ് ബോസിലേക്ക് സെലക്ഷൻ കിട്ടിയപ്പോൾ അച്ഛനെ ഓർത്തുപോയി; നന്ദന കണ്ണീരോടെ പറഞ്ഞൊപ്പിച്ചു.
അതേസമയം, ബിഗ് ബോസ് ഹൗസിൽ ശക്തമായ മത്സരമാണ് പുതിയ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ താരങ്ങൾ ഉൾപ്പെടെ കാഴ്‌ച വയ്ക്കുന്നത്. ഇടയ്ക്ക് റോക്കിയുടെയും സിജുവിന്റെയും അസാന്നിധ്യത്തോടെ ബിഗ് ബോസിൽ ഉണ്ടായ ഒരു ഒഴുക്കില്ലായ്‌മ മാറിയെന്നാണ് പല പ്രേക്ഷകരും ഇപ്പോൾ പറയുന്നത്.












Click it and Unblock the Notifications