Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഹൗസിൽ വമ്പൻ ട്വിസ്‌റ്റ്; ജാസ്‌മിനും ഗബ്രിക്കും ആശ്വസിക്കാം, ഈ ആഴ്‌ച ആരും പുറത്താകില്ല..!

റോക്കിയുടെ പുറത്താകലും സിജോയുടെ പരിക്കുമൊക്കെയായി ബിഗ് ബോസ് ആറാം സീസണിലെ കഴിഞ്ഞ ദിവസങ്ങൾ സംഭവബഹുലമായ ഒട്ടേറെ കാര്യങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. അതിൽ പലതും തികച്ചും നാടകീയമായ സംഭവങ്ങൾ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ബിഗ് ബോസും ഇക്കാര്യത്തിൽ സസ്പെൻസ് നൽകുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്നാണ് തെളിയിച്ചിരിക്കുന്നത്.

ബിഗ് ബോസ് ഹൗസിൽ ഈ ആഴ്‌ച എവിക്ഷൻ ഇല്ലെന്നാണ് ഇപ്പോൾ വന്നിരിക്കുന്ന പ്രഖ്യാപനം. സിജോയുടെ പരിക്കും അതുമായി ബന്ധപ്പെട്ട ചികിത്സയും ഒക്കെയാണ് എവിക്ഷൻ ഇല്ലാത്തതിന് കാരണമായി പറയുന്നത്. ഇതോടെലോട്ടറി അടിച്ച സന്തോഷത്തിലാണ് മത്സരാർത്ഥികൾ. നോമിഷനും, വോട്ടിംഗും ഒക്കെ അസാധുവാക്കിയിരിക്കുകയാണ് ബിഗ് ബോസ്.

evictionbiggboss

തിങ്കളാഴ്‌ച നടന്ന നോമിനേഷനിൽ നിരവധി ആരോപണ പ്രത്യാരോപണങ്ങളാണ് മത്സരാർത്ഥികൾ തമ്മിൽനടത്തിയത്. കള്ളത്തരം, പിന്നിൽ നിന്ന് കുത്തൽ, പക്ഷപാതം, കുത്തിത്തിരിപ്പ് എന്നിങ്ങനെ നിരവധി കാരണങ്ങൾ ഓരോരുത്തരും നോമിനേഷൻ സമയത്ത് ഉന്നയിച്ചു. എന്നാൽ ഇപ്പോൾ അതൊക്കെ വെറുതെ ആയെന്നാണ് ബിഗ് ബോസ് അറിയിപ്പോടെ വ്യക്തമായിരിക്കുന്നത്.

ഇത്തവണ നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ഗബ്രിക്കും ജാസ്‌മിനും ആണെന്നതാണ് പ്രത്യേകത. നോറ, അൻസിബ, ശ്രീരേഖ എന്നിവർക്ക് രണ്ട് വോട്ട് വീതവും, ജാൻമോനി, യമുന എന്നിവർക്ക് മൂന്ന് വോട്ട് വീതവും ജാസ്‌മിൻ ഏഴ് വോട്ട്, ​ഗബ്രി പത്ത് വോട്ട് എന്നിങ്ങനെയുമായിരുന്നു നോമിനേഷനിൽ കൂടുതൽ വോട്ട് ലഭിച്ചവരുടെ കണക്കുകൾ.

എന്നാൽ ഈ പ്രക്രിയ അസാധുവായതോടെ ജാസ്‌മിനും ഗബ്രിക്കുമാണ് ഏറ്റവും ആശ്വാസമെന്നാണ് ചില പ്രേക്ഷകർ പറയുന്നത്. അവരിൽ ഒരാൾ എന്തായാലും പുറത്താകുമായിരുന്നു എന്നും ബിഗ് ബോസിന്റെ തീരുമാനം അവർക്കാണ് ഗുണമായതെന്നും ചില പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അടുത്ത ആഴ്‌ച നോമിനേഷൻ ഉണ്ടാവുമെന്ന് ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്.

അതേസമയം, റോക്കിയുടെ അടിയേറ്റ് ചികിത്സയിൽ കഴിയുന്ന സിജോയുടെ മടങ്ങിവരവിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. സിജോയ്ക്ക് അടിയന്തിര ചികിത്സ വേണമെന്ന് ബിഗ് ബോസ് അറിയിക്കുകയും ശസ്ത്രക്രിയ നടത്തണമെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. എന്നാൽ സിജോ ഇനി തിരിച്ചുവരുമോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. എവിക്ഷൻ കൂടി ഒഴിവാക്കിയ സ്ഥിതിക്ക് അത് സിജോയുടെ പുറത്തേക്ക് പോവലിനെ സൂചിപ്പിക്കുകയാണോ എന്നാണ് ഏവരും ഉന്നയിക്കുന്ന സംശയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+