Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മ പറഞ്ഞത് ഒളിപ്പിച്ചു വയ്ക്കണം എന്നാണ്, അയ്യോ ലീക്കായെ..'; ഭാവി വധുവിനെ പരിചയപ്പെടുത്തി സിജോ

ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ തന്റെ ഭാവി വധുവിനെ പരിചയപ്പെടുത്തി സിജോ. കഴിഞ്ഞ ദിവസം മത്സരത്തിൽ നിന്ന് എവിക്‌ട് ആയ ശേഷം എയർപോർട്ടിൽ എത്തിയതായിരുന്നു സിജോ. അവിടെ താരത്തെ സ്വീകരിക്കാൻ കുടുംബവും സുഹൃത്തുക്കളും മാത്രമായിരുന്നില്ല ഒപ്പം ഭാവി വധുവും കൂടെയുണ്ടായിരുന്നു.

കൊച്ചി എയർപോർട്ടിലാണ് സിജോ വന്നിറങ്ങിയത്. ഇവിടെ താരത്തെ സ്വീകരിക്കാൻ ബിഗ് ബോസിലെ സഹ മത്സരാർത്ഥികളായിരുന്ന സായിയും നന്ദനയും എത്തിയിരുന്നു. ഇവർക്കൊപ്പം സിജോയുടെ ഭാവി വധുവായി ലിനുവും എയർപോർട്ടിലേക്ക് വരികയായിരുന്നു. ലിനുവിനെ കണ്ടയുടൻ ഓടിവന്ന് സിജോ കെട്ടിപിടിക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു.

sijobiggboss

"അമ്മ പറഞ്ഞതാണ് ആരെയും കാണിക്കല്ലേ കാണിക്കല്ലേ എന്ന്. ഒളിപ്പിച്ച് വയ്ക്കണം എന്നാണ് പറഞ്ഞത്. അയ്യോ ലീക്കായി. എന്റെ സർപ്രൈസ് ലീക്കായി. ഞങ്ങൾ വളരെ രഹസ്യമായി മുന്നോട്ട് പോകുകയായിരുന്നു. സെപ്റ്റംബറിൽ എല്ലാവരോടും പറഞ്ഞ് കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചിരുന്നതാണ്" സിജോ പറഞ്ഞു.

ഇതിന് ശേഷം ലിനുവും മാധ്യമങ്ങളോട് സംസാരിച്ചു. ഇരുവരുടെയും അഞ്ച് വർഷത്തെ പ്രണയമാണ് എന്നാണ് ലിനു പറഞ്ഞത്. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നും ലിനു പറഞ്ഞു. ബിഗ് ബോസിൽ മത്സരിക്കുന്ന സമയത്തും അല്ലാതെയും തന്റെ വിവാഹത്തെ കുറിച്ചോ ഭാവി വധുവിനെ കുറിച്ചോ യാതൊരു സൂചനയും സിജോ തന്നിരുന്നില്ല. എന്നാൽ പെട്ടെന്ന് ഇത് പുറത്തുവിട്ടതോടെ ആരാധകരും ഞെട്ടലിലാണ്.

അതേസമയം, സിജോ കഴിഞ്ഞ ദിവസത്തെ എവിക്ഷനിലാണ് പുറത്തായത്. ഈ സീസണിലെ അവസാന വീക്കെൻഡ് ആയിരുന്നു കഴിഞ്ഞത്. അടുത്ത ആഴ്‌ചയാണ്‌ ഗ്രാൻഡ് ഫിനാലെ നടക്കുക. ഇതിന് മുന്നോടിയായി നടന്ന എവിക്ഷനിലാണ് സിജോ പുറത്തായത്. ഇതിന് പിന്നാലെയാണ് താരം കൊച്ചി എയർപോർട്ടിൽ എത്തിയത്.

നേരത്തെ ബിഗ് ബോസിൽ നിന്ന് കുറച്ചുകാലം സിജോയ്ക്ക് മാറി നിൽക്കേണ്ടി വന്നിരുന്നു. താടിയെല്ലിന് പറ്റിയ പരിക്ക് മൂലമായിരുന്നു ഇത്. ബിഗ് ബോസ് ഹൗസിലെ സഹ മത്സരാർത്ഥി ആയിരുന്ന അസി റോക്കിയുടെ ഇടികൊണ്ടാണ് സിജോയുടെ താടിയെല്ലിന് ഗുരുതര പരിക്കേറ്റത്, ശേഷം ചികിത്സയിൽ ആയിരുന്നു സിജോ. പിന്നീട് ഹൗസിലേക്ക് തിരിച്ചു വരികയായിരുന്നു. എന്നാൽ താരത്തിന് ഗ്രാൻഡ് ഫിനാലെ യോഗ്യത നേടാൻ കഴിഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+