Get Updates
Get notified of breaking news, exclusive insights, and must-see stories!

സിജോയും സിബിനും ഒന്നിച്ചു തിരിച്ചു വരുമോ? ഇനി ബിഗ് ബോസിൽ പൊടിപറക്കും, സാധ്യതകൾ ഇങ്ങനെ

ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി അത്ര നല്ല അവസ്ഥയല്ല ഉള്ളത്. ജാൻമണി പുറത്തായതിന് പിന്നാലെ കഴിഞ്ഞ ദിവസം പൂജ കൃഷ്‌ണ കടുത്ത നടുവേദന കാരണം എണീക്കാൻ പോലും വയ്യാത്ത അവസ്ഥയിലേക്ക് മാറുന്നതിന് പ്രേക്ഷകർ സാക്ഷ്യം വഹിച്ചു. ഒടുവിൽ പൂജയെ ചികിത്സയ്ക്ക് വിധേയ ആക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ബിഗ് ബോസ് വീട്ടിൽ ശക്തമായ സാന്നിധ്യമായി മാറിയ സിബിന്റെ മാനസികമായി തകർച്ചയും. മുൻപൊരിക്കൽ അനുഭവിച്ച ട്രോമ വീണ്ടും വരുന്ന ഫീലാണെന്നും അതുകൊണ്ട് ഇനി താൻ ഇവിടെ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് സിബിൻ ബിഗ് ബോസിനെ തനിക്ക് പുറത്തേക്ക് പോവണം എന്ന് അറിയിക്കുകയായിരുന്നു.

sijoandsibin

ജാസ്‌മിനോട് മോശം ആംഗ്യം കാണിച്ചതിന്റെ പേരിൽ ഉണ്ടായ സംഭവ വികാസങ്ങളാണ് സിബിനെ ഈ നിലയിലേക്ക് എത്തിച്ചത്. ശിക്ഷയായി സിബിനെ പവർ റൂമിൽ നിന്ന് പുറത്താക്കുകയും നേരിട്ട് നോമിനേഷനിലേക്ക് നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. ഇതാണ് താരത്തെ മാനസികമായി തളർത്തിയത്. ഏറ്റവും ഒടുവിൽ സിബിന്റെ കണ്ണ് കെട്ടി പുറത്തേക്ക് കൊണ്ട് പോവുന്ന ഒരു വീഡിയോ പ്രമോ ആയി ഏഷ്യാനെറ്റ് പുറത്തു വിട്ടിരുന്നു.

എന്നാൽ ഇതോടെ സിബിൻ പുറത്താവുകയാണ് എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പക്ഷേ ഇക്കാര്യത്തിൽ പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്‌തമായ മറ്റൊരു അഭിപ്രായമാണ് പറയാനുള്ളത്. എന്താണെന്ന് വെച്ചാൽ നേരത്തെ ബിഗ് ബോസിൽ ഉണ്ടായ തർക്കത്തിനിടെ അസി റോക്കിയുടെ ഇടി കൊണ്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിജോയുടെ കാര്യമാണ് പ്രേക്ഷകർ ഓർമ്മിപ്പിക്കുന്നത്.

അധികം വൈകാതെ സിബിനും സിജോയും ഒരുമിച്ച് ബിഗ് ബോസ് വീട്ടിലേക്ക് മടങ്ങി എത്തുമെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. മികച്ച ഗെയിമറായ സിബിനെ അങ്ങനെ വിട്ടു കളയാൻ ബിഗ് ബോസ് തയ്യാറാവില്ലെന്നാണ് കൂടുതൽ പേരും പറയുന്നത്. ഇതിന് പുറമെ സിജോയുടെ വിശ്രമം കഴിയാറായി എന്നും അതുകൊണ്ട് രണ്ട് പേരെയും ഒരുമിച്ച് അവതരിപ്പിക്കാൻ ആവും ബിഗ്‌സ് ബോസിന്റെ ശ്രമം എന്നുമാണ് ചിലരുടെ കമന്റ്.

എന്നാൽ ഇക്കാര്യത്തിൽ ആധികാരികമായ ഉറപ്പുകൾ ഒന്നുമില്ല. സിജോ മടങ്ങി വരുമെന്ന് തന്നെയായിരുന്നു നേരത്തെ ബിഗ് ബോസ് അറിയിച്ചത്. എന്നാൽ ചികിത്സ പൂർത്തിയാക്കേണ്ടതുണ്ട്. കൂടാതെ സിബിൻ ആവട്ടെ കഴിഞ്ഞ ദിവത്തെ സംഭവങ്ങളോടെ മാനസിക നില ആകെ തകർന്ന അവസ്ഥയിലാണ്. അത്തരത്തിൽ ഒരു സാഹചര്യം നിൽ നിൽക്കുമ്പോൾ ഇരുവരുടെയും മടങ്ങി വരവ് ഒരിത്തിരി കഠിനമാണെന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+