'ബിഗ് ബോസ് വീട്ടിൽ ഒരു പെൺ കോമണർ കൂടി കയറിയോ? വീട് രണ്ടായി മുറിക്കുക ഈ ടാസ്‌കിലൂടെ'; രേവതി പറയുന്നു
മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ബിഗ് ബോസ് ഏഴാം സീസണിന് കൊടിയേറുകയാണ്. ഓഗസ്‌റ്റ് മൂന്ന് ഞായറാഴ്‌ച്ചയാണ് ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ ഗ്രാൻഡ് ലോഞ്ച് നടക്കുന്നത്. അതിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിട്ട് നാളേറെയായി. ആരൊക്കെയാവും മത്സര രംഗത്തുണ്ടാവുക എന്നതാണ് പലർക്കും അറിയേണ്ട കാര്യം. എങ്കിലും മണിക്കൂറുകൾ കൂടി ഇനിയും കാത്തിരിക്കേണ്ടി വരും അത് അറിയാൻ.
പക്ഷേ അതിന് മുന്നോടിയായി പ്രവചനങ്ങൾ കാര്യമായി തന്നെ നടക്കുന്നുണ്ട്. ആരൊക്കെയാണ് മത്സര രംഗത്തുണ്ടാവുക എന്നതിനെ കുറിച്ച് കൂടുതൽ പേരും തങ്ങളുടെ പ്രവചനങ്ങൾ നടത്തി കഴിഞ്ഞു. സോഷ്യൽ മീഡിയ സെലിബ്രികൾ മുതൽ അഭിനേതാക്കൾ വരെയുള്ള നീണ്ട നിര തന്നെ ബിഗ് ബോസിൽ ഇക്കുറി ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. അതിൽ ആരുടേയും പേരുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്ന് മാത്രമേ ഉള്ളൂ.

പ്രെഡിക്ഷൻ ലിസ്‌റ്റുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു പേരാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റേതാണ്. എന്നാൽ രേണു നേരത്തെ ഇക്കാര്യങ്ങൾ നിഷേധിച്ചിരുന്നു. ഇതിന് പുറമേ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും റിവ്യൂവറും ഒക്കെയായ അലിൻ ജോസ് പെരേരയുടെ പേരും കൂടുതലായി പറഞ്ഞു കേൾക്കുന്നുണ്ട്.
ഇതിനൊപ്പം തന്നെ ബിഗ് ബോസ് വീട്ടിലേക്ക് ഇക്കുറി ക്ഷണം നേടിയ കോമണർ മത്സരാർത്ഥികൾ ആരെന്ന കാര്യത്തിലും ചർച്ചകൾ സജീവമാണ്. ഇതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് യൂട്യൂബറായ രേവതി. ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന ചാനലിലൂടെയാണ് രേവതിയുടെ പ്രതികരണം. ബിഗ് ബോസിൽ കോമണറായി ഒരു പെൺകുട്ടി കൂടി എത്തുമെന്നാണ് രേവതി പറയുന്നത്.
കൂടാതെ ആ പെൺകുട്ടിയുടെ പേരും രേവതി പങ്കുവയ്ക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും സാധ്യതകൾ ഉണ്ടെന്നാണ് രേവതി പറയുന്നത്. ഇതിന് പുറമേ ബിഗ് ബോസ് വീടിനെ കുറിച്ചുള്ള നിർണായകമായ ഒരു വിവരവും രേവതി പങ്കുവയ്ക്കുന്നുണ്ട്. ബിഗ് ബോസ് വീടിനെ രണ്ടായി മുറിക്കാൻ സാധ്യത ഉണ്ടെന്നാണ് രേവതി പറയുന്നത്.
രേവതിയുടെ വാക്കുകൾ ഇങ്ങനെ
ഞാൻ ഇന്നലെ മെയിൽ കോമണറുടെ പേര് പുറത്തുവിട്ടിരുന്നു. അനീഷ് എന്നായിരുന്നു പുള്ളിയുടെ പേര്. ഒരു ഫീമെയിൽ കോമണർ കൂടിയുണ്ടാവും ഇക്കുറി. ഇത് നിങ്ങൾ കൺഫേം ആയി എടുക്കേണ്ട. അതിനുള്ള സാധ്യതകൾ ഉണ്ടെന്നാണ് പറയാനുള്ളത്. ആദ്യമായിട്ട് നമുക്ക് കിട്ടുന്ന പേരാണ്, അതുകൊണ്ട് ഉറപ്പിച്ചു പറയാൻ കഴിയില്ല. ജിസിൽ എന്നാണ് അവരുടെ പേര്. അവർ കൂടി ബിഗ് ബോസിൽ കേറാൻ പോവുന്നുവെന്നാണ് പറയുന്നത്.
അങ്ങനെ ഇവരുടെ പേരുകൾ കൂടി ചേർക്കുമ്പോൾ ആകെ 20 ആളുകളാവും. ആദിലയും നൂറായും ഒറ്റ മത്സരാർത്ഥി ആയാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ 19 പേരാവും. എന്തായാലും ജിസിൽ എന്നുള്ള ഒരു കോമണർ കൂടി ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇനി ടാസ്‌കിന്റെ കാര്യമാവും നോക്കാനുള്ളത്. ബിഗ് ബോസ് വീട് രണ്ടാവുമോ എന്നാണ് അറിയാനുള്ളത്.
ആ ടാസ്‌ക് നടത്തുന്നത് റനീഷയാണെന്ന് ഞാൻ ഇന്നലെ പറഞ്ഞിരുന്നു. ഈ ടാസ്‌ക് നടക്കുന്നത് മത്സരാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ചേർന്നാണെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനകത്ത് ജയിക്കുന്ന ആളുകൾക്ക് വിശേഷ ആനുകൂല്യങ്ങൾ ഉണ്ടെന്നാണ് അറിഞ്ഞത്. അല്ലാത്തവർക്ക് പ്രിവിലേജ് ഉണ്ടാവില്ല. വീട് രണ്ടായി വിഭജിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഫാമിലി വീട്ടിനകത്ത് കയറില്ല, അവർ പുറത്തേക്ക് പോവും.
അടുത്തത് പ്രമോയെ കുറിച്ചാണ്. ഇത്തവണ ബിഗ് ബോസ് മേക്കേഴ്‌സിനാണ് ലാലേട്ടൻ പണി കൊടുത്തിരിക്കുന്നത്. കുപ്പിയിൽ വെള്ളം നിറക്കുന്ന ടാസ്‌കിനെയാണ് കളിയാക്കുന്നത്. കുപ്പിയിൽ വെള്ളം നിറയ്ക്കുന്ന ടാസ്‌ക് ഉണ്ടെങ്കിൽ അത് തലമണ്ടയ്ക്ക് അടിച്ചുപൊട്ടിക്കും എന്നാണ് ലാലേട്ടൻ പറയുന്നത്. ഇതൊക്കെ നടന്നാൽ മതിയായിരുന്നു എന്ന് മാത്രം.












Click it and Unblock the Notifications