അനീഷിനോട് ആദിലയുടെ പെരുമാറ്റം സഹിക്കാവുന്നതിനും അപ്പുറം; എന്താണ് അവർ കാണിച്ചുകൂട്ടുന്നത്?
എല്ലാ ബിഗ് ബോസ് സീസണുകളിലും ചില സൗഹൃദങ്ങൾ ഉടലെടുക്കുകയും അതുപോലെ തന്നെ ചില ശത്രുതകൾ ഉണ്ടാവുകയും ഒക്കെ ചെയ്യാറുണ്ട്. ഏഴാം സീസൺ വരെ എത്തി നിൽക്കുന്ന മലയാളം ബിഗ് ബോസിലും അത്തരം സംഭവവികാസങ്ങൾ സാധാരണയാണ്. പ്രണയം തുടങ്ങി വിവാഹം വരെ എത്തിയ ചരിത്രവും മലയാളം ബിഗ് ബോസിന് അവകാശപ്പെടാനുണ്ട്. എന്നാൽ കൂടുതൽ ശത്രുത തന്നെയാണ് ബിഗ് ബോസിലൂടെ ഉണ്ടായിട്ടുള്ളതെന്ന് നമുക്ക് കാണാം.
അത്തരത്തിൽ ഇത്തവണത്തെ ബിഗ് ബോസിൽ ആ പ്രവണത കുറച്ച് അധികമാണ് എന്ന് പറഞ്ഞാലും അത് നിഷേധിക്കാൻ ആവില്ല. പുറത്തുപോയവർ അകത്തുള്ളവരുമായും വീട്ടിനുള്ളിൽ തുടരുന്നവർ പരസ്‌പരവും വ്യക്തിപരമായി ഏറ്റുമുട്ടുന്ന കാഴ്‌ചയ്ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അങ്ങനെ ബിഗ് ബോസ് വീട്ടിനുള്ളിൽ ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളും അത് കൂടാതെ വ്യക്തിപരമായി ലക്ഷ്യമിടുന്ന സമ്പ്രദായവും ഒക്കെ വളരെ വ്യക്തമായും പ്രകടമാണ്.

അതിന് ഉദാഹരണമാണ് കഴിഞ്ഞ രണ്ട് ദിവസമായി ബിഗ് ബോസ് ഹൗസിൽ കാണുന്നത്. ആദിലയാണ് അനീഷിനെ നിരന്തരം ട്രിഗർ ചെയ്യാനും മോശമായി പെരുമാറാനും ഒക്കെ തുടങ്ങിയിട്ടുള്ളത്. ഇത് ഒന്നോ രണ്ടോ ടാസ്‌ക് സമയത്തല്ല, മിക്കവാറും എല്ലായ്‌പ്പോഴും ആദില അനീഷിനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നതോടെ കാര്യങ്ങൾ കൈവിട്ട് പോവുകയാണ് ഇപ്പോൾ. ഇതിന് പിന്നാലെ ആദിലയ്ക്ക് ഇത് പുറത്ത് വലിയ നെഗറ്റീവ് ആണ് നൽകുന്നതും.
അനീഷ് ഇതിനോട് സൗമ്യമായാണ് പ്രതികരിക്കുന്നത് എന്നതും വീഡിയോകളിൽ കാണാമായിരുന്നു. വെസൽ ടീം നായകൻ എന്ന നിലയിൽ ആദിലയെ പാത്രം കഴുകാൻ വിളിച്ചപ്പോഴാണ് ഏറ്റവും പുതിയ സംഭവവികാസം. അനീഷിനോട് വളരെ മോശമായ നിലയിലാണ് ആദില പെരുമാറുന്നത്. ഇതൊക്കെയും കേട്ട് നിന്നിട്ടും അനീഷ് അതിനോട് പ്രതികരിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നായി പ്രേക്ഷകർ വിലയിരുത്തുന്നത്.
അതിനെ കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് പരിപാടിയിലൂടെ രേവതി ഇപ്പോൾ. ആദിലയ്ക്ക് എന്താണ് പറ്റിയത് എന്നാണ് രേവതി ചോദിക്കുന്നത്. അനീഷിനെ അനാവശ്യമായി ട്രിഗർ ചെയ്യാൻ ശ്രമിക്കുന്ന ആദില അറിയുന്നില്ല ആ കുട്ടിക്ക് പുറത്ത് വലിയ നെഗറ്റീവ് ആണ് വരുന്നതെന്ന് രേവതി ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെയാണെങ്കിൽ കാര്യങ്ങൾ എവിടെ കൊണ്ട് ചെന്ന് അവസാനിക്കുമെന്നും രേവതി ചോദിക്കുന്നുണ്ട്. രേവതിയുടെ വാക്കുകൾ ഇങ്ങനെ.
ആദില പിന്നെയും അനീഷുമായി പ്രശ്‌നം ഉണ്ടാക്കുകയാണ്. ആദില ട്രിഗർ ആവുകയാണ് എന്ന് അനീഷിന് കൃത്യമായി അറിയാം. എന്തോ ആവട്ടെ, അയാൾ ഒരു മനുഷ്യനല്ലേ. അയാളുടെ ദേഹത്ത് ആ വാഷ് ടബിലുള്ള അഴുക്ക് വെള്ളം അനീഷിന്റെ മുഖത്തേക്ക് വീഴുകയാണ്. വീഴാൻ വേണ്ടി തന്നെ ചെയ്യുന്നത് പോലെയാണ് നമുക്ക് എല്ലാം ഫീൽ ചെയ്യുന്നത്. അത് വളരെ മോശമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വെള്ളം കുടഞ്ഞിട്ടു കൊടുക്കുകയാണ്.
ഇതിപ്പോൾ ഷാനവാസിനോട് ആണെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നോ? മിനിറ്റിന് മിനിറ്റിന് ഓരോന്ന് പറയുന്ന അക്ബറിനോട് ആണെങ്കിൽ ഇങ്ങനെ ചെയ്യുമോ? ഒരിക്കലുമില്ല. പുള്ളിക്കാരൻ ഇങ്ങനെ കേട്ടോണ്ട് നിൽക്കുകയേ ചെയ്യുള്ളൂ. ഇപ്പോഴിതാ അനീഷിന്റെ മുട്ടായിയുടെ കോയിൻ എടുത്തുകൊണ്ട് പോവുന്നു. ബെഡ് വലിച്ചെറിയുന്നു. എന്തൊക്കെയാണ് ഈ ചെയ്യുന്നത്? ഇത്രയ്ക്ക് മാത്രം എന്ത് ദേഷ്യമാണുള്ളത്. ഏറ്റവും ദേഷ്യമുള്ളത് അക്ബറിനോട് ആണ്.
എന്നാൽ പിന്നെ പുള്ളിയോട് കാണിച്ചാൽ പോരേ? ആദ്യമൊക്കെ കൊറെ പേർ പറഞ്ഞത് ഫ്രണ്ട്സാണ് അവർ അങ്ങനെ കളിക്കുകയാണ് എന്നാണ്. എനിക്ക് അപ്പോഴേ ഞാൻ പറഞ്ഞിരുന്നു. ഫ്രണ്ട്ഷിപ്പ് ഇങ്ങനെയൊന്നും അല്ല. ഇന്നലത്തെ സംഭവം കണ്ടില്ലേ വെള്ളം മുഴുവൻ എറിഞ്ഞുകളഞ്ഞു. ഇനിയിപ്പോൾ ഇത് എന്താവുമെന്ന് എനിക്കറിയില്ല. ലാലേട്ടൻ പറയുമോ അല്ലെങ്കിൽ പുറത്ത് നിന്ന് വേറെ ആരേലും പറയുമോ എന്ന്.












Click it and Unblock the Notifications