Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറയെ പുറത്താക്കാനായി ബിഗ് ബോസിൽ വൻ സമരം; നേതൃത്വം നൽകുന്നത് അക്ബർ, കളി അവർ മനസിലാക്കി!

ബിഗ് ബോസിൽ പുതിയ ഓരോ ടാസ്ക്കുകൾ പരീക്ഷിക്കുകയാണ് അണിയറ പ്രവർത്തകർ കഴിഞ്ഞ കുറേ ദിവസങ്ങളായി. എന്തെന്നാൽ മുൻ സീസണുകളിൽ നിന്ന് വ്യത്യസ്‌തമായി മത്സരാർത്ഥികളെ കുറിച്ചും മറ്റും ഇത്തവണ വളരെയേറെ പരാതികളാണ് പ്രേക്ഷകരിൽ നിന്ന് വരുന്നത്. ഒട്ടും എൻഗേജിംഗ് അല്ലെന്നും എന്റർടെയ്ൻ ചെയ്യിക്കുന്നില്ല എന്നൊക്കെയുള്ള പരാതികൾ ഒരു വശത്ത് നിൽക്കുമ്പോൾ മറ്റൊരു ഭാഗത്ത് ഗെയിം ആരും മനസിലാക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

മുൻ സീസണുകളിൽ ബിഗ് ബോസ് എന്തെന്ന് കൃത്യമായി അറിഞ്ഞ് വന്നവരായിരുന്നു അധികവും. എന്നാൽ ഇക്കുറി അങ്ങനെ കണക്കുകൂട്ടലുമായി വന്നവർ ചുരുക്കമാണ്. കൂടുതൽ പേരും ഗെയിം എന്തെന്ന് അറിയാതെയാണ് കളിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. അങ്ങനെയുള്ള വിമര്ശനങ്ങൾക്ക് ഇടയിലാണ് വ്യത്യസ്‌തമായ ചില ടാസ്ക്കുകൾ ബിഗ് ബോസ് വീട്ടുകാർക്ക് അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്.

nooraakbarissues

അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു നൂദില ചെരുപ്പ് ഫാക്റ്ററിയും അവിടുത്തെ ജീവനക്കാരും ഒക്കെ. ആ തൊഴിലാളി ഫാക്റ്ററിയെ ചുറ്റിപ്പറ്റിയായിരുന്നു കഴിഞ്ഞ ദിവസത്തെ കണ്ടന്റുകൾ എല്ലാം തന്നെ. ചെരുപ്പ് കമ്പനിയുടെ മുതലാളിയായാണ് നൂറ ഉള്ളത്. സഹായിയായി വൈൽഡ് കാർഡ് എൻട്രി ജിഷിനെയും ബിഗ് ബോസ് തിരഞ്ഞെടുത്തിരുന്നു. എന്നാൽ പല പല നിബന്ധനകളും ബിഗ് ബോസ് ഇതിനൊപ്പം ചേർത്തിരുന്നു എന്നതാണ് പ്രധാന കാര്യം.

ഒരു നിശ്ചിത സമയത്തിനുള്ളിൽ ഓർഡർ അനുസരിച്ച് ചെരുപ്പുകൾ നിർമ്മിക്കുക എന്നതാണ് അവർക്ക് നൽകിയിരിക്കുന്ന ടാസ്‌ക്. മൂന്ന് റൗണ്ടുകളിൽ രണ്ടെണ്ണമെങ്കിലും വിജയകരമായി പൂർത്തിയാക്കാത്ത പക്ഷം നൂറയുടെ സൂപ്പർ പവറുകളിൽ രണ്ടെണ്ണം എടുത്ത് കളയുമെന്നാണ് ബിഗ് ബോസ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ അത് എല്ലാവർക്കും മനസിലായിട്ടില്ല എന്നതാണ് യാഥാർഥ്യം. ആ കാര്യം തന്നെയായിരുന്നു ബിഗ് ബോസ് ശരിക്കും ഉദ്ദേശിച്ചത് എന്നത് വ്യക്തം.

നല്ലത് പോലെ പണിയെടുക്കുന്നവർക്ക് പാരിതോഷികമായി ഗോൾഡ് കോയിൻ നൽകാനുള്ള അധികാരവും നൂറയ്ക്ക് ബിഗ് ബോസ് നൽകിയിട്ടുണ്ട്. ഇതിൽ ഗോൾഡ് കോയിൻ കിട്ടാത്തതിന്റെ പേരിൽ നൂറയ്ക്ക് എതിരെ അക്ബർ ശബ്‌ദം ഉയർത്തുന്നത് കാണാമായിരുന്നു. നല്ലത് പോലെ അധ്വാനിച്ചിട്ടും ഗോൾഡ് കോയിൻ കിട്ടാത്തത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചുകൊണ്ട് അക്ബർ ബഹളം വയ്ക്കുന്നതും ഇതിൽ കാണാമായിരുന്നു.

എന്നാൽ ഇപ്പോൾ സംഗതി ആകെ മാറിയിരിക്കുകയാണ്. ശരിക്കും പറഞ്ഞാൽ ഈ ടാസ്‌കിൽ ബുദ്ധിമപരമായി കളിച്ചുകൊണ്ട് നൂറയ്ക്ക് തന്റെ സൂപ്പർ പവറുകൾ നിലനിർത്താനുള്ള അവസരമാണ് ഉണ്ടായിരുന്നത്. പക്ഷേ, അക്ബറുമായി ഇടഞ്ഞതോടെ ഇനി അത് നടക്കില്ലെന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ ഏറ്റവും ഒടുവിൽ കൂട്ടയടിക്ക് സാക്ഷ്യം വഹിക്കുകയാണ് ബിഗ് ബോസ് എന്നാണ് രേവതി പറയുന്നത്. ബിഗ് ബോസ് മല്ലു ടോക്‌സ് ചാനലിലൂടെ ആയിരുന്നു അവരുടെ പ്രതികരണം. അഭിയും അക്ബറും ഒനിയലും ഒക്കെ ചേർന്ന് നൂറയ്ക്ക് എതിരെ സമരം ചെയ്യുകയാണ്. നൂറയുടെ സൂപ്പർ പവർ എല്ലാം ഇപ്പോൾ പോവുമെന്നാണ് തോന്നുന്നത്. ബിഗ് ബോസ് ശരിക്കും ഒടുക്കത്തെ പണിയാണ് നൂറയ്ക്ക് കൊടുത്തിരിക്കുന്നത്.

ഈ ഗെയിമിലെ ലൂപ്‌ഹോൾ കണ്ടുപിടിച്ചിരിക്കുകയാണ് വീട്ടുകാർ. ഗെയിം എന്താണെന്ന് അവർ മനസിലാക്കി കഴിഞ്ഞു. തൊഴിലാളികൾ എല്ലാവരും ഒരുമിച്ച് നിന്ന് നൂറയ്ക്ക് എതിരെ സമരം ചെയ്യുകയാണ്. 50 ചാപ്പലുകൾ നൂറ ഉണ്ടാക്കിപ്പിച്ചാൽ അവർക്കാണ് ബെനിഫിറ്റ്. ഇത് ഉണ്ടാക്കിയില്ലേൽ നൂറയുടെ സൂപ്പർപവർ പോവുമെന്ന് അവർക്ക് മനസിലായി കഴിഞ്ഞു.ഇതിൽ നൂറയാണോ തൊഴിലാളി ഗ്യാങ് ആണോ ജയിക്കുകയെന്ന് കാണാം; രേവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+