Get Updates
Get notified of breaking news, exclusive insights, and must-see stories!

"അനീഷ് ഉള്ളത് അൾട്ടർനേറ്റീവ് റിയാലിറ്റിയിൽ; പുറത്തായാൽ താങ്ങാനാവില്ല, സൈക്കോളിജിസ്‌റ്റ് വേണ്ടി വരും!"

ബിഗ് ബോസ് ഏഴാം സീസണിൽ അവസാനം വരെ ഉണ്ടാവുമെന്ന് പലരും തുടക്കത്തിൽ ഒരിക്കലും കരുതാതിരുന്ന മത്സരാർത്ഥി ആരെന്ന് ചോദിച്ചാൽ അതിന് ഉത്തരം ഒരു പേരേയുള്ളൂ, അനീഷ്. ഒരുപക്ഷേ ഒരു കോമണർ എന്നതിൽ ഉപരി അനീഷിന്റെ രീതികളും പെരുമാറ്റവും ആദ്യ ദിനങ്ങളിൽ സഹ മത്സരാർത്ഥികളിൽ എന്ന പോലെ കാണുന്ന പ്രേക്ഷാരിലും സംശയത്തിന്റെ വിത്തുകൾ പാകിയിരുന്നു എന്ന് പറയാം.

ആവർത്തിച്ചുള്ള സംസാരവും, ചില രീതികളും ഒക്കെ അന്ന് വിമർശനത്തിന് ഇടയാക്കിയിരുന്നു. മാത്രമല്ല സെലിബ്രിറ്റി പട്ടം ഇല്ലാത്തതിനാൽ തുടക്കത്തിൽ ഏറെ ഡീഗ്രേഡ് ഏറ്റുവാങ്ങാനും അനീഷിന് യോഗമുണ്ടായി. എന്നാൽ ബിഗ് ബോസ് പകുതി ദിവസങ്ങൾ പിന്നിട്ടപ്പോൾ മുതൽ അനീഷിനോടുള്ള മത്സരാർത്ഥികളുടെ സമീപനത്തിൽ കാര്യമായ മാറ്റമുണ്ടാവുന്നത് പ്രകടമായിരുന്നു.

aneeshbiggboss

അതിനെ ശരിവച്ചുകൊണ്ട് ബിഗ് ബോസ് തൊണ്ണൂറ് ദിവസങ്ങളിലേക്ക് അടുക്കുമ്പോൾ അനീഷ് പോരാട്ടത്തിന്റെ മുൻനിരയിൽ തന്നെയുണ്ട്. ഏറ്റവും കുറവ് നോമിനേഷൻ വന്ന മത്സരാർത്ഥി എന്ന റെക്കോഡും ഇക്കുറി അനീഷിന് സ്വന്തം. ഇപ്പോഴിതാ ബിഗ് ബോസിന് പുറത്തുള്ള ജീവിതം പോലും അനീഷ് മറന്നുവെന്ന് പറയുകയാണ് ഒരു ആരാധകൻ. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു ആരാധകൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ബിഗ് ബോസ് അവസാനിച്ചാൽ അല്ലെങ്കിൽ ബിഗ് ബോസിൽ നിന്ന് പുറത്തുപോയാൽ ഏറ്റവും കൂടുതൽ വിഷമിക്കുക ആരായിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?? എനിക്ക് തോന്നുന്നത് അത് അനീഷേട്ടൻ തന്നെയായിരിക്കും എന്നാണ്. ബിഗ് ബോസ് സീസൺ സെവൻ ഒന്നാം എപ്പിസോഡിൽ വീടിനകത്ത് കാലെടുത്തു വച്ചത് മുതൽ ഇന്നുവരെ അനീഷേട്ടൻ ജീവിക്കുന്നത് ഒരു ആൾട്ടർനേറ്റ് റിയാലിറ്റിയിൽ ആണ് എന്ന് പലപ്പോഴും തോന്നി പോകാറുണ്ട്.

അത്രമാത്രം ബിഗ് ബോസുമായും അവിടുത്തെ സാധനങ്ങളുമായും വ്യക്തികളുമായും ചിട്ടകളുമായും അനീഷ് ഇഴുകിച്ചേർന്നു കഴിഞ്ഞു. കൃത്യസമയത്ത് എഴുന്നേൽക്കുക, ഭക്ഷണം കഴിക്കുക, തന്ന ടാസ്ക്കുകൾ ചെയ്യുക, ഹൗസിനുള്ള മറ്റു വ്യക്തികളുമായുള്ള പരസ്‌പര പ്രശ്‌നങ്ങൾ തീർക്കുക, പ്രശ്‌നങ്ങളിൽ ന്യായത്തിന്റെ ഭാഗത്തുനിന്ന് സംസാരിക്കുക, അനാവശ്യ ഗോസിപ്പുകളിലോ തർക്കങ്ങളിലോ ഇടപെടാതിരിക്കുക, നല്ല രീതിയിൽ സൗഹൃദവും പുലർത്തുക, ആരോടും നിരന്തരമായ ദേഷ്യവും മനസ്സിൽ വയ്ക്കാതിരിക്കുക തുടങ്ങിയവ അനീഷ് ചെയ്യുന്നത് നമ്മൾ കാണുന്നതാണ്.

ഒന്നാം എപ്പിസോഡിലെ അനീഷിനെയും ഇപ്പോഴത്തെ അനീഷിനെയും കമ്പയർ ചെയ്യുമ്പോൾ മികച്ച രീതിയിൽ ഉള്ള ഒരു വ്യക്തിഗത വികാസവും റിഫൈനിങ്ങും അനീഷിന് സംഭവിച്ചിട്ടുണ്ട്. ഇതാകട്ടെ ഒരാൾക്കും അഭിനയിച്ച ഫലിപ്പിക്കാൻ കഴിയുന്നതല്ല. പലപ്പോഴും ബിഗ് ബോസിന് പുറത്ത് ഒരു ജീവിതം ഉണ്ട് എന്ന കാര്യം പോലും അയാൾ മറന്നതായി തോന്നുന്നു. ഏറ്റവും കുറഞ്ഞ തവണ മാത്രം നോമിനേഷനിൽ വന്നതുകൊണ്ട് സഹ മത്സരാർത്ഥികളും ഓഡിയൻസും പോലും അനീഷ് ബിഗ് ബോസ് ഹൗസിന്റെ അവിഭാജ്യ ഭാഗമാണ് എന്ന് അവർ പോലും അറിയാതെ മനസിൽ ഉറപ്പിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെ എനിക്ക് തോന്നുന്നത് ബിഗ് ബോസ് അവസാനിച്ചാലോ അതിൽനിന്ന് എവിക്റ്റ് ആയി പോയാലോ ശക്തമായ ഒരു മാനസിക അസ്ഥിത്വപരമായ പ്രതിസന്ധി അനീഷിന് ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരുപക്ഷേ റിയാലിറ്റിയോട് പൊരുത്തപ്പെടാൻ അയാൾക്ക് കൂടുതൽ സമയം വേണ്ടിവന്നേക്കാം. ഒരു സൈക്കോളജിസ്‌റ്റിന്റെ സഹായം വേണ്ടിവന്നാലും അത്ഭുതപ്പെടാനില്ല.

Ps: ഒരിക്കൽ പോലും അനീഷിന്റെ വായിൽ നിന്ന് "ഇതൊക്കെ താൽക്കാലികമാണ് ഇതിന് പുറത്ത് നമുക്കൊരു ജീവിതം ഉണ്ട്" എന്ന സംസാരം വന്നിട്ടില്ല. അയാൾ സ്വയം അറിയാതെ ഈ വീടുമായി നൂറു ശതമാനം ഇഴുകിച്ചേർന്നിരിക്കുന്നു. വിജയിച്ചു വരൂ അനീഷേട്ടാ.. എന്തോ ഞങ്ങൾക്ക് ഇഷ്‌ടമാണ് നിങ്ങളെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+