'ലാലേട്ടനെ സോപ്പിടാൻ ആരും നിന്നിട്ടില്ല, ബേസിക്കലി ഞാനൊരു സ്ത്രീ വിരുദ്ധനാണ് എന്ന് അനീഷ് പറഞ്ഞു'; രേവതി
പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ബിഗ് ബോസ് ഏഴാം സീസണിന് തിരി തെളിഞ്ഞിരിക്കുകയാണ്. ഏറെനാളായി കാത്തിരിക്കുന്ന ഗ്രാൻഡ് ലോഞ്ച് പരിപാടി മോഹൻലാലിന്റെ സാന്നിധ്യത്തിൽ വളരെ വർണാഭമായ ചടങ്ങുകൾക്ക് ശേഷമാണ് ബിഗ് ബോസ് ഗ്രാൻഡ് ലോഞ്ച് നടന്നത്. ഒട്ടേറെ മാറ്റങ്ങളുമായാണ് ബിഗ് ബോസ് ഇക്കുറി നടക്കുന്നത്. ആദ്യമായി ബിഗ് ബോസ് മലയാളത്തിന് സ്വന്തമായി ഒരു വീടെന്ന മോഹം ഇക്കുറി സാക്ഷാത്കരിക്കപ്പെട്ടു.
അതുകൊണ്ട് മാത്രമല്ല ഇത്തവണ ശ്രദ്ധ നേടുന്നത് മറ്റ് പല കാരണങ്ങൾ കൊണ്ട് കൂടിയാണ്. ആകെ 20 മത്സരാർത്ഥികൾ ഉണ്ടെങ്കിലും അത് 19 പേരായി മാത്രമേ ഇക്കുറി കണക്കാക്കുന്നുള്ളൂ. ലെസ്ബിയൻ കപ്പിൾസ് ആയ ആദിലയെയും നൂറയെയും ഒരു മത്സരാർത്ഥി എന്ന നിലയിലാണ് കണക്കുകൂട്ടുന്നത്. രേണു സുധി അടക്കമുള്ളവരും ഇക്കുറി മത്സര രംഗത്തുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സീരിയൽ-സിനിമ താരമായ ഷാനവാസ്, അപ്പാനി ശരത്, സരിക, ബിന്നി, അവതാരക ശാരിക എന്നിങ്ങനെ ഒട്ടേറെ പരിചിത മുഖങ്ങളാണ് ഇക്കുറി ബിഗ് ബോസിൽ ഉള്ളത്. ആദ്യ ദിവസം ഒരു കുടുംബാംഗവും ഇവർക്കൊപ്പം ഗ്രാൻഡ് ലോഞ്ചിന് എത്തിയിരുന്നു. വീടിന്റെ തീമിലും മറ്റും കാര്യമായ മാറ്റങ്ങളും പ്രകടമായിരുന്നു എന്നതാണ് മറ്റൊരു കാര്യം.
ഇപ്പോഴിതാ ഗ്രാൻഡ് ലോഞ്ചിനെ കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന ചാനൽ ഉടമയായ രേവതി. ഇത്തവണ ബിഗ് ബോസ് പോരാട്ടം പൊടിപാറുമെന്നാണ് അവർ പറയുന്നത്. എല്ലാവരും മത്സരിക്കാൻ ശേഷിയുള്ള ആളുകൾ ആണെന്നും അവർ പറയുന്നു. ആരും ലാലേട്ടനെ സോപ്പിടാൻ നിന്നിട്ടില്ലെന്നും രേണു സുധി നല്ല രീതിയിൽ പെരുമാറിയെന്നും രേവതി ചൂണ്ടിക്കാട്ടി.
രേവതിയുടെ വാക്കുകൾ ഇങ്ങനെ
അങ്ങനെ ഗ്രാൻഡ് ലോഞ്ച് കഴിഞ്ഞിരിക്കുകയാണ്. കളി തുടങ്ങിയിരിക്കുകയാണ്, ഒരു താമസവുമില്ല, അടിയും തുടങ്ങി കഴിഞ്ഞു. ആദ്യത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു. ലാലേട്ടൻ പിന്നെ പറയേണ്ടല്ലോ. ഇനിയങ്ങോട്ടും പ്രത്യേകിച്ച് വീക്കെൻഡിൽ ഇതുപോലെ തന്നെ ലാലേട്ടൻ ഉണ്ടായിരുന്നാൽ മതി. കാരണം ഇത്തവണ ലാലേട്ടനെ സോപ്പിടാൻ പോലും ആരും നിന്നിട്ടില്ല.
ആദ്യമേ തന്നെ ഒരു കാർഡും വർക്ക് ആവില്ലെന്ന് ലാലേട്ടൻ പറഞ്ഞിരുന്നു. അതുകൊണ്ട് എല്ലാ മത്സരാർത്ഥികളും തികച്ചും സ്ട്രൈറ്റ് ആയിരുന്നു. എല്ലാവരും ജെനുവിൻ ആയി, റിയൽ ആയി തന്നെ പെരുമാറാൻ ശ്രമിച്ചു എന്നതാണ് തോന്നിയത്. പ്രശ്‌നം ആവുമെന്ന് കരുതിയവർ ഒക്കെ നന്നായി തന്നെ പ്രതികരിച്ചു. രേണു സുധിയൊക്കെ വളരെ നന്നായി തന്നെ പെരുമാറി.
എല്ലാ ആൾക്കാരും വളരെ ആലോചിച്ച് കളിയ്ക്കാൻ വന്നവരാണ്. സേഫ് ഗെയിം കളിക്കില്ലെന്നാണ് പറയുന്നത്. ആദ്യത്തെ ദിവസം തന്നെ മത്സരം ഉഷാറാവുകയാണ്. എല്ലാവരും ഗെയിമിൽ ആക്റ്റീവ് ആയിട്ട് നിൽക്കുകയാണ്. പിന്നെ പറയാനുള്ള കോമണറുടെ കാര്യമാണ്. പുള്ളി എല്ലാരേയും ചൊറിഞ്ഞ് ചൊറിഞ്ഞ് ഒന്ന് അകന്ന് നിന്ന് കളിക്കാനുള്ള പരിപാടിയാണ് എന്നാണ് തോന്നുന്നത്.
സ്‌റ്റാർ നേടാൻ വേണ്ടി അനീഷ് ഇറങ്ങി ശ്രമിക്കുന്നുണ്ട്. അനീഷ് കണ്ണിലെ കരടാവുമോ അല്ലെങ്കിൽ ഗെയിം ചെഞ്ചറാവുമോ എന്നാണ് കണ്ടറിയേണ്ടത്. വീട് വളരെ മനോഹരമായിട്ടുണ്ട്. പുറമേ നോക്കുന്നതിനേക്കാളും എനിക്ക് ഉൾവശമാണ് കൂടുതൽ ഇഷ്‌ടപ്പെട്ടത്. ഒരു പൂളും കൂടി വേണമെന്ന് എനിക്ക് തോന്നുന്നുവെന്ന് മാത്രം. എത്ര മനോഹരമായിട്ടാണ് ലാലേട്ടൻ ഈ വീടിനെ പരിചയപ്പെടുത്തുന്നത്. ഇത്രയാണ് വീടിനെ കുറിച്ച് പറയാനുള്ളത്.
കോമണർ അനീഷാണ് ആദ്യം എത്തിയത്. ഞാൻ സർക്കാർ സർവീസിൽ ആയിരുന്നുവെന്നും ഇതിന് വേണ്ടി ഒന്ന് രണ്ട് വർഷം ലീവെടുത്തുവെന്നും ഒക്കെയാണ് അനീഷ് പറയുന്നത്. ബേസിക്കലി താനൊരു സ്ത്രീ വിരുദ്ധനാണ് എന്നാണ് അനീഷ് പറയുന്നത്. പുരുഷന്മാരെ മാറ്റി നിർത്തരുത്. സ്ത്രീകളോട് എനിക്ക് ദേഷ്യം ഒന്നുമില്ല എന്നൊക്കെയാണ് അനീഷ് പറയുന്നത്. പിന്നെ ഓരോരുത്തരായി പരിചയപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications