"അനുമോൾക്ക് നിലവിലെ വിദ്യാഭ്യാസ മന്ത്രി ആരാണെന്ന് വരെ അറിയത്തില്ല; നെവിനും കണക്കാണ്..! പക്ഷേ അനീഷ്..."
ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ ഏറ്റവും നിർണായകമായ ഒരു വീക്കെൻഡ് എപ്പിസോഡ് ആണ് ഇന്ന് നടക്കാനിരിക്കുന്നത്. കാരണം എന്തെന്നാൽ ഫിനാലെയ്ക്ക് വളരെ കുറവ് ദിവസങ്ങൾ മാത്രം ശേഷിക്കെ എന്തും സംഭവിക്കാമെന്നും ആരും പുറത്തവമെന്നും ഉള്ള സാധ്യതകൾ ബിഗ് ബോസിൽ ശേഷിക്കുന്നുണ്ട്. മൂന്ന് പേരാണ് ഇന്നത്തെ നോമിനേഷനിൽ ഏറ്റവും അപകടകരമായ സാഹചര്യത്തിൽ ഉള്ളതെന്ന് മോഹൻലാലിന്റെ പ്രമോയിൽ പറയുന്നുണ്ട്.
അതിൽ അനീഷ്, ഷാനവാസ് എന്നിവരെയൊക്കെ സേവ് ചെയ്‌തു എന്നാണ് പറയുന്നത്. പക്ഷേ പിന്നെ ബാക്കിയുള്ളത് സബുമാൻ, ആദില, നെവിൻ എന്നിവരാണ്. ഇവരിൽ ഒരാൾ എന്നന്നേക്കുമായി ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താവുമെന്ന് പ്രമോയിൽ പറയുന്നു. എങ്കിലും അത് ആരായിരിക്കും എന്നാണ് എല്ലാവരും ഒരുപോലെ ഉന്നയിക്കുന്ന ചോദ്യം. പലരും പല പേരുകൾ എടുത്തു പറയുന്നുണ്ടെങ്കിലും ഇന്ന് വൈകീട്ടോടെ മാത്രമേ അത് കൃത്യമായി ഉറപ്പിക്കാൻ സാധിക്കൂ.

എന്നാൽ അതിനിടയിൽ ഇന്നലത്തെ എപ്പിസോഡ് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. കേരളപ്പിറവി ദിനത്തിൽ നടന്ന എപ്പിസോഡിൽ രസകരമായ ചില നിമിഷങ്ങൾ സംഭവിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു മോഹൻലാൽ നടത്തിയ ക്വിസ് പരിപാടി. മുൻ സമയങ്ങളിൽ എന്നത് പോലെ തന്നെ ഇക്കുറിയും കൂടുതൽ ഉത്തരങ്ങൾ പറഞ്ഞത് കോമണർ ആയ അനീഷ് ആയിരുന്നു. അത് പ്രതീക്ഷിച്ചതും ആയിരുന്നു.
ഇപ്പോഴിതാ അനുമോൾ, നെവിൻ എന്നിവരെ ഇക്കാര്യത്തിൽ വിമർശിച്ചു രംഗത്ത് വരികയാണ് ഒരു ആരാധകൻ. കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി ആരാണെന്ന കാര്യം പോലും അറിയാത്ത അനുമോൾ എന്ത് പിഎസ്‌സി ക്ലാസിൽ ഇരുന്നു എന്നാണ് ചോദ്യം. നെവിൻ പൊട്ടൻ കളിക്കുകയാണെന്നും ആരാധകൻ പങ്കുവച്ച കുറിപ്പിൽ പറയുന്നു. അനീഷ് മാത്രമാണ് അതിൽ കൃത്യമായി ഉത്തരം പറഞ്ഞതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ്‍ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
ജനിച്ച മണ്ണിനെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയത്തില്ല എന്ന് മാത്രമല്ല. മലയാളത്തിന്റെ മഹാനടൻ കേരള പിറവി ദിനത്തോട് അനുബന്ധിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് ഒരു തരം ഗോഷ്ടി കാണിച്ച് വല്യ കോമഡി ഭാവം കാണിക്കുകയായിരുന്നു നെവിൻ ചെയ്‌തത്. ചോദ്യങ്ങൾക്ക് ഉത്തരമറിയണമെന്നോ ഉത്തരം കറക്റ്റായി പറയണമെന്നോ ഇവിടെ പറയുന്നില്ല ..
പക്ഷേ ...അറ്റ്ലീസ്‌റ്റ് കേരള പിറവി ദിനത്തിലെങ്കിലും പൊട്ടൻ കളിക്കാതെ മറുപടി പറഞ്ഞൂടായിരുന്നോ നെവിന്..?? നെവിന്റെ വിചാരം ഈ ഓവർ വെറുപ്പീരൊക്കെ എന്തോ ഭയങ്കര കോമഡി എന്റർടെയ്മെന്റ് ആണെന്നാണ് ... കഷ്‌ടം. പിന്നെ വേറൊരാളുണ്ട് .. അതാണ് അതിലും വലിയ ദാരുണം. എനിക്കെല്ലാം അറിയാം ലാലേട്ടാ ...
ഞാൻ ഒത്തിരി പിഎസ്‌സി ക്ലാസുകളൊക്കെ പങ്കെടുത്തിട്ടുള്ള ആളാ ലാലേട്ടാ... എനിക്ക് സംസ്‌കൃതം വരെ വശമുണ്ട്... എന്ന് കൊഞ്ചിക്കൊണ്ട് ക്യൂട്ട്നസ് വാരി വിതറിക്കൊണ്ട് ക്രിഞ്ച് ലെവലിൽ പറഞ്ഞ പിആർ ടീമുകളുടെ സെലിബ്രിറ്റി കുഞ്ഞാവയായ അനുമോൾ അനുക്കുട്ടിക്ക് നിലവിലെ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആരാണെന്ന് വരെ അറിയത്തില്ല പോലും.. പോട്ടെ.
സംസ്‌കൃതം വശമുള്ള സൂര്യനമസ്‌കാര കാരിക്ക് ചക്രവ്യൂഹം എന്താണെന്നോ അർജുന പുത്രൻ അഭിമന്യു ആരാണെന്നോ പോലും അറിയത്തില്ല ...എജ്ജാതി ദുരന്തമാണെന്ന് നോക്കണ ഇവർ... എന്നാൽ അഹങ്കാരത്തിനോ കള്ള ക്യൂട്ട്നസ് വാരി വിതറി ലോല ഹൃദയരെ പറ്റിക്കുന്നതിലോ യാതൊരു വിധ മടിയുമില്ലതാനും അനുവിന്.
അവിടെയാണ് മലയാളി പ്രേക്ഷകരുടെ പ്രതിനിധിയായ റിയൽ കോമൺമാൻ അനീഷ് ടിഎ എന്ന കേരള പുത്രൻ മികച്ച് നിൽക്കുന്നത്. ഒരൊറ്റ ചോദ്യത്തിന് മാത്രമാണ് ഉത്തരം മറന്ന് പോയി എന്ന് മാന്യമായി പറഞ്ഞത്... മലയാളത്തിലെ ആദ്യത്തെ നോവൽ ഏതാണ് എന്ന ചോദ്യത്തിന്... പക്ഷേ അതൊരു സ്ത്രീയുടെ പേരാണ് എന്ന് അദ്ദേഹത്തിന് ഓർമയുണ്ടായിരുന്നു ..അതയാൾ പറയുകയും ചെയ്‌തു.
മലയാളി എന്താണെന്നറിയാത്ത മലയാളക്കര എന്താണെന്നറിയാത്ത ചിലരെ നമ്മൾ എന്തിന് പിആർ വെളുപ്പിക്കലിലും കണ്ണീർ നാടകത്തിലും വീണ് സപ്പോട്ട് ചെയ്യണം? നിങ്ങൾ ഒരാളെ സപ്പോട്ട് ചെയ്‌തിട്ട് അയാൾ വിജയിക്കുമ്പോൾ മനസിന് കിട്ടുന്ന ഒരു കുളിർമയുണ്ട് ...അത് കിട്ടണമെങ്കിൽ ഒരേ ഒരു ഒപ്ഷനെ നിങ്ങൾക്കുള്ളൂ... വൺ ആൻഡ് ഓൺലി അനീഷ് ടിഎ കോടന്നൂർ.












Click it and Unblock the Notifications