Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോൾ തനിക്ക് കൂടോത്രം ചെയ്‌തിട്ടുണ്ടോ എന്നാണ് ശരത്തിന്റെ ഭയം; എരിതീയിൽ എണ്ണയൊഴിച്ച് ശൈത്യയും!

ബിഗ് ബോസിൽ വീട്ടിൽ പതിവില്ലാത്ത കാര്യങ്ങൾ ഒക്കെയാണ് സംഭവിക്കുന്നത്. മത്സരാർത്ഥികളുടെ പുതിയ പുതിയ സ്ട്രാറ്റജികളും അല്ലാത്ത കാര്യങ്ങളും ഒക്കെയായി കളറാവുകയാണ് ഓരോ എപ്പിസോഡുകളും. ഇത്തവണത്തെ മത്സരാർത്ഥികൾ ഭൂരിഭാഗവും കഴിഞ്ഞ വർഷങ്ങളിലേത് പോലെ ഉള്ളവർ ആയിരുന്നില്ലെന്നതാണ് വസ്‌തുത. അതുകൊണ്ട് മത്സരം ഇപ്പോൾ തികച്ചും പ്രവചനാതീതമായ നിലയിലാണ് മുന്നോട്ട് പോവുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചില സംഭവ വികാസങ്ങൾ പ്രേക്ഷകരെ പോലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്‌തിരുന്നു. ബിഗ് ബോസിൽ ആദ്യമായി കൂടോത്രം ആരോപണമാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. അനുമോൾക്ക് എതിരെ അപ്പാനി ശരത്താണ് ഈ സംശയം പ്രകടിപ്പിച്ചത്. ഇതിന് എരിതീയിൽ എണ്ണ ഒഴിച്ചുകൊടുത്തു കൊണ്ട് ശൈത്യയും രംഗത്തുണ്ട് എന്നതാണ് പ്രധാന കാര്യം. ഇതിപ്പോൾ വലിയ ചർച്ചയാവുകയാണ്.

anumolandappanisarath

ആരോ തനിക്കിട്ട് പണിഞ്ഞിട്ടുണ്ടെന്ന് അപ്പാനി ശരത് പറയുന്നു. അനുവുമായി വഴക്കിട്ട ശേഷം ശരീരത്തിന് ഭയങ്കര ക്ഷീണം അനുഭവപ്പെടുന്നു എന്നാണ് ശരത് പറഞ്ഞത്. അനുവോ അല്ലെങ്കിൽ അവൾക്ക് വേണ്ടി പുറത്തുള്ള മറ്റാരോ തനിക്കെതിരെ പ്രവർത്തിക്കുന്നു എന്ന സംശയമാണ് അപ്പാനി പ്രകടിപ്പിക്കുന്നത്. ശൈത്യ ഇതിന് നല്ലവണ്ണം പിന്തുണയും നൽകുന്നത് കാണാം.

ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ മുൻ ബിഗ് ബോസ് താരവും യൂട്യൂബറുമായ സായി കൃഷ്‌ണ എന്ന സീക്രട്ട് ഏജന്റ്. അനുമോൾ വന്ന് കാലിൽ വീണതിന് ശേഷം ഇങ്ങനെയാണ് എന്നാണ് അപ്പാനി പറയുന്നത്. വീട്ടിനുള്ളിൽ സംസാരിക്കാൻ ആരുമില്ലാതെ ഒറ്റപ്പെടുമ്പോൾ വരുന്ന ചിന്തകളാണ് ഇതൊക്കെയെന്ന് സായി കൃഷ്‌ണ പറയുന്നത്.

സായി കൃഷ്‌ണയുടെ വാക്കുകൾ

അപ്പാനി ശരത്, അനുമോൾ എന്നിവരെ ഒക്കെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ കൂടോത്ര കഥ ഇങ്ങനെ പൊങ്ങി വരുന്നത്. അപ്പാനി ശരത്തിന് കുറച്ച് ദിവസമായിട്ട് കിളി പോയ അവസ്ഥയാണ്. ബിൻസി, അപ്പാനി ശരത്, അക്ബർ ഈ ഒരു ലൂപ്പിലാണ് ഇയാൾ ഉള്ളത്. അതിന്റെ ഇടയിലാണ് അപ്പാനി ശരത് പെട്ടിരിക്കുന്നത്. അന്ന് പ്രശ്‌നമുണ്ടായി അനുമോൾ വന്ന് കാലിൽ വീണ ശേഷം തനിക്ക് എന്തൊക്കെയോ പറ്റി എന്നാണ് അപ്പാനി ശരത് കരുതുന്നത്.

മനുഷ്യന്റെ അവസ്ഥയാണ്, ആ വീടിന് അകത്ത് ആരോടും സംസാരിക്കാൻ പറ്റുന്നില്ല. ഡെയിലി ആക്റ്റിവിറ്റി ഒക്കെ ഇല്ലാതായി. അങ്ങനത്തെ ഒരു സിറ്റുവേഷനിൽ നമുക്ക് ഫ്രണ്ട് ഒന്നും സംസാരിക്കാനില്ല. അപ്പോൾ പിന്നെ മൈൻഡ് ഒന്ന് അടിച്ചുപോവും, അപ്പാനിയുടെ അവസ്ഥ ഇതാണ്. ഇതിനിടയിലേക്ക് എണ്ണയൊഴിക്കാനായി ശൈത്യ വരുന്നത്. ശൈത്യ അപ്പാനിയുടെ ഇടയിൽ പോയി അതങ്ങ് കൊളുത്തി കൊടുത്തിരിക്കുകയാണ്.

ശൈത്യ നല്ല കൊളുത്താണ്. ഇത്രേം ദിവസം പോട്ടെ പോട്ടെ എന്ന് വിചാരിച്ചിരുന്നതെങ്കിൽ ഇപ്പോൾ ശൈത്യ കേറി വരികയാണ്. ശൈത്യയും അപ്പാനിയും കൂടി അവസ്ഥ പറയുകയാണ്. എന്തുകൊണ്ടാണ് എന്ന് മനസിലാവുന്നില്ലെന്നാണ് പറയുന്നത്. ആരോ പണിഞ്ഞിട്ടുണ്ടെന്നാണ് അപ്പാനി പറയുന്നത്. ഒന്നാമത് ഫുഡില്ല, മര്യാദയ്ക്ക് ഡ്രസ് പോലുമില്ല. ആരും വിചാരിക്കുന്നത് പോലെ എളുപ്പമല്ല ബിഗ് ബോസ് ഹൗസ് എന്ന് പറയുന്നത്.

ഷാനവാസ് ബിൻസി കണ്ടന്റ് എടുത്ത് അടിച്ചപ്പോൾ ശരത് ആകെ ടെൻഷൻ ആയി. പുറത്തുള്ള കാര്യങ്ങൾ ആലോചിച്ചിട്ടാണ് ശരത് ടെൻഷനിൽ ആയത്. അതിന് ശൈത്യ നന്നായി സപ്പോർട്ടും കൊടുക്കുന്നുണ്ട്. അറിഞ്ഞുകൊണ്ടാണോ എന്നൊന്നും പറയാൻ പറ്റില്ല. ഇനി ശൈത്യ ഇതേ അവസ്ഥയിൽ നിന്ന് റിക്കവർ ആയതാണോ എന്നൊന്നും അറിയില്ല. ശൈത്യ അതിലും വലിയ സാധനം. ശരത് ആകെ കിളി പോയി ഇരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+