'മര്യാദക്ക് നീ കിടന്നുറങ്ങിക്കോ, നിന്റെ ഷോ ഇവിടെ വേണ്ട'; അനീഷിനെ എടുത്തു കുടഞ്ഞ് അപ്പാനി, മറുപടി
ബിഗ് ബോസ് ഏഴാം സീസണിലെ ആദ്യ ആഴ്‌ച തന്നെ മത്സരം കടുക്കുകയാണ്. സാധാരണഗതിയിൽ സീസൺ പുരോഗമിക്കവെയാണ് മത്സരം നടക്കാറുള്ളത്. എന്നാൽ ഇക്കുറി അങ്ങനെയല്ലെന്ന് വേണം ആദ്യ ദിവസങ്ങളിലെ സ്ഥിതി കണ്ട് വിലയിരുത്താൻ. എല്ലാ മത്സരാർത്ഥികളും കടുത്ത രീതിയിൽ തന്നെ തങ്ങളുടെ ഗെയിം കളിക്കുമ്പോൾ കാഴ്‌ചക്കാരും ആവേശത്തിലാണ്.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി നേരത്തെ തന്നെ മത്സരം ശക്തമാവുകയാണ്. അതിൽ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ കോമണർ ആയി കയറിയ അനീഷ് ബിഗ് ബോസിൽ ശ്രദ്ധേയമായ സാന്നിധ്യമാവുന്നു എന്നതാണ്. കഴിഞ്ഞ ദിവസം ഈ ആഴ്‌ചത്തെ ക്യാപ്റ്റനായും അനീഷ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ പലരും അനീഷിനെതിരെ പലരും രംഗത്ത് വരുന്നുണ്ട്.

വേറിട്ട അഭിപ്രായമാണ് അനീഷ് പലപ്പോഴും പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അനീഷ് ഒറ്റയ്ക്കും ബാക്കിയുള്ളവർ ഒരുമിച്ചും എന്ന നിലയിലൊക്കെയാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത്. കഴിഞ്ഞ ദിവസം മലയാള ഭാഷയെ കുറിച്ച് അനീഷ് നടത്തിയ പരാമർശം വലിയ രീതിയിൽ വിവാദത്തിന് കാരണമായിരുന്നു. സഹ മത്സരാർത്ഥികൾ ആരും തന്നെ മലയാളത്തിന് പരിഗണന കൊടുക്കുന്നില്ലെന്നാണ് അനീഷ് ആരോപിച്ചത്.
രാവിലെ ഗുഡ് മോർണിംഗ് പോലും പറയുന്നില്ലെന്ന് ആരോപിച്ചായിരുന്നു അനീഷിനെതിരെ ആദ്യം മത്സരാർത്ഥികൾ തിരിഞ്ഞത്. ബിന്നി അനീഷിന് അരികിലേക്ക് എത്തുന്നതാണ് കണ്ടിരുന്നത്. എന്നാൽ ഇതിന് പിന്നാലെ എല്ലാവരും ചേർന്ന് അനീഷിനെ കളിയാക്കുകയും ചെയ്‌തിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തുള്ള അനീഷ് തങ്ങളെ കേള്‍ക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
മലയാള ഭാഷയെ ചിലർ അവഹേളിക്കുകയാണെന്നും അതില്‍ നാണമില്ലേ എന്നൊക്കെ അനീഷ് ചോദിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ അനീഷിനെ വീണ്ടും പ്രകോപിതനാക്കാൻ ശ്രമിക്കുകയാണ് അപ്പാനി ശരത്. ഉറങ്ങാൻ കിടക്കുന്ന സമയത്ത് സഹ മത്സരാർത്ഥികൾ സംസാരിക്കുന്നതാണ് ക്യാപ്റ്റനായ അനീഷിനെ പ്രകോപിതനാക്കിയത്.
ഞങ്ങൾക്ക് ഉറങ്ങണം എന്ന് പറഞ്ഞുകൊണ്ടാണ് അനീഷ് സംസാരിക്കാൻ തുടങ്ങിയത്. മിണ്ടാതിരിക്കാൻ അനീഷ് പറഞ്ഞതോടെ അപ്പാനി ശരതും അക്ബറും ചൂടാവുകയായിരുന്നു. മിണ്ടാതിരിക്കാൻ ആയിരുന്നു അനീഷ് പറഞ്ഞത്. രാവിലെ എഴുന്നേൽക്കണ്ട ബെൽ അടിച്ചിട്ടില്ലല്ലോ എന്നായിരുന്നു അനീഷ് ചോദിച്ചത്. ഇതോടെ അപ്പാനി ചൂടാവുകയായിരുന്നു.
ഇത് കിടന്നുറങ്ങേണ്ട സമയമാണ് എന്ന് അനീഷ് പറയുമ്പോൾ ഇവിടെ ഗെയിം നടന്നു കൊണ്ടിരിക്കുന്ന സമയമാണ് എന്നാണ് അവർ മറുപടി കൊടുത്തത്. വീട്ടിൽ കിടന്ന് ഉറങ്ങുന്ന പോലെ ഇവിടെ പറ്റില്ലെന്നും അവർ പറയുന്നു. ഉറങ്ങുകയാണെങ്കിൽ ഉറങ്ങണം, ഇവിടെ കിടന്ന് ചിലയ്ക്കണ്ട, പുറത്തുപോയി പറഞ്ഞോളൂ എന്നായിരുന്നു അനീഷ് പറഞ്ഞത്.
എങ്കിൽ നീ പുറത്തുപോയി കിടന്നോളൂ എന്നായി അവർ. എന്ത് കൊണ കൊണ, നീ ഇത്ര നേരം മൂക്കുമുട്ടെ കിടന്ന് ഉറങ്ങിയില്ലേ, എണീറ്റ് ഗെയിം കളിക്കെടാ. നീ ഇവിടുത്തെ ക്യാപ്റ്റൻ ആണെടാ, എന്നിട്ട് ഡയലോഗ് അടിക്കുകയാണോ? നീ മര്യാദയ്ക്ക് കിടന്ന് ഉറങ്ങിക്കോ, നിന്റെ ഷോ ഒന്നും ഇവിടെ ഞങ്ങളുടെ മുൻപിൽ കാണിക്കാൻ നിൽക്കേണ്ട എന്നായിരുന്നു അപ്പാനി പറഞ്ഞത്.
അതിനിടെ അനീഷിനെ അപ്പാനി ശരത് അനുകരിക്കുകയും ചെയ്‌തിരുന്നു. നേരത്തെ നടന്ന തർക്കം പുനരാവിഷ്‌കരിച്ച് കാണിക്കാൻ ബിഗ് ബോസ് നിർദ്ദേശിച്ചതോടെയാണ് അനീഷിനെ അപ്പാനി ശരത് അനുകരിച്ചത്. എല്ലാവരും ചിരിച്ചു കൊണ്ടായിരുന്നു ഈ അഭിനയം കണ്ടുനിന്നത്. ഗുഡ് മോർണിംഗ് പറയാനായി സഹമത്സരാർത്ഥികൾ പിന്നാലെ നടക്കുമ്പോൾ അപ്പാനി ഓടുന്നതും കാണാമായിരുന്നു.
എന്നാൽ താൻ ഇങ്ങനെയൊന്നും ഓവറായി കാണിച്ചിട്ടില്ലെന്നാണ് അനീഷ് പറയുന്നത്. ഞാൻ ഒരിക്കലും കൈ കൊണ്ടും കാല് കൊണ്ടും ഒന്നും കാണിച്ചിട്ടില്ലെന്ന് അനീഷ് പറയുന്നത് കേൾക്കാമായിരുന്നു. ഞാൻ നല്ല രീതിയിലാണ് സുപ്രഭാതം പറഞ്ഞിരിക്കുന്നതെന്നും അനീഷ് പറയുന്നുണ്ട്. ഇതോടെ മത്സരാർത്ഥികൾ ബഹളം വയ്ക്കുന്നതും കാണാമായിരുന്നു.












Click it and Unblock the Notifications