Get Updates
Get notified of breaking news, exclusive insights, and must-see stories!

"ബിഗ് ബോസിൽ ഇനി കുടുംബാംഗങ്ങളും, വൈൽഡ് കാർഡ് എൻട്രികൾ എത്ര? സമയത്തിൽ മാറ്റമുണ്ടാവില്ല"

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇത്തവണ പക്ഷേ ഒരൽപം വൈകിയെന്ന് മാത്രം. കഴിഞ്ഞ സീസണുകളിൽ എല്ലാം തന്നെ ബിഗ് ബോസ് വലിയ രീതിയിൽ ചർച്ചാ വിഷയമായത് ഷോ ആരംഭിച്ച ശേഷം മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ആ സാഹചര്യമൊക്കെ മാറി. നിലവിൽ ബിഗ് ബോസ് തുടങ്ങുന്നതിന് മുൻപ് അതിനെക്കുറിച്ചുള്ള ചർച്ചകൾ പല വിധത്തിൽ സജീവമാണ്.

എന്തെന്നാൽ ആരായിരിക്കും ഇത്തവണ ആദ്യഘട്ട മത്സരാർത്ഥികൾ എന്നറിയാൻ ഉറ്റുനോക്കുകയാണ് എല്ലാവരും. പ്രധാനമായും ഇതിന് കാരണം സോഷ്യൽ മീഡിയ സെലിബ്രിറ്റികളിൽ ചിലരുടെ പേര് കൂടി ഇതുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്നത് കൊണ്ട് കൂടിയാണ്. അത്തരത്തിൽ നിരവധി അഭ്യൂഹങ്ങൾ ഷോയിലെ മത്സരാർത്ഥികളുമായി ബന്ധപ്പെട്ട് ഉയർന്നുകേൾക്കുന്നുണ്ട്.

biggboss7

അതിൽ അന്തരിച്ച നടൻ സുധിയുടെ ഭാര്യ രേണു സുധി. സോഷ്യൽ മീഡിയയിലെ താരമായ റിവ്യൂവർ അലിൻ ജോസ് പെരേര തുടങ്ങിയവരുടെ പേരുകളും ഉൾപ്പെടുന്നു. എന്നാൽ ഇവരിൽ ആരൊക്കെ ഇക്കുറി ബിഗ് ബോസ് വീട്ടിൽ ഉണ്ടാവുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. എങ്കിലും ചിലരുടെ പേരുകൾക്ക് മുൻഗണന ലഭിക്കുന്നുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസ് ഏഴാം സീസണുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങൾ പങ്കുവയ്ക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന പരിപാടി സംഘടിപ്പിക്കുന്ന രേവതി. ബിഗ് ബോസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ ആധികാരികമായി എല്ലാവരിലേക്കും എത്തിക്കുന്ന രേവതിയുടെ ചാനലിൽ വന്ന ഏറ്റവും പുതിയ വീഡിയോയയിൽ സംപ്രേഷണ സമയം, മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ എന്നിവരുടെ വിവരം പങ്കുവച്ചിട്ടുണ്ട്.

രേവതിയുടെ വാക്കുകൾ ഇങ്ങനെ

കുറച്ച് അപ്‌ഡേറ്റുകളും വിവരങ്ങളും മാത്രമാണ് എനിക്ക് പറയാനുള്ളത്. ആദ്യം തന്നെ ബിഗ് ബോസിന്റെ സമയവുമായി ബന്ധപ്പെട്ട കാര്യമാണ് പറയാനുള്ളത്. ബിഗ് ബോസിന്റെ സമയം ലാലേട്ടൻ പറഞ്ഞിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഗ്രാൻഡ് ലോഞ്ചിന്റെ സമയം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഓഗസ്‌റ്റ് മൂന്നാം തീയതി വൈകീട്ട് ഏഴ് മണിക്കാണ്. ഞായറാഴ്‌ച നമുക്ക് ഗ്രാൻഡ് ലോഞ്ച് എപ്പിസോഡ് നമ്മുടെ ടിവിയിൽ വരും.

പക്ഷേ എല്ലാ ദിവസവും, തിങ്കൾ മുതൽ വെള്ളിവരെയും സാറ്റർഡേ സൺഡേയും എപ്പോഴാണ് സമയമെന്ന് കൃത്യമായി അറിയിച്ചിട്ടില്ല. പഴയ സമയം തന്നെയാണോ? എല്ലാവർക്കും അതുകൊണ്ട് തന്നെ ഒരു സംശയം ഒക്കെയുണ്ട്. ലാലേട്ടന്റെ ബിഗ് ബോസ് പോസ്‌റ്റർ ഒക്കെ എല്ലായിടത്തും വന്നിട്ടുണ്ട്. ബിഗ് ബോസിന്റെ ഇപ്രാവശ്യത്തെ സമയത്തെ കുറിച്ച് ഈ പോസ്‌റ്ററിൽ പറയുന്നുണ്ട്.

പഴയ സമയത്തിൽ നിന്ന് മാറ്റമൊന്നും ഇല്ല. എല്ലാ വർഷത്തെയും പോലെ തന്നെ പഴയ സമയമാണ് ഇക്കുറിയും. തിങ്കൾ മുതൽ വെള്ളി വരെ 9.30 മുതൽ 10.30 വരെ ആയിരിക്കും ബിഗ് ബോസ് സംപ്രേഷണം ചെയ്യുക. ശനിയും ഞായറും പക്ഷേ 9 മാനിക്കായിരിക്കും തുടങ്ങുക. അങ്ങനെയാണ് ആ പോസ്‌റ്ററിൽ കൊടുത്തിരിക്കുന്നത്. ബിബി പ്ലസ് സാധാരണ ഒരു സീരിയലിന് ശേഷമാണ് കാണിക്കുക. അത് വെറുപ്പീര് ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്.

ചിലർക്കൊക്കെ അത് ഭയങ്കര പ്രശ്‌നമാണ്. ഇത്തവണയെങ്കിലും ബിഗ് ബോസിന്റെ ഇടയ്ക്ക് സീരിയൽ കുത്തിക്കയറ്റാതെ ഇരുന്നാൽ മതിയായിരുന്നു. സീരിയൽ കാണാത്ത ബിഗ് ബോസ് പ്രേക്ഷകർ ഒരുപാടുണ്ട്. അതുകൊണ്ട് നമ്മൾ ഇങ്ങനെ വെയിറ്റ് ചെയ്‌തിരിക്കണം. സമയത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് കാണിച്ചിരിക്കുന്നത്.

ഗ്രാൻഡ് ലോഞ്ച് എപ്പിസോഡിൽ എല്ലാ ഭാഷയിലും മത്സരാർത്ഥികളുടെ പേരന്റ്സ് ഒക്കെ ഉണ്ടാവാറുണ്ട്. ഓഡിയൻസായി ഇരിക്കാനാണ്. മലയാളത്തിൽ അങ്ങനെ ഇതുവരെ ഇല്ലായിരുന്നു. ബിഗ് ബോസ് സീസൺ ഏഴിൽ ഇത്തവണ ഒരു ആളെ കൂടി ഗ്രാൻഡ് ലോഞ്ചിന് കൊണ്ട് പോവുന്നുണ്ട്. അത് കുടുംബാംഗമൊ സുഹൃത്തോ ഒക്കെ ആവാം. പക്ഷേ വീട്ടിന് അകത്തേക്കല്ല, പുറത്ത് നിന്ന് കാര്യങ്ങൾ കാണാൻ മാത്രം ആയിരിക്കും.

വൈൽഡ് കാർഡുകൾ ഇത്തവണ കുറച്ച് കൂടുതൽ ഉണ്ടാവാനാണ് ചാൻസ്. അത് കൂടുതൽ എന്ന് പറയുമ്പോൾ അപ്രതീക്ഷിതമായി കടന്നുവരുന്നവർ ഉൾപ്പെടെ കൂടുതലായിരിക്കും. മൊത്തത്തിൽ മത്സരാർത്ഥികൾ കൂടുതലായിരിക്കും. ഇപ്പോൾ നമ്മുടെ ഡമ്മി കണ്ടസ്‌റ്റൻസ് ഒക്കെ വീടിനകത്ത് കയറിയിട്ടുണ്ട്. ക്രൂ മെമ്പേഴ്‌സ് ഒക്കെ അവരുടെ ജോലികൾ ഒക്കെ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+