ഹ്യൂമാനിറ്റി അമ്മായി ജിസേലിന്റെ ഉഡായിപ്പ് പുറത്തുവന്നു; അനു അന്നേ പറഞ്ഞിരുന്നു, ഇപ്പോൾ എക്‌സ്പോസായി!
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ ശക്തമായ പോരാട്ടമാണ് മത്സരാർത്ഥികൾ നടത്തി കൊണ്ടിരിക്കുന്നത്. രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് മത്സരങ്ങൾ എന്ന് പറയുമ്പോഴാണ് സമയം എത്ര വേഗത്തിൽ സഞ്ചരിക്കുന്നു എന്ന് നമുക്ക് മനസിലാവുക. ഇപ്പോഴും ബിഗ് ബോസിൽ പല പൊട്ടിത്തെറികളും അടിക്കടി നടക്കുന്നുണ്ട്. കണ്ടന്റുകൾ കൂടുമെന്ന് പ്രതീക്ഷിച്ചു ഇറക്കിയ വൈൽഡ് കാർഡുകൾക്ക് കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല താനും.
കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്‌ചകളായി അനുമോൾ-ജിസേൽ യുദ്ധമാണ് ബിഗ് ബോസിൽ പ്രധാന കണ്ടന്റായി ഉണ്ടായിരുന്നത്. പല കാരണങ്ങളുടെ പേരിൽ ഇവർ തമ്മിൽ വാഴക്കാവുന്നത് നാം കണ്ടതാണ്. ആര്യനും ഇതിൽ ഒരുപരിധിവരെ പങ്കാളിയായിരുന്നു. അക്ബർ-അപ്പാനി ശരത് ബുള്ളി ഗ്യാങ് എന്ന് എല്ലാവരും വിളിക്കുന്ന കൂട്ടത്തിന്റെ സപ്പോർട്ടും ജിസേലിനു സ്വന്തമായിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ എല്ലാം മാറി വരികയാണ്.

അനുമോൾ ഒന്ന് ഒതുങ്ങിയ മട്ടാണെന്ന് പ്രേക്ഷകർ തന്നെ ചൂണ്ടിക്കാണിക്കുന്നു. ആദില-നൂറ തുടങ്ങിയ മത്സരാർത്ഥികൾ കൃത്യമായി ഗെയിം മനസിലാക്കി രംഗത്ത് വരുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ പേർ ഒരേസമയം കണ്ടന്റുകൾ ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ വിശ്വാസം. എന്നാൽ വൈൽഡ് കാർഡ് ആയി എത്തിയ പ്രവീൺ, സാബുമാൻ, മസ്‍താനി തുടങ്ങിയവർ ഈ ആഴ്‌ചയിൽ ചിത്രത്തിലെ ഇല്ലാതായി.
ഏറ്റവും ഒടുവിലത്തെ സ്ഥിതി പരിശോധിക്കുമ്പോൾ കഴിഞ്ഞ ആഴ്‌ച വരെ ജിസേലിന് ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്ന സപ്പോർട്ട് നല്ലവണ്ണം കുറഞ്ഞുവെന്നത് വ്യക്തമാണ്. പല ആളുകളും ജിസേലിന് പിന്നിൽ അനുമോൾ വിഷയത്തിൽ അണിനിരന്നത് നാം കണ്ടതാണ്. എന്നാൽ അപ്പോഴെല്ലാം അനുമോൾ ജിസേൽ ഫേക്ക് ആണെന്നും ചെയ്യുന്നത് ഒക്കെയും തെറ്റാണെന്നും പല കുറി ആവർത്തിക്കുകയും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുകയും ഒക്കെ ചെയ്‌തിരുന്നു.
ഏറ്റവും ഒടുവിൽ ഇപ്പോഴിതാ ഭക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജിസേൽ വീണ്ടും പ്രതിക്കൂട്ടിൽ ആയിരിക്കുകയാണ്. സ്ഥിരം സ്‌പെഷ്യൽ ഐറ്റങ്ങൾ ഉണ്ടാക്കി ആളുകളെ കൂടെ നിർത്തുകയാണ് ജിസേൽ ശ്രമിച്ചിട്ടുള്ളതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഇക്കുറി ബിന്നിയും ജിസേലും തമ്മിലാണ് ഏറ്റുമുട്ടിയത്. പലപ്പോഴായി അനുമോൾ വിഷയത്തിലും അല്ലാതെയും ജിസേലിന് ഒപ്പം നിന്നയാളായിരുന്നു ബിന്നി എന്നതാണ് ശ്രദ്ധേയമായ കാര്യം.
കിച്ചണിൽ നിന്ന് അനാവശ്യമായി ബഹളം വയ്ക്കരുത് എന്ന് പ്രവീൺ പറയുന്നത് കാണാമായിരുന്നു. എന്നാൽ അക്ബർ വഴക്ക് തീർക്കാൻ പറയുന്നത് കേൾക്കാം. എന്നിട്ടും ജിസേലിനു മുന്നിൽ വിട്ടുകൊടുക്കാൻ ബിന്നി തയ്യാറായില്ല. എന്ന് മാത്രമല്ല റെനയും ബിന്നിയും ഇതേ കുറിച്ച് സംസാരിക്കുന്നത് കാണാമായിരുന്നു. ഫ്രണ്ട് എന്നൊക്കെ പറഞ്ഞു നടന്നിട്ട് ഇപ്പോൾ തനി സ്വഭാവം പുറത്തുവന്നത് കണ്ടില്ലേ എന്നാണ് റെന ബിന്നിയോട് പറയുന്നത് കേൾക്കാം.
ജിഷിൻ ഇക്കാര്യം കൃത്യമായി മനസിലാക്കി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അവർക്ക് തിന്നാൻ വേണ്ടിയാണ് ജിസേൽ ഇത്തരം കാര്യങ്ങൾ ഉണ്ടാക്കുന്നതെന്നും എന്നിട്ട് നമുക്ക് കൂടി ഷെയർ ചെയ്യുകയാണ് ചെയ്യുന്നതെന്നും ജിഷിൻ സ്മോക്കിംഗ് റൂമിൽ വച്ച നെവിൻ, പ്രവീൺ എന്നിവരോട് പറയുന്നുണ്ട്. അതാണ് പല പ്രേക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. ജിസേൽ എന്ന ഹ്യൂമാനിറ്റി അമ്മായിയുടെ കള്ളത്തരം പൊളിഞ്ഞുവെന്നും ഒരാൾ കമന്റ് രേഖപ്പെടുത്തി.
'എത്രയൊക്കെ നല്ലതായി അഭിനയിച്ചാലും ഏതെങ്കിലും ഒരു സാഹചര്യത്തിൽ തനി സ്വഭാവം പുറത്ത് വരും അതാണ് ജിസേൽ എന്ന ഹ്യൂമാനിറ്റിയുടെ പര്യായം കാണിച്ചത് തന്നത്' എന്നാണ് ഒരാൾ കമന്റ് ചെയ്‌തിരിക്കുന്നത്. 'അനുമോൾ ആദ്യം മുതലെ ഇതെല്ലാം പറഞ്ഞിരുന്നു, ഇതൊക്കെ അവരുടെ കർമ്മയാണ്'എന്നാണ് മറ്റൊരാൾ കമന്റ് ചെയ്‌തിരിക്കുന്നത്.












Click it and Unblock the Notifications