"ബിഗ് ബോസ് തുടങ്ങുന്ന ദിവസം ലീക്കായി, കൂടുതൽ പ്രമോകൾ വരാനുണ്ട്, പറഞ്ഞതൊക്കെ നടന്നാൽ മതിയായിരുന്നു"
ബിഗ് ബോസ് ഏഴാം സീസണിന് തിരി തെളിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. പോരാട്ടങ്ങൾക്ക് ചൂടുപകരാൻ ഇക്കുറി മത്സരാർത്ഥികളായി ആരൊക്കെ ഉണ്ടാവുമെന്ന് ഇനി കണ്ടറിയണം.
പല കോണുകളിൽ നിന്ന് പ്രെഡിക്ഷൻ ലിസ്‌റ്റുകൾ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ആരൊക്കെ മത്സര രംഗത്തുണ്ടാവുമെന്ന കാര്യത്തിൽ കൃത്യമായ ധാരണ ഇതുവരെ വന്നിട്ടില്ല. ബിഗ് ബോസിന്റെ അണിയറ പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ് ഇപ്പോൾ.
ഇതിന് പിന്നാലെ ബിഗ് ബോസ് തുടങ്ങുന്ന ദിവസം ഏതെന്ന വീഡിയോ പ്രമോ കഴിഞ്ഞ ദിവസം ലീക്കായിരുന്നു. ബിഗ് ബോസിനെ കുറിച്ച് വ്‌ളോഗ് ചെയ്യുന്നവയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ചാനലാണ് ബിഗ് ബോസ് മല്ലു ടോക്‌സ്. ഈ ചാനലിലൂടെ രേവതിയാണ് ബിഗ് ബോസുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്.

ഇപ്പോഴിതാ ബിഗ് ബോസ് ഗ്രാൻഡ് ലോഞ്ച് അടക്കമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് രേവതി. ലാലേട്ടന്റെ പ്രമോ വീഡിയോയുടെ ഷൂട്ട് ലീക്കായ വിവരം ഉൾപ്പെടെ രേവതി വീഡിയോയിൽ പറയുന്നുണ്ട്. ഓഗസ്‌റ്റ് മൂന്നിനാണ് ഗ്രാൻഡ് ലോഞ്ച് നടക്കുകയെന്നാണ് രേവതി പറയുന്നത്. നേരത്തെ തന്നെ രേവതി വീഡിയോയിലൂടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിരുന്നു.
അതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ലീക്കായ പ്രമോ എന്നാണ് രേവതി പറയുന്നത്. നേരത്തെ സ്‌റ്റാർ സിംഗറിൽ വരുമ്പോൾ ലോഞ്ച് തീയതി മോഹൻലാൽ പ്രഖ്യാപിക്കും എന്നായിരുന്നു രേവതി പറഞ്ഞിരുന്നത്. എന്നാൽ അതിന് മുൻപ് തന്നെ ഇക്കാര്യത്തിൽ ഏകദേശ തീരുമാനമായി എന്നാണ് ലീക്കായ പ്രമോകൾ സൂചിപ്പിക്കുന്നത്. രേവതിയുടെ വാക്കുകൾ ഇങ്ങനെ.
നമ്മൾ കാത്തിരുന്ന ബിഗ് ബോസ് സീസൺ 7ന്റെ ഡേറ്റ് വന്നിരിക്കുകയാണ്. നമ്മൾ പറഞ്ഞ ഡേറ്റ് തന്നെയാണ്. ഓഗസ്‌റ്റ് മൂന്ന്, മാസങ്ങൾക്ക് മുൻപ് തന്നെ നമ്മൾ പറഞ്ഞിരുന്നു. ഓഗസ്‌റ്റിൽ ആവാൻ ആണ് ചാൻസ് എന്ന് നമ്മൾ പറഞ്ഞിരുന്നു. അന്ന് വൈകീട്ട് ഏഴ് മണിക്ക് ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിക്കുകയാണ്. ഞാൻ ബിഗ് ബോസുമായി ബന്ധപ്പെട്ട കാര്യത്തിലാണ് ഇപ്പോഴുള്ളത്.
പ്രമോ മേക്കിംഗ് വീഡിയോ ആണ് ഇപ്പോൾ ലീക്കായിരിക്കുന്നത്. അതിന്റെ അവസാനമാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. നമ്മളൊക്കെ കണ്ട ആ മേക്കിംഗ് വീഡിയോ ഇല്ലേ അത് തന്നെ. എല്ലാത്തിനും എട്ടിന്റെ പണി തരുമെന്ന് പറഞ്ഞ പ്രമോ. ലാലേട്ടൻ ബൈക്കിൽ വരുന്നു, സെറ്റിൽ എല്ലാവരും ചേർന്ന് സ്വീകരിക്കുന്നു. ലാലേട്ടന്റെ പല സ്‌റ്റിൽസ് കാണിക്കുന്നുണ്ട്.
മിക്കവാറും കൗണ്ട് ഡൗൺ പ്രമോ ആവാനാണ് ചാൻസ്. പല ഡ്രസിലുള്ള പ്രമോകൾ ഉണ്ട്. എല്ലാം കഴിഞ്ഞ ശേഷം അവസാനം ഓഗസ്‌റ്റ് മൂന്നാം തീയതി വൈകീട്ട് ഏഴ് മണിക്ക് ബിഗ് ബോസ് മലയാളം സീസൺ ഏഴ് നിങ്ങൾക്ക് കാണാമെന്ന് പറയുന്നുണ്ട്. അങ്ങനെയുള്ള ഒരു ഇതാണ് കാണിക്കുന്നത്. ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങളേ ഉള്ളൂ.
ഇക്കുറി ഒരുപാട് വെയിറ്റ് ചെയ്യേണ്ടി വന്നു. അല്ലേ വളരെ അധികമായിരുന്നു. ബിഗ് ബോസ് ഒക്കെ കഴിഞ്ഞ് നമ്മൾ നമ്മുടെ പാട് നോക്കി പോവേണ്ട സമയമായി. എങ്കിലും കാത്തിരുന്ന് കാത്തിരുന്ന് അവസാനം ആ ദിനം വന്നെത്തുകയാണ്. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ എന്നൊക്കെ പറയുന്നുണ്ട്, ഇതൊക്കെ നടന്നാൽ മതിയായിരുന്നു. അവസാനം ചങ്കരൻ തെങ്ങേൽ തന്നെ എന്ന രീതിയിലാവുമോ എന്നാണ് അറിയേണ്ടത്.
ഈ പ്രമോയിൽ പറഞ്ഞത് പോലെ ഒക്കെ നടന്നാൽ മതിയായിരുന്നു. പ്രത്യേകിച്ച് വീക്കെൻഡിൽ ലാലേട്ടൻ ഗെയിം കളിക്കാത്തവരെ, ഒളിച്ചുമാറി നിൽക്കുന്നവരെ ആവണം സത്യം പറഞ്ഞാൽ ലാലേട്ടൻ ചോദ്യം ചെയ്യേണ്ടത്. ഗെയിം കളിക്കേണ്ടവരുടെ തെറ്റും ശരിയും പറയണം, എന്നാൽ കളിക്കാത്തവരെ കുറിച്ച് ഒരു സീസണിലും നടന്നിട്ടില്ല. അത് നടക്കണം.












Click it and Unblock the Notifications