Get Updates
Get notified of breaking news, exclusive insights, and must-see stories!

"ലാലേട്ടൻ വന്നാൽ ജിസേലിന് നല്ല പണി കൊടുക്കുമെന്നാണ് വിചാരിച്ചത്, പക്ഷേ കിട്ടിയത് അനുമോൾക്ക് ആയിപ്പോയി"

ബിഗ് ബോസ് ഏഴാം സീസൺ പുരോഗമിക്കുകയാണ്. അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് പലപ്പോഴും ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. പ്രവചനാതീതമായ പെരുമാറ്റത്തിലൂടെ മത്സരാർത്ഥികൾ തന്നെയാണ് ഇത് മുന്നോട്ട് കൊണ്ട് പോവുന്നത്. രണ്ടാഴ്‌ച പിന്നിടുമ്പോൾ ബിഗ് ബോസിൽ കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കിയെന്ന് തോന്നുന്ന ചുരുക്കം ചില മത്സരാർത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ പലരും ഇപ്പോൾ നിറം മങ്ങി.

ആദ്യ ആഴ്‌ച തന്നെ ഉണ്ടായ എവിക്ഷന്റെ ക്ഷീണം മാറിയിട്ടില്ലായിരുന്നു. അതിനിടയിൽ മിഡ് വീക്ക് എവിക്ഷൻ എന്ന പേരിൽ രണ്ട് പേരെ ബിഗ് ബോസ് അജ്ഞാത വാസത്തിന് വിട്ടിരിക്കുകയാണ്. ഒനിയൽ, ശാരിക എന്നിവരായിരുന്നു അത്. അപ്പോഴേക്കും അടുത്ത വീക്കിലി എവിക്ഷനും വന്നു. ഇക്കുറി പുറത്തേക്കുള്ള വഴി തെളിഞ്ഞത് ആർജെ ബിൻസിക്കാണ്. ഏറെ വൈകാരികമായ വിട പറച്ചിൽ കൂടിയായിരുന്നു അത്.

anumolgizelebiggboss

ആദ്യഘട്ടത്തിൽ ബിഗ് ബോസ് ഹൗസിൽ നിറഞ്ഞുനിന്ന ആളായിരുന്നു അനീഷ്. ആദ്യത്തെ ആഴ്‌ച അനീഷിന്റെ പേരാണ് എല്ലായിടത്തും. ആകെ മൊത്തം ബഹള മയമായിരുന്നു ആ അന്തരീക്ഷം. അനീഷ് ഒറ്റപ്പെടുന്നതായുള്ള പരാതികളും മറ്റും വന്നു. എന്നാൽ രണ്ടാം ആഴ്‌ചയിലേക്ക് കടക്കുമ്പോൾ എല്ലാം മാറി മറിഞ്ഞു. ബിഗ് ബോസ് ഹൗസിലെ വനിതാ മത്സരാർത്ഥികളിലെ പുലികൾ എല്ലാം ഒരുമിച്ച് രംഗത്ത് വന്നതോടെ കളം മാറി.

നിലവിൽ ബിഗ് ബോസിനെ താങ്ങി നിർത്തുന്നത് അനുമോൾ-ജിസേൽ പോരാട്ടമാണ് എന്ന് ഉറപ്പിച്ചു പറയാം. കഴിഞ്ഞ രണ്ട് ആഴ്‌ചകളിലായി പലപ്പോഴും ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിക്കാൻ ജിസേൽ ശ്രമിച്ചിരുന്നു. അത് ചോദ്യം ചെയ്‌തത് ആവട്ടെ അനുവും. പക്ഷേ, കഴിഞ്ഞ ദിവസമുണ്ടായ ഒരു പ്രശ്‌നം കൈയാങ്കളിയുടെ വക്കിലെത്തിയതോടെ എല്ലാം മാറിമറിഞ്ഞു. ഇതിന് പിന്നാലെ ഇരു കൂട്ടരെയും വിമർശിച്ചും പിന്തുണച്ചും പ്രേക്ഷകർ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ വന്നപ്പോൾ പ്രതീക്ഷിച്ചത് ഒന്നുമല്ല നടന്നത് എന്ന് പറയുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി. തുടർച്ചയായ നിയമലംഘനം നടത്തിയ ജിസേലിന് മോഹൻലാൽ നല്ല പണി കൊടുക്കുമെന്നാണ് കരുതിയതെന്നും എന്നാൽ കിട്ടിയത് അനുമോൾക്ക് ആണെന്നും രേവതി ചൂണ്ടിക്കാട്ടി.

ജിസേലിനെ വല്ലതും പറയുമെന്ന് വിചാരിച്ചാണ് എല്ലാവരും നിന്നത്. പക്ഷേ അങ്ങനെ ഒന്നും പറഞ്ഞില്ല. ആകെ പറഞ്ഞത് അങ്ങനെ തന്നെ കളിച്ചോളൂ പക്ഷേ കുറച്ച് എത്തിക്‌സ് ഒക്കെ നോക്കണം എന്നായിരുന്നു. പറയാൻ പറ്റില്ല. കാരണം ആകെയുള്ള കണ്ടന്റ് ഇതൊക്കെയേ ഉള്ളൂ. ആകെക്കൂടെ ഒരു ജിസേൽ ഉണ്ട്, അനുവുണ്ട്, ഒരു അനീഷുമുണ്ട്, കൂടെയൊരു ഷാനവാസുമുണ്ട്. ഇതൊക്കെ ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ട് പോവുള്ളൂ എന്നവർക്ക് അറിയാം.

ജിസേലിനെ അവർ മോശം പറയില്ല. ഈ കണ്ടന്റ് കണ്ടിന്യൂ ചെയ്‌തു പോവണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. ഇനി അനുവിന്റെ കാര്യത്തിൽ പറയാനുള്ളത്, അവർക്ക് ഒരു കാര്യത്തിൽ അഭിനന്ദനം കിട്ടി. പുറകേ പോയി സിഐഡി ആയി എല്ലാം കണ്ടുപിടിച്ചതിന്. പക്ഷേ അതുപോലെ തന്നെ അനു പറഞ്ഞ കൊറേ കാര്യങ്ങൾ മുന്നിൽ കൊണ്ട് വന്നു. അതിൽ പ്രധാനം അവിടുത്തെ ആണുങ്ങൾക്ക് എതിരെ പറഞ്ഞതാണ്.

മൊണ്ണ എന്ന് പറഞ്ഞത് അവിടെ കൊണ്ട് വന്നു. ആണുങ്ങൾ ജിസേലിന് പുറകെയാണ് എന്ന് പറഞ്ഞിരുന്നു. ഇത് പക്ഷേ അനുവിന് കൊടുത്ത താക്കീത് ആയിരുന്നില്ല. അവിടുത്തെ ആണുങ്ങൾക്ക് ഉള്ളതായിരുന്നു. സ്വന്തമായി ഗെയിം കളിച്ച് മുന്നോട് പോവൂ ആണുങ്ങളെ എന്നാണ് ബിഗ് ബോസ് പറയുന്നത്. ജിസേൽ സ്‌റ്റാർ കൊടുത്തത് ആര്യനാണ്. ആര്യനെക്കാളും അക്ബറും ഷാനവാസും ഒക്കെ കളിക്കുന്നുണ്ട്.

അനുമോൾ തുറന്ന് സമ്മതിച്ചിട്ടുണ്ട് പറഞ്ഞത്. വേറെയൊരു കണ്ടന്റ് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ പോവുന്നത്. ഫിസിക്കൽ അസോൾട്ട് കാര്യം ലാലേട്ടൻ പറഞ്ഞിരുന്നു. കൊന്ന് കളയുമെന്ന് പറഞ്ഞതും എടുത്തിട്ടു. പക്ഷേ എല്ലാം വളരെ സോഫ്റ്റ് ആയിട്ടാണ് പറഞ്ഞത്. കാരണം അടിച്ചു നിർത്താൻ പറ്റത്തില്ല, വേറെ കണ്ടന്റ് വരുന്നില്ല; രേവതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+