'അപ്പാനി ശരിക്കും ഗ്രൂപ്പിസം കളിക്കുന്നുണ്ടോ? ചോദ്യം ചെയ്‌ത് അനുമോൾ, അക്ബർ മാപ്പ് പറയേണ്ടി വരും'; രേവതി
ബിഗ് ബോസ് ഏഴാം സീസണിൽ ആദ്യത്തെ ആഴ്‌ചത്തെ മത്സരങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മത്സരം തുടങ്ങി നാലാം ദിവസത്തിൽ എത്തി നിൽക്കുമ്പോഴേക്കും ബിഗ് ബോസ് വീട്ടിൽ കാര്യമായ കോലാഹലങ്ങൾ തന്നെയാണ് അരങ്ങേറുന്നത്. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ കരുത്തരായ സ്ത്രീ മത്സരാർത്ഥികളാൽ സമ്പന്നമാണ് എന്നതാണ്.
പുരുഷ മത്സരാർത്ഥികൾക്ക് ഒപ്പം പിടിച്ചുനിൽക്കാനും അതിന് മുകളിലേക്ക് പോവാനും അവർക്ക് സാധിക്കുന്നുവെന്ന് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഇക്കൂട്ടത്തിൽ ഉൾപ്പെട്ട രേണു സുധി, ഗിസേൽ, അനുമോൾ, ബിന്നി തുടങ്ങിയവർക്ക് ഒക്കെയും ആരാധകർ ഏറെയുണ്ട്. അതുകൊണ്ട് തന്നെ ദിവസങ്ങൾ കഴിയുന്തോറും ബിഗ് ബോസ് കൂടുതൽ രസകരമായി മാറുകയാണ്.

അതിനിടയിൽ ചില വിവാദങ്ങളും ഉടലെടുക്കുന്നുണ്ട്. എല്ലാ ബിഗ് ബോസ് സീസണുകളിലും കാണാൻ കഴിയുന്ന ഇത്തരം വിവാദങ്ങൾക്ക് ഇക്കുറിയും വലിയ മാറ്റമൊന്നുമില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത്തവണ പലരുടെയും പ്രഥമ ലക്ഷ്യം രേണു സുധിയെ തുടക്കത്തിൽ തന്നെ പുറത്താക്കുക എന്നതാണ്. അതിനിടയിൽ ഗായകൻ കൂടിയായ അക്ബർ പറഞ്ഞ ചില വാക്കുകളാണ് വലിയ രീതിയിൽ വിവാദമായി തീർന്നത്.
രേണു സുധിയെ അക്ബർ സെപ്റ്റിക് ടാങ്ക് എന്നാണ് വിളിച്ചത്, ഒരു ടാസ്‌കിനിടെ ആയിരുന്നു ഇത്. രേണു അക്ബറിനെ വേട്ടപ്പട്ടി എന്നും വിളിച്ചു. എന്നാൽ രേണുവിനെതിരായ അക്ബറിന്റെ പരാമർശത്തിൽ കടുത്ത ഇമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന ചാനലിലൂടെ രേവതി. അക്ബർ മാപ്പ് പറയുമെന്നാണ് രേവതി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
രേവതിയുടെ വാക്കുകൾ ഇങ്ങനെ
ഗ്രൂപ്പിസത്തെ ചോദ്യം ചെയ്‌തിരിക്കുകയാണ് അനു, ആരോടാണ് ചോദ്യം ചെയ്‌തതെന്ന് ചോദിച്ചാൽ അപ്പാനിയോട്. പക്ഷേ അപ്പാനി ശരത് പറയുന്നത് ഞങ്ങൾ ഗ്രൂപ്പ് ഒന്നുമല്ല കളിക്കുന്നത് നമ്മൾ ഇവിടെ ആ നാല് പേരിൽ ഒരാളെ എങ്കിലും പുറത്താക്കണം, അതിന് വീട്ടിലെ ആളുകളെ എല്ലാം പിടിച്ചു നിർത്തി കളിക്കാം. അതിൽ എന്ത് ഗ്രൂപ്പിസമാണ് ഇരിക്കുന്നത്? നിങ്ങൾ പെണ്ണുങ്ങളെയെല്ലാം ഒരു പാഠം പഠിപ്പിക്കുമെന്നാണ് അപ്പാനി പറയുന്നത്.
അക്ബറും അപ്പാനിയും അഭിയും ഒക്കെ ലക്ഷ്യം വച്ചത് ഷാനവാസിനെ പുറത്താക്കാനാണ്. അക്ബറിന്റെ കാര്യം പറഞ്ഞാൽ വളരെ മോശപ്പെട്ട ഒരു ദിവസമായിരുന്നു ഇത്. വളരെ മോശമായ ഒരു പരാമർശമാണ് നടത്തിയത്. ഓമനപ്പേര് കൊടുക്കണം എന്നായിരുന്നു ടാസ്‌കിൽ പറഞ്ഞിരുന്നത്. പക്ഷേ എല്ലാത്തിലും ഒരു ലിമിറ്റുണ്ട്. രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നാണ് വിളിച്ചത്. അത്രയൊന്നും പറയേണ്ട ആവശ്യം ഇല്ലായിരുന്നു, അത് സ്ത്രീ ആണേലും പുരുഷൻ ആണേലും.
വീട്ടിലെ മറ്റുള്ളവർക്കും ഇക്കാര്യത്തിൽ എതിർപ്പ് അക്ബറിനോട് ഉണ്ട്. എല്ലാവരും ഒന്ന് അകന്നു നിൽക്കുകയാണ്. അത് നമുക്ക് ഫീൽ ചെയ്യുന്നുണ്ട്. രേണുവിന് അത് വല്ലാത്ത വിഷമമുണ്ടായി. പുള്ളിക്കാരൻ മാപ്പ് പറയാമെന്നാണ് ക്യാമറ നോക്കി പറഞ്ഞത്. ടോക്‌സിക് ഫീലാണ് രേണുവിൽ നിന്ന് ഉണ്ടാവുന്നതെന്ന് അക്ബർ പറയുന്നുണ്ട്. ഇതിൽ അക്ബർ രേണുവിനോട് സംസാരിക്കുക തന്നെ വേണം. അക്ബറിന് ഇന്നത്തെ ദിവസം വളരെ മോശമാണ്.
അപ്പാനിക്കും അക്ബറിനും മറ്റുള്ളവർക്കും ഒക്കെ ഇനിയുള്ള തടസം അനീഷും ഷാനവാസുമാണ്. അവരെ പുറത്താക്കാൻ എല്ലാ വഴികളും നോക്കുന്നുണ്ട്. ഒറ്റയ്ക്ക് കളിക്കുന്നതാണ് ഇവർക്ക് എല്ലാവർക്കും നല്ലത്. ഇന്നത് അനു ചോദ്യം ചെയ്‌തിരുന്നു. ഗ്രൂപ്പ് കളിയെ കുറിച്ച്, അപ്പാനി പറഞ്ഞത് ഒരു ടാസ്‌കിന് വേണ്ടി മാത്രമാണ് എന്നാണ്. ഗിസേൽ ഒക്കെ ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന ആളാണ്, രേണുവും കുറച്ചൊക്കെ അങ്ങനെ തന്നെയാണ് കളിക്കുന്നത്.












Click it and Unblock the Notifications