ബുള്ളി ഗ്യാങിന്റെ കളി തീർന്നു, എല്ലാം നടക്കുന്നത് അനുവിന്റെ പ്ലാൻ പോലെ? ബിഗ് ബോസ് പോലും അത് അറിയുന്നില്ല!
ബിഗ് ബോസ് മലയാളം സംഭവ ബഹുലമായി മാറിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. വളരെ അപ്രതീക്ഷിതമായ കാര്യങ്ങൾ ഒക്കെയാണ് ബിഗ് ബോസിൽ നടന്നുകൊണ്ടിരിക്കുന്നത്. പ്രധാനമായും ബിഗ് ബോസ് വീട്ടിൽ അഞ്ച് വൈൽഡ് കാർഡുകൾ വന്ന ശേഷം ചില പ്രകടമായ വ്യത്യാസങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടിരുന്നു. പുറത്ത് അനുമോൾക്ക് സപ്പോർട്ട് കൂടുതൽ ഉണ്ടെന്ന് കണ്ടതോടെ വൈൽഡ് കാർഡുകളും അവരുടെ പക്ഷം ചേരുന്നതാണ് കണ്ടത്.
ഇത് പലപ്പോഴും പ്രേക്ഷകരും ചോദ്യം ചെയ്യുന്നുണ്ട്. ബിഗ് ബോസിൽ അതുവരെ ഉണ്ടായിരുന്ന മത്സര രീതികളും അവിടുത്തെ മത്സരാർത്ഥികളുടെ ദൗർബല്യങ്ങളും ശക്തികളും ഒക്കെ ഒരുപോലെ അറിയുന്ന വൈൽഡ് കാർഡുകൾ അത്ഭുതം സൃഷ്ട്ടിക്കുമെന്നാണ് ആദ്യഘട്ടത്തിൽ കരുതിയത് എങ്കിലും ഒരാഴ്‌ച പിന്നിടുമ്പോൾ കാര്യങ്ങൾ വിചാരിച്ചത് പോലെ അത്രയ്ക്ക് ഏറ്റിട്ടില്ല. അവർ ഇപ്പോഴും ബിഗ് ബോസിനെ വീടിനെ പഠിക്കുകയാണ്.

ഈ ആഴ്‌ചത്തെ കണ്ടന്റ് എങ്കിലും അനുമോളെ ഫോക്കസ് ചെയ്‌ത് ആവില്ലെന്ന് കരുതിയപ്പോൾ മറുവശത്ത് മറ്റ് മത്സരാർത്ഥികൾ ആരും തന്നെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാതെ വന്നതോടെ ഇക്കുറിയും മുഖ്യ കണ്ടന്റ് മേക്കർ അനു തന്നെയായിരുന്നു. ഒരിക്കൽ കൂടി കുടുംബ പ്രേക്ഷകരുടെ പൾസ് അറിഞ്ഞുകൊണ്ട് അനു ആര്യനും ജിസേലിനും എതിരെ നടത്തിയ ആരോപണം ചെറിയ വിവാദമല്ല ബിഗ് ബോസിലും പുറത്തും ഒന്നും ഉണ്ടാക്കിയത്.
ഇന്നലെ ലാലേട്ടൻ വന്നപ്പോൾ ഇതിനെ കടുത്ത ഭാഷയിൽ തന്നെ ചോദ്യം ചെയ്‌തിരുന്നു. അനുവിനെ മോഹൻലാൽ നല്ല രീതിയിൽ പൊരിച്ചെടുക്കുന്നത് കണ്ട ഒരുവിഭാഗം പ്രേക്ഷകർ അതിൽ അതിയായ സന്തോഷം രേഖപ്പെടുത്തിയിരുന്നു. എന്നാൽ മോഹൻലാലിനെ പോലെ ഒരാൾ ഇത്രയും ക്ഷോഭിച്ചിട്ടും എതിർത്തിട്ടും അനു തന്റെ നിലപാടിൽ നിന്ന് ഒരു അണു പോലും മാറി നിൽക്കാൻ തയ്യാറായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
താൻ കണ്ടു എന്ന് പറയുന്നതിൽ അനുമോൾ ഉറച്ച് നിൽക്കുന്നത് വീക്കെൻഡ് എപ്പിസോഡിൽ കാണാമായിരുന്നു. ഇക്കുറി വൈൽഡ് കാർഡ് ആയ മസ്‍താനിയും ജിഷിനും ഒക്കെ ചേർന്നാണ് അനുമോളെ കൊണ്ട് ആരോപണത്തിന്റെ പെട്ടി തുറപ്പിച്ചതെന്ന് വ്യക്തമാണ്. എന്തെന്നാൽ ഇവരൊക്കെയും നിർബന്ധിച്ചത് കൊണ്ട് കൂടിയാണ് അനുമോൾ അന്ന് അക്കാര്യം എടുത്തിട്ടത്.
എല്ലാം അനുമോളുടെ കളി?
ശരിക്കും പറഞ്ഞാൽ ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡുകൾ എന്ന നിലയിൽ അഞ്ച് പേർ വന്നപ്പോൾ ആദ്യം ഔട്ടായത് മുൻഷി രഞ്ജിത്, ആർജെ ബിൻസി, ശാരിക കെബി, സരിക എന്നിവർ ആയിരുന്നെങ്കിൽ കഴിഞ്ഞ വീക്കിൽ എവിക്ഷൻ ഉണ്ടായിരുന്നില്ല. എന്നാൽ ഈ വീക്കെൻഡ് എപ്പിസോഡുകളിൽ രണ്ട് ദിവസത്തിനിടെ മൂന്ന് പേരെയാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പറഞ്ഞുവിട്ടിരിക്കുന്നത്.
അപ്പാനി ശരത്, ശൈത്യ, രേണു സുധി എന്നിവരാണ് പുറത്തേക്ക് പോയത്. ഇതിൽ അപ്പാനി ശരത്തും ശൈത്യയും അനുവിന്റെ എതിരാളികൾ ആയി ഉയർന്നുവരികയായിരുന്നു. അപ്പോഴാണ് ഈ പിൻവാങ്ങൽ. ഇതിന് കാരണം അനുവിന്റെ കളികൾ ആണെന്നാണ് ചില പ്രേക്ഷകർ അവകാശപ്പെടുന്നത്. അനുവിന് തടസമായി നിൽക്കുന്നവർ എല്ലാം തന്നെ ബിഗ് ബോസിൽ നിന്ന് ഓരോരിക്കലായി പോവുകയാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
ശൈത്യയെ കട്ടപ്പ എന്നാണ് ചില പ്രേക്ഷകർ വിളിക്കാറുള്ളത്. അതിന് കാരണം അവർ അനുമോളെ പലപ്പോഴായി പിന്നിൽ നിന്ന് കുത്തിയെന്നതാണ്. ഒരുഘട്ടം വരെ വളരെ അടുത്ത ഫ്രണ്ട്സ് ആയിരുന്ന ഇവർ തെറ്റിപ്പിരിഞ്ഞിരുന്നു. അതോടെയാണ് ശൈത്യ ഔട്ടായിരിക്കുന്നത്. മറുവശത്ത് അപ്പാനി ആവട്ടെ പരമാവധി അനുമോളെ ചൊറിഞ്ഞുകൊണ്ട് ഗെയിം കളിച്ചു. ഒടുവിൽ അനീഷും പുറത്തായതോടെ അനുമോൾ ചില്ലറക്കാരി അല്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications