"ബിഗ് ബോസിൽ കാത്തുവച്ചിരിക്കുന്ന സസ്പെൻസ്, കോമണറിൽ ഒരാൾ റിവ്യൂവറോ? പ്രമോ ഇനിയും ഉണ്ടാവും"
ബിഗ് ബോസ് ഏഴാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി വളരെ വൈകിയാണ് ബിഗ് ബോസിന്റെ അറിയിപ്പ് തന്നെ വന്നത്. എങ്കിലും ആരാധകർ ഒന്നടങ്കം കാത്തിരിപ്പിലായിരുന്നു. ഇനി ഒരാഴ്‌ചയിൽ അധികം മാത്രമാണ് ബിഗ് ബോസിനായി ശേഷിക്കുന്നത്. എന്നാൽ ആരൊക്കെ ഉണ്ടാവും ഇക്കുറി ബിഗ് ബോസിൽ എന്നുള്ള ചർച്ചകൾ ആരംഭിച്ചിട്ട് ദിവസങ്ങൾ ഒട്ടേറെയായി.
പലരും പല പ്രെഡിക്ഷൻ ലിസ്‌റ്റും ഇതിനോട് അനുബന്ധിച്ച് പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു. നമുക്ക് അറിയാവുന്ന സെലിബ്രിറ്റികളിൽ നടീനടൻമാർ, സോഷ്യൽ മീഡിയ ഫെയിമുകൾ, അവതാരകർ, മറ്റ് കലാരംഗത്ത് നിന്നുള്ള ആളുകൾ എന്നിങ്ങനെ ഒട്ടേറെ പേരുണ്ട് ഇതിൽ. എന്നാൽ കൃത്യമായി ആരൊക്കെ ഇക്കുറി ബിഗ് ബോസ് വീട്ടിൽ ഉണ്ടാകുമെന്ന് ധാരണ ആയിട്ടില്ല.

അതിനായി ബിഗ് ബോസ് ഏഴാം സീസൺ ആരംഭിക്കുന്ന ദിനമായ ഓഗസ്‌റ്റ് മൂന്ന് വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇത്തവണയും ചെന്നൈ തന്നെയാണ് ബിഗ് ബോസ് ഏഴാം സീസണിന് വേദിയാവുന്നത് എന്ന പ്രത്യേകതയുണ്ട്. അവിടെ അതിനായുള്ള അന്തിമ ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ എന്നാണ് ലഭ്യമായ വിവരം.
എന്നാൽ ഇപ്പോഴിതാ വരാനിരിക്കുന്ന സീസണിലെ പ്രത്യേകതകൾ പങ്കുവയ്ക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന ചാനൽ ഉടമയായ രേവതി. മുൻ വർഷങ്ങളിൽ എല്ലാം തന്നെ രേവതിയുടെ പ്രവചനങ്ങൾ ഏറെക്കുറെ ശരിയായി വന്നിരുന്നു. ഇപ്പോഴിതാ എല്ലാവരും കാത്തിരിക്കുന്ന കോമണർമാരിൽ ഒരാൾ റിവ്യൂവർ ആയിരിക്കുമോ? എന്ന ചോദ്യമാണ് രേവതി ഉന്നയിക്കുന്നത്. കൂടുതൽ പ്രമോകൾ ഇനി വരാനുണ്ടെന്നും അവർ പറയുന്നു. രേവതിയുടെ വാക്കുകൾ ഇങ്ങനെ.
ബിഗ് ബോസ് മലയാളം ഏഴാം സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. എല്ലാവർക്കും ഉള്ള ചോദ്യങ്ങളാണ് ഇനിയും ലാലേട്ടന്റെ കൗണ്ട് ഡൗൺ പ്രമോസ് വരുമോ എന്നുള്ളത്. അത് മാത്രമല്ല കൂടുതൽ പേർ ചോദിക്കുന്നത് കോമണർ ആയി ഒരു പ്രമുഖ റിവ്യൂവർ വരുമോ എന്നാണ്. അതിൽ ആരൊക്കെയുണ്ട് എന്നും നോക്കാം. കൺഫേം ആയവരിൽ ആരെങ്കിലും പുറത്തായോ എന്നൊക്കെ അറിയേണ്ടതുണ്ട്.
ലാലേട്ടന്റെ പ്രമോസ് വരാനുള്ള ചാൻസ് കൂടുതലാണ്. ഇന്നോ നാളെയോ ഒക്കെയായി അതൊക്കെ വരാനുള്ള സാധ്യതയുണ്ട്. ഏഴ് ദിവസം ആയാൽ കൗണ്ട് ഡൗൺ പ്രമോസ് വരാനുള്ള സാധ്യതയും ഏറെയാണ്. കോമണേഴ്‌സ് ഓഡിഷൻ ഒക്കെ കഴിഞ്ഞതാണ്. നിലവിൽ ഒരു നാല് പേർക്ക് ചാൻസ് ഉണ്ട്. അതിനേക്കാളും കൂടാനുള്ള ചാൻസും ഉണ്ട്. സീസന്റെ പോക്ക് പോലെയിരിക്കും കോമണർ എത്ര പേർ എന്നത്. വൈൽഡ് കാർഡ് എൻട്രിയായും ആളുകൾ ഉണ്ടാവും.
40ഓളം പേരെയാണ് ആദ്യം നേരിട്ട് വിളിച്ചത്. അതിനകത്ത് അവർ ഒരു ലിസ്‌റ്റ് ഇട്ട് വച്ചിട്ടുണ്ടാവും. ആരും കിട്ടിയില്ലെന്ന് ഓർത്ത് ടെൻഷൻ വേണ്ട. ഇങ്ങനെയുള്ള ഒരു ക്യാരക്റ്റർ അവിടെ വേണമെന്നു അവർക്ക് തോന്നിയാൽ വൈൽഡ് കാർഡ് എൻട്രി കിട്ടും നന്ദന ഒക്കെ അങ്ങനെയാണ് വന്നത്. കൺഫേം ലിസ്‌റ്റിൽ നിന്ന് ആളുകൾ ചിലരൊക്കെ മാറിയിട്ടുണ്ട്. മെയിൽ കോമണർ ഇക്കുറി ഉണ്ടായേക്കാം, റിവ്യൂവർ ഉണ്ടാവാനും ചാൻസ് ഉണ്ട്.
പത്തോ പതിനഞ്ചോ പേർ കൺഫേം ആണ്. എല്ലാവരും ബിഗ് ബോസിലേക്ക് പോവാൻ റെഡിയായിരിക്കുകയാണ്. വീടിന്റെ കാര്യം പറഞ്ഞാൽ ഇക്കുറിയും തമിഴ് സെറ്റിൽ തന്നെയാണ് നടക്കുന്നത്. ഫോട്ടോസ് ഒക്കെ താമസിയാതെ വരും. രണ്ട് മൂന്ന് വീടും ഒന്നും വേണ്ട. മര്യാദയ്ക്ക് കളിക്കുന്ന ആളുകൾ മാത്രം മതി. ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല മത്സരാർത്ഥി തന്നെയാവണം വരുന്നത് എന്നതാണ്, അവരാണ് ഇതിനെ മുന്നോട്ട് കൊണ്ട് പോവുന്നത്.












Click it and Unblock the Notifications