Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാസ് വരുന്നത് ലക്ഷ്‌മിയെ ഉന്നം വെച്ചോ? കൈയടിച്ചത് നൂറയും ആദിലയും ഒക്കെയല്ലേ! ഇനി കളി അപ്പാടെ മാറും

ബിഗ് ബോസിൽ എല്ലാവരും ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന സംഭവങ്ങളിൽ ഒന്നാണ് വീക്കെൻഡ് ടാസ്ക്കുകൾ. അതിപ്പോൾ ഏത് സീസൺ ആയാലും ഏറ്റവും രസകരമായ മുഹൂർത്തങ്ങൾ ഉണ്ടാവാറുള്ളത് ഈ സമയത്താണ്. വെറുമൊരു ടാസ്‌ക് എന്ന നിലയിൽ അല്ല മത്സരാർത്ഥികൾ ഇതിനെ നോക്കി കാണുന്നത്. അടുത്ത ഒരു ആഴ്‌ചയിലേക്കുള്ള പല നിർണായകമായ തീരുമാനങ്ങളും ഈ ടാസ്‌കിലെ പ്രകടനത്തെ അനുസരിച്ചാണ്.

ക്യാപ്റ്റൻസി, എവിക്ഷൻ നോമിനേഷൻ, ജയിൽവാസം, ലക്ഷ്വറി പോയിന്റുകൾ എന്നിവയൊക്കെയാണ് ഇതിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കാറുള്ളത്. അങ്ങനെയുള്ള ബിഗ് ബോസ് ടാസ്ക്കുകളിൽ ഏറ്റവും ജനപ്രിയമായ ഒരു സംഭവമാണ് ബിബി ഹോട്ടൽ. മുൻ സീസണുകളിൽ ഒക്കെ ബിഗ് ബോസ് എന്ന പരിപാടിയുടെ തന്നെ മുഖമായി മാറിയ ടാസ്‌കുകളിൽ ഒന്ന് കൂടിയായിരുന്നു ബിബി ഹോട്ടൽ.

lakshmiriyasbiggboss

ഇക്കുറി ഈ ടാസ്‌കിൽ ആദ്യദിവസം വീട്ടിലേക്ക് അതിഥികളായി വന്നത് രണ്ട് മുൻ ബിഗ് ബോസ് താരങ്ങളാണ്. ശോഭയും ഷിയാസുമായിരുന്നു ഇക്കുറി ബിഗ് ബോസിൽ വന്നത്. ഇരുവരും വന്നയുടൻ തന്നെ ബിഗ് ബോസ് ഹോട്ടലിൽ ശുദ്ധികലശം നടത്തിയിരുന്നു. അനുമോളുടെ പ്ലാച്ചി പാവയെ വലിച്ചെറിഞ്ഞ ഷിയാസ് മറ്റൊരു നിർണായക സംഭവത്തിന് കൂടി തിരികൊളുത്തി. ഇപ്പോഴിതാ റിയാസ് സലിം കൂടി ബിബി ഹോട്ടലിലേക്ക് വരികയാണ്.

ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായാണ് റിയാസിനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ റിയാസിന്റെ രണ്ടാം വരവിനെ എല്ലാവരും ഒരുപോലെ ഉറ്റുനോക്കുകയാണ്. ഈ സമയം ഏറ്റവും കൂടുതലായി ഉയരുന്ന സംശയം ലക്ഷ്‌മിക്ക് പണി കൊടുക്കാനാണോ റിയാസിനെ കൊണ്ടുവരുന്നത് എന്നാണ്. അത് തന്നെയാണ് റിവ്യൂവർ രേവതിയും ഇപ്പോൾ ഉന്നയിക്കുന്നത്.

റിയാസ് വീട്ടിലേക്ക് കയറാൻ പോവുകയാണ്. വന്നത് ലക്ഷ്‌മിയെ ഒരു പാഠം പഠിപ്പിക്കാനാണോ എന്നത് കണ്ടറിയണം. ബിഗ് ബോസ് വീട്ടിൽ എല്ലാവരും ബഹളം വയ്ക്കുകയാണ്. കോയിൻ കൃത്യമായി നൽകുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് അവർ ലക്ഷ്‌മിക്ക് നേരെ തിരിയുന്നത്. ആ ടാസ്‌ക് കണ്ടിട്ട് വലിയ രസമൊന്നും തോന്നുന്നില്ല. എല്ലാവരും ജിഎം ലക്ഷ്‌മിക്ക് നേരെയാണ്.

റെന ഗർഭിണിയാണ് എന്ന് പറഞ്ഞിട്ട് ഇങ്ങനെ നടക്കുന്നുണ്ട്. ഗർഭിണി കാർഡ് ഇറക്കി വയ്ക്കുന്നുണ്ട്. ആദിലയാണോ ലക്ഷ്‌മിയാണോ വലുത് എന്നാണ് ഇപ്പോഴത്തെ സംശയം. ജോലി ചെയ്യിപ്പിക്കുക എന്നതാണ് എന്റെ ഡ്യൂട്ടി എന്നാണ് ബിന്നി പറയുന്നത്. ഇവർ തമ്മിൽ ഭയങ്കര വഴക്കും ബഹളവുമാണ്. റിയാസിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.

ഈ സമയത്താണ് റിയാസ് കയറിവരിക. നേരെ ടാർഗറ്റ് ചെയ്യുന്നത് ലക്ഷ്‌മിയെ ആയിരിക്കുമെന്ന് ഉറപ്പാണ്. റിയാസ് വന്നു, ശോഭ വന്നു, ഷിയാസ് വന്നു. അവരൊക്കെ ചിലപ്പോ വേഗം ഇറങ്ങുമായിരിക്കും. അതിൽ റിയാസ് ചിലപ്പോൾ കൂടുതൽ നിൽക്കുമായിരിക്കും. പിന്നെ പഴയ രീതിയിൽ തന്നെ ആയിരിക്കും. വലിയ മാറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട; രേവതി പറയുന്നു.

അതേസമയം, ലക്ഷ്‌മിയെ തന്നെയായിരിക്കും റിയാസ് ലക്ഷ്യം വയ്ക്കുക എന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. അതിന്റെ തെളിവാണ് റിയാസ് ബിഗ് ബോസ് വീട്ടിലേക്ക് കയറി വരുമ്പോൾ ആദിലയും നൂറയുമാണ് ഏറ്റവും കൂടുതൽ കൈയടിക്കുന്നത് എന്നത്. മാത്രമല്ല റിയാസിന്റെ നിലപാടുകൾ എല്ലാവർക്കും അറിയാവുന്നതുമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

കൂടാതെ ലക്ഷ്‌മിക്ക് കാര്യങ്ങൾ അനുകൂലമാവുമോ എന്ന സംശയവും ഉയർത്തുന്നുണ്ട്. പ്രത്യേകിച്ച് കൂടുതൽ പേരും അവരെ ടാർഗറ്റ് ചെയ്‌തു കളിക്കുന്നതിനാൽ തന്നെ. ലക്ഷ്‌മിയെ ഓവറായി ടാർഗറ്റ് ചെയ്യുന്നത് പോലെ തോന്നിയെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. മറിച്ച് റിയാസ്, ആദില-നൂറ എന്നിവരുടെ ഹേറ്റേഴ്‌സ് മാത്രമാണ് ലക്ഷ്‌മിക്ക് സപ്പോർട്ട് ചെയ്‌തതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+