'നെവിൻ മാന്യൻ, കൂട്ടത്തിൽ കെട്ടിപ്പിടിച്ച് കിടന്നാലും പേടിക്കേണ്ട, ആദില മര്യാദ കാത്തുസൂക്ഷിക്കണം'; ശാരിക
ബിഗ് ബോസ് മലയാളത്തിൽ പുതിയ പുതിയ സംഭവ വികാസങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പുതിയ ടാസ്‌ക് ആയ ബിബി ഹോട്ടൽ വന്നതോടെ പഴയ ബിഗ് ബോസ് പുലികൾ ഒക്കെ അതിഥികളായി എത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അതിൽ റിയാസും ശോഭയും ഷിയാസ് കരീമും ഒക്കെ ഉൾപ്പെടുന്നുണ്ട്. അവർ ബിഗ് ബോസ് വീട്ടിൽ കാര്യമായ ശുദ്ധികലശം നടത്തി ഇറങ്ങുമെന്നാണ് കരുതിയത് എങ്കിൽ കാര്യങ്ങൾ വിചാരിച്ചത് പോലെ ഒന്നും നടന്നില്ല.
രണ്ടാം ദിവസം എത്തിയപ്പോഴും കാര്യങ്ങൾ മാറ്റമുണ്ടായില്ല. വലിയ നെഗറ്റീവ് ഉണ്ടായിരുന്ന ലക്ഷ്‌മിക്ക് കാര്യമായ പോസിറ്റീവ് ഉണ്ടാക്കി കൊടുത്താണ് റിയാസ് ഉൾപ്പെടെ കളം വിട്ടത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതിനിടയിൽ ഈ ബിഗ് ബോസ് ഹോട്ടൽ ടാസ്‌ക് തുടങ്ങുന്നതിന് മുൻപ് വലിയ രീതിയിൽ ചർച്ചയായത് മറ്റ് ചില കാര്യങ്ങൾ ആയിരുന്നു. ഇത്തവണത്തെ ബിഗ് ബോസിൽ മോശം കണ്ടന്റുകൾ കൂടുതലാണ് എന്ന ആക്ഷേപത്തെ സാധൂകരിക്കുന്നത്.

അതിന്റെ പ്രധാന കാരണം ബിഗ് ബോസിലെ എന്റർടെയ്‌നർ എന്ന വിളിപ്പേരുള്ള നെവിനുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ്. നെവിനെതിരെ ഷാനവാസ് ഗുരുതരമായ ആരോപണങ്ങളാണ് ഇക്കുറി പങ്കുവച്ചിരിക്കുന്നത്. നെവിൻ മോശമായി തന്നോട് പെരുമാറി എന്നാണ് ഷാനവാസ് ആരോപിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ബിഗ് ബോസ് ഹൗസിലെ ചിലർ രംഗത്ത് വരികയും ചെയ്‌തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം നെവിൻ ഇത് കേട്ടപ്പോൾ കരയുന്നത് ഉൾപ്പെടെ കാണാമായിരുന്നു. എന്നാൽ ഷാനവാസിന് പിന്തുണയുമായി അനീഷ് അടക്കമുള്ളവരും ഒരാളെ വ്യക്തിഹത്യ ചെയ്യാൻ കൂട്ടുനിൽക്കില്ലെന്ന് പറഞ്ഞുകൊണ്ട് അഭിലാഷ് അടക്കമുള്ളവർ എതിർക്കുകയും ഒക്കെ ചെയ്‌തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഈ സീസണിലെ മുൻ മത്സരാർത്ഥി ആയ ശാരിക കെബി.
നെവിനെ പിന്തുണച്ചും ആദിലയെയും നൂറയെയും രൂക്ഷമായി വിമർശിച്ചും ശാരിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നെവിൻ മാന്യൻ ആണെന്നും ഒരിക്കലും ആരോടും മോശമായി പെരുമാറുന്നത് കണ്ടിട്ടില്ലെന്നുമാണ് അവർ പറയുന്നത്. എന്നാൽ ആദില തെറ്റാണ് ചെയ്‌തതെന്നും ശാരിക പറയുന്നു. ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.
ശരികയുടെ വാക്കുകൾ
ബിഗ് ബോസിലെ ഏറ്റവും നല്ല എന്റര്‍ടെയ്‌നറാണ് നെവിന്‍. 21 ദിവസങ്ങളാണ് ഞാന്‍ അവിടെ ഉണ്ടായിരുന്നത്. അവിടെ ഏറ്റവും മാന്യമായി പെരുമാറുന്ന മത്സരാര്‍ത്ഥിയാണ് നെവിന്‍. ഒരു നോട്ടത്തിലോ സ്‌പർശനത്തിലോ സാമീപ്യം കൊണ്ടു പോലുമോ മോശമായി പെരുമാറാത്ത ഒരാൾ. നമ്മുടെ കൂട്ടത്തില്‍ വന്ന് കിടന്നാലും നമുക്ക് ധൈര്യമായി കെട്ടിപ്പിടിച്ച് കിടന്നുറങ്ങാം. അത്ര നല്ല മനുഷ്യനാണ്. എന്റെ അനുഭവത്തില്‍ നിന്നാണ് ഇതൊക്കെ പറയുന്നത്.
അവനെ കുറിച്ചാണ് ആദില ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സത്യത്തില്‍ ആദിലയും ലക്ഷ്‌മിയും തമ്മില്‍ ഇപ്പോള്‍ എന്താണ് വ്യത്യാസമാണ് ഉള്ളത്? ഒരു കമ്മ്യൂണിറ്റിയെ പ്രതിനിധാനം ചെയ്‌തു വരുമ്പോള്‍ ആ കമ്മ്യൂണിറ്റിയുടെ അന്തസ് കാത്തുസൂക്ഷിക്കാനുള്ള മര്യാദയെങ്കിലും ആദില കാണിക്കണം. അല്ലാതെ എന്ത് അടിസ്ഥാനത്തിലാണ് നെവിന്‍ ശരിയല്ല എന്ന് അവർ പറയുന്നത്.
ആദിലയും നൂറയും കിടക്കുന്ന കട്ടിലില്‍ ഒരേയൊരു തവണ മാത്രമാണ് മുൻപ് നെവിന്‍ വന്നു കിടന്നിട്ടുള്ളത്. അത് തങ്ങൾക്ക് ഇഷ്‌ടമല്ല എന്ന് അവര്‍ പറഞ്ഞപ്പോള്‍ പിന്നീട് ഒരിക്കലും അവിടെ അവന്‍ കിടന്നിട്ടില്ല. അതാണ് അവന്റെ അന്തസ്. ഇഷ്‌ടമല്ലെന്ന് നമ്മള്‍ നെവിനോട് പറയുന്ന കാര്യങ്ങള്‍ അവന്‍ ഒരിക്കലും ചെയ്യാറില്ല.












Click it and Unblock the Notifications