Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ അക്ബർ-അപ്പാനി ഗ്രൂപ്പിനെതിരെ പുതിയ സഖ്യം? പിന്തുണ മുഴുവൻ അനുമോൾക്ക്! പിന്നിൽ കളിച്ചത്?

ബിഗ് ബോസ് മലയാളം ഏഴാം സീസൺ കടിഞ്ഞാണില്ലാത്ത രീതിയിലാണ് ഇപ്പോൾ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. ആദ്യ മൂന്ന് ആഴ്‌ചകളിലെ എവിക്ഷൻ പ്രക്രിയകൾ അവസാനിച്ചപ്പോൾ പ്രതീക്ഷിക്കാത്ത നാല് മത്സരാർത്ഥികളാണ് പുറത്തായത്. മുൻഷി രഞ്ജിത്ത് ആദ്യ വീക്കിലും പിന്നീട് രണ്ടാമത്തെ ആഴ്‌ച ആർജെ ബിൻസിയും എവിക്റ്റ് ആയപ്പോൾ മൂന്നാം ആഴ്‌ചത്തെ കാര്യം എല്ലാ പ്രവചനങ്ങൾക്കും അതീതമായിരുന്നു.

എന്തെന്നാൽ ഒരു ആഴ്‌ച രണ്ട് പേരാണ് ഇവിടെ പുറത്താക്കപ്പെട്ടത്. ആദ്യ ദിവസം വീക്കെൻഡ് എപ്പിസോഡിൽ കലാഭവൻ സരിക ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ രണ്ടാമത്തെ ദിവസം ശാരിക കെബിയും അവിടെ നിന്ന് മടങ്ങി. ഇതോടെ മത്സരാർത്ഥികൾ ഒന്നാകെ ആശയക്കുഴപ്പത്തിലാണ്. പ്രേക്ഷകരുടെ കാര്യവും ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാണ് എന്ന് പറയുന്നതാവും ഉചിതം.

anumolappaniakbar

കൂടുതൽ ബിഗ് ബോസിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുകയാണ് ഇപ്പോൾ. ഏഴിന്റെ പണിയെന്ന് പറഞ്ഞുകൊണ്ട് മത്സരാർത്ഥികളെ കൊണ്ടുവന്ന ബിഗ് ബോസ് ഇപ്പോൾ അവർക്ക് കൊടുക്കുന്നത് പതിനേഴിന്റെ പണിയാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. പെട്ടെന്നുള്ള പുറത്താകലും ടാസ്‌ക് പോലെയുള്ളവ നൽകുന്ന സമ്മർദ്ദവും അടക്കം മത്സരാർത്ഥികളിൽ പലരും തളർന്നുവെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.

എന്നാൽ ബിഗ് ബോസ് ആരംഭിച്ച ദിവസം മുതൽ ഇണപിരിയാത്ത സൗഹൃദം പോലെ ഉള്ള രണ്ട് പേരുണ്ട് ഇക്കുറി. അവരാണ് അപ്പാനി ശരത്തും അക്ബർ ഖാനും. ഇരുവരും തുടക്കം മുതൽ ഒരു ടീമായി തന്നെയാണ് മുന്നോട്ട് പോവുന്നത്. ശരിക്കും പറഞ്ഞാൽ ബിഗ് ബോസ് ഹൗസിൽ നിന്ന് എവിക്റ്റ് ആയ രണ്ട് പേർ ഈ ഗ്രൂപ്പിൽ നിന്നുള്ളവരായിരുന്നു എന്നതാണ് യാഥാർഥ്യം. ആർജെ ബിൻസി, കലാഭവൻ സരിക എന്നിവരായിരുന്നു അവർ.

എന്നിട്ടും അപ്പാനി-അക്ബർ ടീം ഒരുമിച്ച് മുന്നോട്ട് പോവുകയാണ്. എന്നാൽ ഈ ദ്വയം അധിക കാലം മുന്നോട്ട് പോവുന്നില്ലെന്ന് ബിഗ് ബോസ് വീട്ടിനുള്ളിൽ മറുകളികൾ തുടങ്ങിയെന്നാണ് പ്രേക്ഷകർ തന്നെ പറയുന്നത്. അതിൽ പ്രധാനമാണ് അക്ബറിനും ശരത്തിനും ഭീഷണിയാവുന്ന മറ്റൊരു അപ്രഖ്യാപിത ഗ്രൂപ്പിന്റെ രൂപീകരണം. വളരെ സൈലന്റായി ആണ് ഇത് ഓപ്പറേറ്റ് ചെയ്യുന്നതെന്നും ഇനി അവർ കാര്യങ്ങൾ ഏറ്റെടുക്കുമെന്നും ചിലർ അഭിപ്രായപ്പെടുന്നു.

അക്ബർ-അപ്പാനി ടീമിന്റെ പ്രധാന ശത്രുവായി തോന്നുന്ന അനുമോളെ മുന്നിൽ നിർത്തിയാണ് പുതിയൊരു അപ്രഖ്യാപിത ഗ്രൂപ്പ് ഉയർന്നുവന്നിരിക്കുന്നത്. അക്ബർ-ശരത് ടീമിൽ റെന ഉൾപ്പെടെയുള്ളവരും ഉണ്ട്. അവരെയും ഈ ഗ്രൂപ്പ് ഉന്നം വച്ചേക്കും. ഷാനവാസ്, ഒനിയൽ, അഭിലാഷ് എന്നിവരാണ് അനുമോളെ മുന്നിൽ നിർത്തി പുതിയ ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. എങ്കിലും പരസ്യമായി അത് പറയുന്നില്ലെന്ന് മാത്രം.

അടുത്തിടെയാണ് ഇത് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങിയത്. ഇപ്പോൾ നടക്കുന്നത് എല്ലാം ഗെയിമിന്റെ ഭാഗമാണെന്നും അനുമോൾ ഒരിക്കലും ഇതിലൊന്നും തളരരുതെന്നും ഷാനവാസ് ഉപദേശിക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഒനിയൽ റെന ഫാത്തിമയെ കുറിച്ചും, ഷാനവാസും അഭിലാഷും അക്ബറിനെ കുറിച്ചും സംസാരിക്കുന്നതും ഇതിന് കൃത്യമായ സാധൂകരണം നൽകുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

അതിനിടെ ഇന്നലെയും അക്ബർ-അപ്പാനി സഖ്യം അനുമോളെ പ്രകോപിപ്പിക്കുന്നത് കാണാമായിരുന്നു. കിച്ചൺ ടീമിൽ നിന്ന് മാറ്റിയതിൽ പ്രതിഷേധിച്ച് ഇനിയൊരു ജോലിയും ചെയ്യില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അനുമോൾ. അപ്പാനി ശരത് ഈ വിഷയത്തിൽ അനുമോളുമായി പലതവണ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുകയും ചെയ്‌തിരുന്നു. മറുവശത്ത് അക്ബർ കൃത്യമായി അനുമോളെ പ്രകോപിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു.ഇതിനെയൊക്കെ തടയാൻ പുതിയ ഗ്രൂപ്പിന് സാധിക്കുമോ എന്നാണ് എല്ലാ പ്രേക്ഷകരും ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+