Get Updates
Get notified of breaking news, exclusive insights, and must-see stories!

'പരദൂഷണം ഇല്ലാതെ ബിഗ് ബോസിൽ എന്ത് രസം..? അത് കൂടി കേൾക്കാൻ അല്ലേ നമ്മളൊക്കെ ഇവിടെ ഇരിക്കുന്നത്'; രേവതി

ബിഗ് ബോസ് മലയാളം ഏഴാം സീസൺ ഗ്രാൻഡ് ലോഞ്ചിനോട് അടുത്ത് കൊണ്ടിരിക്കുകയാണ്. ഇനി കേവലം ഒരാഴ്‌ചയിൽ താഴെ മാത്രമേ പരിപാടിക്ക് അവശേഷിക്കുന്നുള്ളൂ. അതിനിടയിൽ പരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി തന്നെ നടക്കുന്നുണ്ട്. നിലവിൽ ഒന്നിടവിട്ട ദിവങ്ങളിൽ പ്രമോകളുമായി മോഹൻലാൽ എത്തുന്നുമുണ്ട്. നേരത്തെ മോഹൻലാൽ പ്രത്യക്ഷപ്പെട്ട ഗ്രാൻഡ് ലോഞ്ച് പ്രമോ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

ഇതിന് പിന്നാലെ ഇപ്പോൾ കൗണ്ട് ഡൗൺ പ്രമോ കൂടി ആരംഭിച്ചിരിക്കുകയാണ്. മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ഈ പ്രമോകൾ കണ്ടുതീർത്തത്. സാധാരണഗതിയിൽ ബിഗ് ബോസ് നടക്കാറുള്ളതിലും ഏറെ വൈകിയാണ് ഇക്കുറി ഷോ ആരംഭിക്കാൻ പോവുന്നത്. കഴിഞ്ഞ വർഷങ്ങളിൽ എന്ന പോലെ ഏഴാം സീസണും ചെന്നൈയിൽ തന്നെയാണ് നടക്കുന്നത്. അവിടെ ബിഗ് ബോസ് വീട് പണി പൂർത്തിയാക്കി കാത്തിരിക്കുകയാണ്.

biggboss7

മത്സരാർത്ഥികൾക്ക് വേണ്ടിയുള്ള അവസാനവട്ട സൗകര്യങ്ങൾ ഒരുക്കൽ ഉൾപ്പെടെയാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഏറ്റവും പുതിയ കൗണ്ട് ഡൗൺ പ്രമോയിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ പലരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഷോയിൽ പരദൂഷണ കാർഡ് ഇറക്കുന്നവർക്ക് മുന്നറിയിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ പ്രമോ ആരംഭിക്കുന്നത്. ഇതിൽ പുതിയ ഭാവത്തിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോഴിതാ ഈ കൗണ്ട് ഡൗൺ പ്രമോയെ കുറിച്ച് സംസാരിക്കുകയാണ് ബിഗ്‌ ബോസ് മല്ലു ടോക്‌സ് എന്ന ചാനലിലൂടെ രേവതി. ശരിക്കും ലാലേട്ടൻ പ്രമോയിൽ പറഞ്ഞ കാര്യം കേട്ട് ഞെട്ടിയിരിക്കുകയാണ് എന്നും പരദൂഷണം ഒന്നുമില്ലാതെ ബിഗ് ബോസിന് എന്താണ് രസമെന്നും രേവതി ചോദിക്കുന്നു. ഇതൊക്കെ കാണാനാണ് ആളുകൾ ഇരിക്കുന്നതെന്നും രേവതി പറയുന്നുണ്ട്. രേവതിയുടെ വാക്കുകൾ ഇങ്ങനെ.

പ്രമോ അതിരാവിലെയാണ് പുറത്തുവിട്ടത്. ആദ്യത്തെ കൗണ്ട് ഡൗൺ പ്രമോയിൽ വീടാണ് കാണിക്കുന്നത്. മത്സരാർത്ഥികളെ പോലെ കുറച്ചു പേരെ കാണാം. ഒരു അയൽക്കൂട്ടം സെറ്റപ്പാണ് അതിൽ കാണിച്ചിരിക്കുന്നത്. എല്ലാവരും ഇങ്ങനെ വട്ടത്തിൽ ചുറ്റുമിരുന്ന് വർത്തമാനം പറയില്ലേ, പരദൂഷണം ഒക്കെ പറയില്ലേ അത് തന്നെ സംഭവം.

ബിഗ് ബോസിന്റെ അടിസ്ഥാനമായ ഒരു സംഭവമാണ് പരദൂഷണം എന്ന് പറയുന്നത്. അതൊന്നും ഇല്ലെങ്കിൽ പിന്നെ ബിഗ് ബോസില്ല. ഒരു പെൺകുട്ടി പരദൂഷണം പറയുമ്പോൾ ലാലേട്ടൻ ചുവന്ന കുടയുമായി വന്നിട്ട് പറയുകയാണ് പരദൂഷണ കാർഡ് ഇറക്കിയാൽ അടി കിട്ടും. ശരിക്കും പരദൂഷണം എന്ന് പറയുന്നത് ബിഗ് ബോസിന്റെ ബേസ് ആണ്. അതൊന്നും ഇല്ലെങ്കിൽ ഒരു രസവുമുണ്ടാവില്ല.

എല്ലാവരും ഇങ്ങനെ വെറുതെ ഇരിക്കാനാണോ? നമ്മൾ ഇതൊക്കെ കാണാൻ വേണ്ടിയല്ലേ ഇവിടെ ഇരിക്കുന്നത്. അടിതരുമെന്നാണ് ലാലേട്ടൻ പറയുന്നത്. എന്താണ് ഇവർ ഉദ്ദേശിക്കുന്നത് എന്നുള്ള ഒരു സംശയമാണ്. ബിഗ് ബോസിൽ വേറൊരു ആളുടെ കാര്യങ്ങൾ സംസാരിക്കേണ്ടി വരും. നെഗറ്റീവ് അയൽക്കൂട്ടം ആയാൽ പണി കിട്ടും. അങ്ങനെ കിട്ടിയിട്ടുമുണ്ട്.

അല്ലാത്ത പരദൂഷണം പറച്ചിൽ ഒന്നും ഇല്ലാതെ എന്താണാവോ ഇവരൊക്കെ ഉദ്ദേശിക്കുന്നത്, വല്ല കലാപരിപാടികളും മാത്രമാണോ? ഒന്നും അറിയില്ല. എല്ലാവരും കമന്റ് ചെയ്യുന്നുമുണ്ട്. ലാലേട്ടൻ ഉദ്ദേശിക്കുന്നത് നെഗറ്റീവ് അയൽക്കൂട്ടം ആയിരിക്കും. എന്ന് വിചാരിച്ചു നമുക്ക് ആശ്വസിക്കാം. ഇതൊന്നും നടക്കില്ലെന്ന് വിചാരിക്കാം.

അയൽക്കൂട്ടം വേണം, പക്ഷേ മുഖത്ത് നോക്കി നേരെ നിന്ന് കാര്യങ്ങൾ സംസാരിക്കുകയും വേണം. റിയൽ ആയിട്ട് ഇരിക്കണം, ഫേക്ക് ആയി നിൽക്കരുത്. എല്ലാവരും പരസ്‌പരം മത്സരിക്കണം. അപ്പോഴേ ടാസ്‌കിൽ ഒക്കെ വാശിയുണ്ടാവൂ. നോമിനേഷൻ ഒക്കെ കൃത്യമായി നടക്കണം. കളിക്കാത്ത ആളുകളെ പ്രേക്ഷകർക്ക് വേണ്ടി നോമിനേറ്റ് ചെയ്‌ത്‌ പുറത്താക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+