അനുമോളെ കണ്ണിൽചോര ഇല്ലാതെ ശൈത്യ പറ്റിച്ചു, മറുകണ്ടം ചാടി! കള്ളിയെന്ന് വിളിച്ച് കുത്തിനോവിച്ച് റെനയും
ബിഗ് ബോസിൽ ഏറ്റവും ചർച്ചാ വിഷയമായി ഇപ്പോൾ പ്രേക്ഷകർക്ക് ഇടയിൽ നിൽക്കുന്നത് അനുമോളാണ്. ആദ്യത്തെ ആഴ്‌ച അനീഷ് ആയിരുന്നു ഈ പദവി വഹിച്ചിരുന്നതെങ്കിൽ ഇപ്പോൾ എവിടെ നോക്കിയാലും അനുമോളുടെ പേര് മാത്രമേ കാണാൻ കഴിയൂ. കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന വീക്കെൻഡ് എപ്പിസോഡ് അടക്കമുള്ളവയിൽ അനുമോൾ ഏറെ വിമർശനം കേട്ടിരുന്നു. ജിസേലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആയിരുന്നു അത്.
ബിഗ് ബോസ് മലയാളം ഏഴാം സീസൺ തുടങ്ങിയത് മുതൽ വളരെ ആക്റ്റീവ് ആയി തന്നെയാണ് അനുമോൾ മത്സരത്തിൽ പങ്കെടുക്കുന്നത്. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ സീസൺ തുടക്കം മുതൽ ബിഗ് ബോസ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ പാലിക്കാതിരിയ്ക്കുകയും മുന്നറിയിപ്പുകൾ അവഗണിക്കുകയും ഒക്കെ ചെയ്‌ത ജിസേലിന്റെ തെറ്റുകൾ കൃത്യമായി ചൂണ്ടിക്കാണിക്കാൻ ധൈര്യം കാണിച്ചത് അനുമോൾ മാത്രമായിരുന്നു.

എന്നാൽ മറ്റ് പല മത്സരാർത്ഥികളും അത് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്‌തത്. ഇതിന് ശേഷമാണ് അനുമോൾ-ജിസേൽ പോർമുഖം തുറന്നത്. അത് പിന്നീട് കൈയാങ്കളിയും ഭീഷണിയും വരെ എത്തിയിരുന്നു.ഇപ്പോഴിതാ അടുത്തിടെ ഉണ്ടായ എപ്പിസോഡിൽ വരെ അനുമോൾ-ജിസേൽ പ്രശ്‌നം തലപൊക്കിയിരുന്നു.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ തുടക്കത്തിൽ വളരെയധികം ഹേറ്റ് നേരിടേണ്ടി വന്ന അനുമോൾക്ക് ഇപ്പോൾ പ്രേക്ഷക പിന്തുണ വർധിച്ചു വരുന്നു എന്നതാണ്. കൂടുതൽ പ്രേക്ഷകരും അനുമോളുടെ നിലപാടിലെ വിട്ടുവീഴ്ച്ച ഇല്ലായ്‌മ അഭിനന്ദിക്കുകയും ചെയ്‌തത്. ജിസേൽ ഒരുഭാഗത്ത് നിന്ന് തന്റെ സ്ട്രാറ്റജി കൃത്യമായി നടപ്പാക്കുമ്പോൾ അനുമോൾ ഒരു തരത്തിലും വിട്ട് കൊടുക്കുന്നില്ലെന്നും അവർ അഭിപ്രായപ്പെടുന്നു.
ഇപ്പോഴിതാ ബിഗ് ബോസിലെ മറ്റൊരു കാലുവാരലാണ് ചർച്ചയാവുന്നത്. തുടക്കം മുതലുള്ള എപ്പിസോഡുകളിൽ അനുമോളുടെ വാലായി നിന്നിരുന്ന കണ്ടസ്‌റ്റന്റ് ആയിരുന്നു ശൈത്യ. അനുമോളുടെ പിണക്കം തീർക്കാൻ ഇടപെടുന്നതും ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നതും ഒക്കെ നാം കണ്ടതാണ്. അതിനിടെ വിവാദമായ അനുമോളുടെ ഒരു സംഭാഷണ സമയത്തും അത് കേട്ടിരുന്നത് ശൈത്യ ആയിരുന്നു.
എങ്കിലിതാ ഇപ്പോൾ അനുവിനെ തള്ളി പറഞ്ഞിരിക്കുകയാണ് ശൈത്യ. ജിസേലിന്റെ ഫൗണ്ടേഷന്റെ കാര്യം അനു പറഞ്ഞപ്പോഴാണ് അറിഞ്ഞത്. മൊണ്ണകൾ എന്ന് അനു പറഞ്ഞപ്പോഴും ഞാൻ അവൾ പറയുന്നതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അവൾ അതിന് മുമ്പ് തന്നെ എന്തൊക്കയോ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് ജിസേലിനോട് ശൈത്യ പറയുന്നത്.
ഇതാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാവുന്നത്. ശൈത്യ അനുവിനോട് ചെയ്‌തത് കൊടും ചതി ആണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. രണ്ട് വള്ളത്തിൽ കാലിട്ട് കളിക്കുകയാണ് ശൈത്യയെന്നും വിമർശനം ശക്തമാവുന്നു. എല്ലാ പ്രശ്‌നങ്ങൾക്കും ഒപ്പം നിന്ന് അനുവിനെ ചതിച്ച ശൈത്യയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
ഇക്കാര്യം തന്നെയാണ് ഇപ്പോൾ ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതിയും ചൂണ്ടിക്കാണിക്കുന്നത്. ലാലേട്ടന്റെ എപ്പിസോഡ് കഴിഞ്ഞതോടെ എല്ലാവരും മലക്കം മറിയുകയാണ്. ശൈത്യ പറയുകയാണ് ഞാൻ ഇനി അനുമോളുടെ കൂടെ ഇരിക്കുകയേ ഇല്ല, ഞാൻ വെറുതെ പോയി ഇരുന്നതാണ്. അനുമോൾ പുറത്ത് കട്ട നെഗറ്റീവ് ആണെന്ന് കരുതിയാണ് ശൈത്യ ഈ മലക്കം മാറിയൽ നടത്തിയത്.
അതിനിടയിൽ റെന ചപ്പാത്തി കള്ളി, ചപ്പാത്തി കള്ളി എന്നൊക്കെ പറഞ്ഞുകൊണ്ട് അനുവിന്റെ അടുത്ത് നിന്ന് കുത്തി നോവിക്കുകയാണ്. അതോടെ വീണ്ടും ബിഗ് ബോസിൽ കാര്യമായ വഴക്ക് നടക്കുകയാണ്. ശേഷം അനുമോൾ പിന്നെയും കരയുകയാണ്. നാളെ ഇനി പുതിയ നോമിനേഷൻ വരും. ലാലേട്ടൻ എല്ലാ കാര്യങ്ങളും നോക്കി നോക്കി പറഞ്ഞിരുന്നു.












Click it and Unblock the Notifications