"മട്ടൻ പീസ് എടുത്തതിന് അന്നേ ഓങ്ങിവച്ചതായിരുന്നു, ഹൽവ എടുത്ത അനുമോളെ കള്ളിയാക്കി ഷാനവാസ്"
ബിഗ് ബോസ് മലയാളം ഏഴാം സീസൺ പകുതി ദൂരം പിന്നിട്ട് കഴിഞ്ഞു. ഇനി ശേഷിക്കുന്നത് കൃത്യമായി പറഞ്ഞാൽ അഞ്ചോ ആറോ ആഴ്‌ചകൾ മാത്രമാണ്. എങ്കിലും ആദ്യ ദിനങ്ങളിലെ ആവേശം ഇപ്പോഴും മത്സരാർത്ഥികൾക്ക് മുന്നോട്ട് കൊണ്ട് പോവാൻ കഴിഞ്ഞിട്ടുണ്ടോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ചില കാര്യങ്ങളിൽ മാത്രമായി ഇത്തവണത്തെ ബിഗ് ബോസ് കണ്ടന്റുകൾ ഒതുങ്ങിപ്പോവുന്നു എന്ന വിമർശനം നേരത്തെ മുതൽ ശക്തമായിരുന്നു.
അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കിച്ചണിലെ വഴക്കുകളും ഭക്ഷണവുമായി ബന്ധപ്പെട്ട അടിപിടികളും. ഇതുമായി ബന്ധപ്പെട്ട് കള്ളൻ, കള്ളി വിളികളും പലപ്പോഴും അവിടെ കണ്ടിരുന്നു. അതിൽ പ്രധാനമായി ഒന്ന് രണ്ട് വട്ടം പേര് വന്നത് നെവിൻ ആയിരുന്നു. എന്നാൽ ഒരു എന്റർടെയ്‌നർ എന്ന നിലയിൽ ഇത്തവണത്തെ ബിഗ് ബോസിൽ നെവിൻ കട്ട് തിന്നത് പലപ്പോഴും പ്രേക്ഷകർ ആയാലും സഹ മത്സരാർത്ഥികൾ ആയാലും അധികം വിഷയമാക്കിയിരുന്നില്ല.

എന്നാൽ മറ്റ് ചിലരുടെ കാര്യത്തിൽ അത് അങ്ങനെയായിരുന്നില്ല. നേരത്തെ ജിസേൽ അനുമോളെ ചപ്പാത്തി കള്ളി എന്ന് വിളിച്ചത് വലിയ കോലാഹലം ഉണ്ടാക്കുകയും ഒടുവിൽ കൈയാങ്കളിയിലും വഴക്കിലും അവസാനിക്കുകയും ചെയ്‌തിരുന്നു. അതിന് ശേഷവും കിച്ചണിലെ വഴക്കുകൾ നിർബാധം തുടരുന്ന കാഴ്‌ചയാണ് കണ്ടത്. അതിനെ ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഇന്നത്തെ ദിവസവും ബിഗ് ബോസിൽ നടന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ ഷാനവാസ് മട്ടൻ പീസ് എടുത്തുവെന്ന് പറഞ്ഞ് സഹ മത്സരാർത്ഥികൾ പലരും പ്രശ്‌നം ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ തിരിച്ചടിക്കാൻ ഷാനവാസിന് അവസരം ലഭിച്ചിരിക്കുകയാണ്. മറ്റാരുമല്ല അനുമോൾ ആണ് അതിൽ വീണിരിക്കുന്നത്. ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് മല്ലു ടോക്‌സ് പരിപാടിയിലൂടെ രേവതി.
രേവതിയുടെ വാക്കുകൾ ഇങ്ങനെ
ഇന്നലെ ഒരു മട്ടൻ പീസ് എടുത്തോണ്ട് പോയപ്പോഴേ ഓങ്ങിവച്ചതായിരുന്നു ഷാനവാസ്. അപ്പൊ ദേ വലയിൽ വീണു ഒരാൾ, നമ്മുടെ അനു. അപ്പോൾ തുടങ്ങി അലുവ കള്ളീ എന്നുള്ള വിളി. ഞാൻ മട്ടൻ കള്ളൻ ആണെങ്കിൽ നീ അലുവ കള്ളി ആണെന്നാണ് ഷാനവാസ് അനുവിനോട് പറയുന്നത്. അപ്പോൾ സൈഡിൽ കൂടി പോയ അക്ബർ അനുവിന് ഒരു സപ്പോർട്ട് കൊടുത്തതെ ഓർമ്മയുള്ളൂ. നീ സമൂസ കള്ളനാണ് എന്നായിരുന്നു ഷാനവാസ് പറഞ്ഞത് അക്ബറിനോട്.
നീ സമൂസ കട്ട് തിന്നു എന്നാണ് പറയുന്നത്. അലുവ എടുത്താലും ബട്ടർ എടുത്താലും നമുക്ക് ഒരുപോലെ അല്ലേ പറയാൻ പറ്റൂ. എന്തായാലും കണ്ടറിയണം. അനു കൂടുതൽ അങ്ങനെ തലയ്ക്ക് കൊടുത്തില്ല. പക്ഷേ രണ്ട് പേരും വീട്ടിൽ ഉള്ളവരെ പരസ്‌പരം വിളിച്ചു. വന്നുവന്ന് ബിഗ് ബോസിന്റെ കണ്ടന്റുകൾ ഇതൊക്കെയായി മാറിയിരിക്കുകയാണ്. അലുവ എടുക്കുന്നതും മട്ടൻ എടുക്കുന്നതും ഒക്കെയാണ് ഇപ്പോഴത്തെ കണ്ടന്റ്.
ഒനീലിന്റെ അമ്മയും ലക്ഷ്‌മിയുടെ അമ്മയും നെവിന്റെ അമ്മയും ഒക്കെ പോയി. ഞാൻ അത് എടുത്തില്ലെന്നൊക്കെ അനുമോൾ പറയുന്നുണ്ട്. അപ്പോൾ ബിന്നി ചോദിക്കുകയാണ്, നീ ഇപ്പോൾ എന്താ ഇങ്ങനെയൊക്കെ പറയുന്നേ, ഇന്നലെ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ എന്ന്. അത് ശരിക്കും പോയിന്റാണ്. അപ്പോൾ ഷാനവാസ് പറയുന്നുണ്ട്, വിടൂലടി, വിടൂലടി എന്നൊക്കെ. നീ എന്റെ എടുത്ത് കൊറേ നാളായി തുടങ്ങിയിട്ട് എന്ന് ഷാനവാസ് പറയുന്നുണ്ട്.
ഇത് മിക്കവാറും ലാലേട്ടൻ ഒരു തമാശയായി എടുക്കാനാണ് സാധ്യത. ഇതൊരു കോമഡി വിഷയമായി എടുക്കാനാണ് സാധ്യത. വേണമെങ്കിൽ അലുവയും മട്ടനും മന്തിയും ഒക്കെ വച്ച് ഒരു കളി തന്നെ കളിക്കും ഈ വീക്കെൻഡിൽ. വേറെയൊരു വിഷയവും ഇല്ലാലോ. കണ്ടന്റ് ക്ഷാമം കൊണ്ട് ഇറങ്ങിയിരിക്കുകയാണ് എന്നാണ് അനുമോൾ ഷാനവാസിനോട് പറയുന്നത്.












Click it and Unblock the Notifications