ബിബി ഹോട്ടലിലേക്ക് ശോഭയും ഷിയാസും; വരുന്നത് വെറുതെയല്ല, അവരെ പൊരിച്ചെടുക്കും, വേറെയും അതിഥികൾ?
ബിഗ് ബോസിൽ ഓരോ പുതിയ ടാസ്ക്കുകൾ ഓരോ സമയത്തും അണിയറപ്രവർത്തകർ അവതരിപ്പിക്കാറുണ്ട്. മൊത്തം ഗെയിമിന്റെ രസച്ചരട് മുറിയാതെയാണ് പലപ്പോഴും ഇത്തരം ടാസ്ക്കുകൾ കൊണ്ട് വരാറുള്ളത്. കഴിഞ്ഞ സീസണുകളിൽ എല്ലാം ഇത്തരം ടാസ്ക്കുകൾ ആയിരുന്നു പ്രധാനമായും പ്രേക്ഷകരുമായി ബിഗ് ബോസ് മത്സരാർത്ഥികളെ കൂടുതൽ അടുപ്പിക്കാൻ കാരണമായത്. എന്നാൽ ഇക്കുറി അതിന് വിപരീതമാണ് കാര്യങ്ങൾ.
മത്സരാർത്ഥികൾ തമ്മിലുള്ള പടലപ്പിണക്കങ്ങളും പ്രശ്‌നങ്ങളും ഒക്കെയായി ബിഗ് ബോസ് ഹൗസ് ഒന്നാകെ കലുഷിതമായ സാഹചര്യങ്ങളാണ് ഇപ്പോൾ ഉള്ളത്. വിവിധ പ്രശ്‌നങ്ങൾ വലിയ രീതിയിൽ ഉണ്ടാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മോശം പെരുമാറ്റത്തിന്റെ പേരിൽ നെവിനെതിരെ ഷാനവാസ് രംഗത്ത് വന്നപ്പോൾ മറുവശത്ത് റെന ഫാത്തിമ ആര്യനെതിരെയും സമാനമായി ആരോപണവുമായി എത്തിയിട്ടുണ്ട് എന്ന് കാണാൻ കഴിയും.

രണ്ടും വ്യത്യസ്‌ത സംഭവങ്ങൾ ആയിരുന്നെങ്കിലും നടക്കുന്നത് സമാന്തരമായതിനാൽ തന്നെ ബിഗ് ബോസ് പ്രേക്ഷകർ ഏവരും ഇത് ഉറ്റുനോക്കുകയാണ്. എന്നാൽ ബിഗ് ബോസിൽ കഴിഞ്ഞ ദിവസം നടന്ന കഥപറയൽ ടാസ്‌ക് വളരെ ഭംഗിയായി എല്ലാവരും പൂർത്തിയാക്കുകയും അതിന് കാണികളുടെ കൈയടി വളരെയധികം ലഭിക്കുകയും ചെയ്‌തിരുന്നു. കാരണം ഒട്ടുമിക്ക എല്ലാവരും വളരെ രസകരമായിട്ടാണ് ഈ ടാസ്‌ക് പൂർത്തിയാക്കിയത്.
ഇപ്പോഴിതാ ഇത്രയും പ്രശ്‌നങ്ങൾക്ക് ഇടയിൽ ബിബി ഹോട്ടൽ വരികയാണ്. ഈ സീസണിലെ ഏറ്റവും മികച്ച ചില മുഹൂർത്തങ്ങൾക്ക് ആവും വീട് സാക്ഷ്യം വഹിക്കുക എന്നുറപ്പാണ്. ബിബി ഹോട്ടൽ ടാസ്‌കിൽ ആദ്യം അതിഥികളായി എത്തുന്നത് മുൻ മത്സരാർത്ഥികൾ ആയ ശോഭയും ഷിയാസുമാണ്. അതിന്റെ വീഡിയോ പ്രമോ അടക്കമുള്ളവ പുറത്തുവിട്ടിട്ടുണ്ട്. പലരെയും ഇവർ പാഠം പഠിപ്പിക്കുമെന്നാണ് പ്രേക്ഷകർ കമന്റ് രേഖപ്പെടുത്തുന്നത്.
ഇതിനെ കുറിച്ചുള്ള സാധ്യതകൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് മല്ലു ടോക്‌സ് ചാനലിലൂടെ രേവതിയും. ബിബി ഹോട്ടലിൽ ശോഭയും ഷിയാസും എത്തുമ്പോൾ കളി മാറുമെന്നാണ് രേവതി അഭിപ്രായപ്പെടുന്നത്. മാത്രമല്ല അവിടം കൊണ്ട് തീരില്ലെന്നും നാളെ കൂടുതൽ അതിഥികൾ എത്താൻ സാധ്യത ഉണ്ടെന്നുമാണ് രേവതി പറയുന്നത്.
മത്സരം മനസിലാക്കി കളിച്ചാൽ ഇതിൽ എല്ലാവർക്കും നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് രേവതി പറയുന്നത്. ഓരോ മത്സരാർത്ഥിക്കും നൽകിയ വേഷങ്ങളും അത് ചെയ്യുന്ന രീതിയും ഒക്കെ രേവതി എടുത്തുപറയുന്നുണ്ട്. ബിബി ഹോട്ടലിൽ ശോഭ, ഷിയാസ് എന്നിവർക്ക് പുറമെ സർപ്രൈസ് ആയി വേറെയും ചിലർ എത്തുമെന്നാണ് അതിനിടെ പ്രേക്ഷകർ പറയുന്നത്. ബിബി ഹോട്ടലിനെ കുറിച്ച് രേവതിയുടെ വാക്കുകൾ ഇങ്ങനെ.
നെവിനും റെനയും വിഷമത്തിലാണ്. ഷാനവാസും അനീഷും സംസാരിക്കുന്നത് കേൾക്കാമായിരുന്നു. ഷാനവാസ് ഒരിക്കലും മറ്റൊരാളുടെ ലൈഫ് വച്ച് കള്ളം പറയില്ലെന്നാണ് അനീഷ് പറയുന്നത്. ഷാനവാസിനെ വിശ്വസിക്കുന്നുവെന്നും അനീഷ് പറയുന്നു. അനുമോൾ ഇന്ന് കിച്ചണിൽ ഇന്ന് എന്ത് നല്ല കുട്ടി. വളരെ മനോഹരമായി കൊണ്ടുപോവുന്നുണ്ട്.
അനീഷിനെയാണ് കൺഫെഷൻ റൂമിലേക്ക് വിളിക്കുന്നത്. ബിബി ഹോട്ടൽ റെഡിയാണ്. കഴിവും മടിയും കഠിനാധ്വാനവും നുണകളും കൊണ്ട് കെട്ടിപ്പൊക്കിയ ബിബി ഹോട്ടലിലേക്ക് സ്വാഗതം എന്നാണ് പറയുന്നത്. ആദിലയ്ക്കാണ് നല്ലൊരു കഥാപാത്രം കിട്ടിയിരിക്കുന്നത്. എല്ലാവരും ജീവനക്കാരാണ്. ക്യാപ്റ്റൻസിക്ക് വരെ സാധ്യതയുണ്ട്. കുറഞ്ഞ സ്‌റ്റാർ കിട്ടുന്ന ആൾക്ക് ജയിലിലും പോവേണ്ടി വരും.
ശോഭയും ഷിയാസുമാണ് ആദ്യം എത്തുന്നത്. മറ്റുള്ള ചിലർ നാളെയും എത്തുന്നുണ്ട്. എങ്ങനെയാണ് ഈ ടാസ്‌ക് എന്ന് മനസിലാക്കി കോയിൻ കലക്‌ട് ചെയ്യാനാണ് ശ്രമിക്കേണ്ടത്. ഏറ്റവും കൂടുതൽ കോയിൻ കിട്ടുന്നവർക്ക് ഗുണമുണ്ടാവും. ഇതിൽ ആദിലയ്ക്കും ലക്ഷ്‌മിയ്ക്കും നേരിട്ട് ക്യാപ്റ്റൻസി നോമിനേഷൻ ലഭിക്കും. ബാക്കിയുള്ളവർക്ക് കിട്ടിയ കോയിനുകളുടെ അടിസ്ഥാനത്തിലാണ് നോമിനേഷൻ ലഭിക്കുക.












Click it and Unblock the Notifications