'വീട്ടിൽ ഇരിക്കുന്ന പിള്ളേർക്ക് കാണാൻ പറ്റാത്ത കണ്ടന്റുകളാണ് ബിഗ് ബോസിൽ'; അത് ബിന്നിയുടെ കുത്തിത്തിരിപ്പ്!
ബിഗ് ബോസ് മലയാളം ഏഴാം സീസൺ അക്ഷരാർത്ഥത്തിൽ സംഭവ ബഹുലമായി പുരോഗമിക്കുകയാണ്. ആദ്യമൊക്കെ പരസ്‌പരം കുറ്റപ്പെടുത്തലുകളും അടിയും വഴക്കും ഒക്കെയായി പോവുകയായിരുന്നു സീസൺ. അതിനിടയിൽ പല ആളുകളും പുറത്തേക്ക് പോവുകയും പുതിയ ചിലർ അകത്തേക്ക് വരികയും ഒക്കെ ചെയ്‌തിരുന്നു. എന്തോ ബിഗ് ബോസ് എന്നാൽ ഗെയിം എന്നതിനപ്പുറം വഴക്കുകൂടുക എന്നാണോ ഈ സീസണിലെ മത്സരാർത്ഥികൾ ധരിച്ചുവച്ചത് എന്നാണ് പലരും ചോദിക്കുന്നത്.
അതിന്റെ പ്രതിഫലനം എന്നോണം ആദ്യ ദിവസങ്ങളിൽ തന്നെ പൊരിഞ്ഞ അടി പലവട്ടം ബിഗ് ബോസിൽ നടന്നുവെന്നത് നമ്മളൊക്കെ കണ്ടതാണ്. അതിന്റെ തുടർച്ച തന്നെയാണ് പിന്നീട് അവിടെ നടന്നത്. മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ മോഹൻലാൽ സീസൺ തുടങ്ങുന്നതിന് മുൻപ് പറഞ്ഞ പ്രമോയിലെ പല കാര്യങ്ങളും ഇപ്പോഴും ബിഗ് ബോസിൽ നടക്കുന്നു എന്ന വിഷയമാണ്. പ്രേക്ഷകർ ഇത് പാലപ്പോഴായി എടുത്തുപറയുന്നു.

എന്നാൽ കൂടുതൽ പേരും വിമർശിക്കുന്നത് ബിഗ് ബോസ് സീസണിലെ സദാചാര, മോശം കണ്ടന്റിനെ കുറിച്ചാണ്. തുടക്കം അനുമോളിൽ നിന്നായിരുന്നു എന്ന് വേണമെങ്കിൽ പറയാം. കാരണം ആദ്യം അക്ബറിനെ നോട്ടത്തെ കുറിച്ച് പരാതി പറഞ്ഞ അനുമോൾ പിന്നീട് ആര്യൻ-ജിസേൽ ബന്ധത്തെ കുറിച്ച് കടുത്ത ആരോപണം ഉന്നയിച്ചത് ബിഗ് ബോസ് വീടിനെ പിടിച്ചുകുലുക്കിയിരുന്നു. എന്നാൽ ശേഷം ലക്ഷ്‌മിയാണ് അത് ഏറ്റെടുത്തത്.
ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ സിജോ ഇപ്പോൾ. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു സിജോയുടെ പ്രതികരണം. കൊച്ചുപിള്ളേർക്കും സ്ത്രീകൾക്കും ഒന്നും കാണാൻ കഴിയാത്ത കണ്ടന്റുകൾ ബിഗ് ബോസിൽ കൂടുകയാണ് എന്നാണ് സിജോ ആരോപിക്കുന്നത്. ആര്യൻ-റെന വിഷയത്തിൽ ബിന്നി കുത്തിരിപ്പ് ഉണ്ടാക്കുന്നുവെന്നും ലക്ഷ്‌മി സ്വയം വെളുപ്പിക്കാൻ ശ്രമിക്കുന്നെന്നും സിജോ ആരോപിക്കുന്നു.
സിജോയുടെ വാക്കുകൾ ഇങ്ങനെ
ബിഗ് ബോസ് മലയാളം സീസൺ 7ന് 18+ സർട്ടിഫിക്കേറ്റ് കൊടുക്കേണ്ടി വരും. പ്രായപൂർത്തി ആയിട്ടുള്ള ആളുകൾ മാത്രം ബിഗ് ബോസ് കണ്ടാൽ മതി എന്ന് കൊടുക്കുന്നതാവും നല്ലത്. കാരണം ഓരോ ദിവസവും ബിഗ് ബോസിൽ വരുന്ന കണ്ടന്റുകൾ എന്ന് പറയുന്നത് അത്തരത്തിൽ ഉള്ളതാണ്. ബിഗ് ബോസ് സീസൺ വീട്ടിലിരിക്കുന്ന പിള്ളേർക്ക് ഒന്നും കാണാൻ കഴിയാത്ത നിലയിലേക്ക് മാറിയിട്ടുണ്ട്. റെന ഫാത്തിമ-ആര്യൻ വിഷയം, ഷാനവാസ് നെവിൻ വിഷയം എന്നിവയാണ് ഇപ്പോൾ കത്തി നിൽക്കുന്നത്.
ഇതിന്റെ ഇടയിലൂടെ ലക്ഷ്‌മി വന്നിരുന്ന് സ്വയം വെളുപ്പിക്കാൻ ആയിട്ട് നോക്കുന്നുണ്ട്. അതായത് ആര്യന്റെ ഇഷ്യൂ ഉണ്ടാവുമ്പോഴും ഷാനവാസിന്റെ പ്രശ്‌നം ഉണ്ടാവുമ്പോഴും ഒക്കെ ലക്ഷ്‌മി വന്നുപറയുന്നുണ്ട് ഞാൻ ഉണ്ടാക്കിയ പ്രശ്‌നത്തെക്കാൾ പത്ത് മടങ്ങ് വലുതാണ് ഇതിനൊക്കെ. ലക്ഷ്‌മി ഉണ്ടാക്കിയത് പോലെ ഒരു വിഷയം ബിഗ് ബോസിൽ ആരും ഉണ്ടാക്കിയിട്ടില്ല. നിന്നെപ്പോലത്തെ ഒരു ഊള ഗെയിമർ ഇതുവരെ വന്നിട്ടുമില്ല.
ഷാനവാസ് പറഞ്ഞ ഒരു പോയിന്റ് ഉണ്ട്, നെവിൻ തന്നോട് മോശമായി പെരുമാറി എന്ന്. പ്രവീണിനോടും ഇങ്ങനെ ചെയ്‌തുവെന്ന് ആദില പറയുന്നുണ്ട്. അതുകൊണ്ട് പ്രവീൺ ഇപ്പോൾ പുറത്താണ്, പുള്ളി പറയട്ടെ അതിൽ സത്യമുണ്ടോ എന്ന്. കാരണം അനാവശ്യമായി ഷാനവാസിനെ കള്ളനാക്കി മാറ്റാൻ പറ്റില്ല. ഈ വിഷയത്തിൽ ഷാനവാസ് കള്ളം പറയുന്നതായി എനിക്ക് ഫീൽ ചെയ്യുന്നില്ല. ഇതുവരെയുള്ള ഷാനവാസിന്റെ ഗെയിം നാം കണ്ടതാണ്.
അതുപോലെ ആര്യൻ-റെന വിഷയം. ബിന്നിയുടെ ഗെയിം കൊറേക്കാലമായി ഞാൻ കാണുന്നു. ഈ ഹൗസിൽ ബിന്നി കുറച്ചുകാലമായി നൈസായി കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നതായി കാണുന്നുണ്ട്. ഈ ഡബിൾ സ്‌റ്റാൻഡ് പരിപാടി ബിന്നി ഒരുപാട് നാളായി ചെയ്യുന്നുണ്ട്. റെനയെ വച്ചാണ് ബിന്നിയുടെ ഗെയിം ഇപ്പോൾ മുന്നോട്ട് പോവുന്നത്. ആര്യൻ-ജിസേൽ വിഷയത്തിന് ശേഷം അവരുടെ പ്ലേറ്റ് മാറി. വൈൽഡ് കാർഡ് വന്നതിന് ശേഷമാണ് ഇത്.












Click it and Unblock the Notifications