എത്ര നല്ല ടാസ്‌ക് കിട്ടിയാലും ബിഗ് ബോസ് വീട്ടുകാർ അത് കുളംതോണ്ടും; ഇത്തവണ കളിച്ചത് അനുവാണ്! അത് ഞെട്ടിച്ചു!
ബിഗ് ബോസ് അൻപത് ദിവസം പൂർത്തിയാക്കിയതിന് പിന്നാലെ മത്സരം കൂടുതൽ കടുപ്പമേറുകയാണ്. കഴിഞ്ഞ ആഴ്‌ച ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി ആയിരുന്ന റെന ഫാത്തിമ ആയിരുന്നു എവിക്റ്റ് ആയത്. എന്നാൽ അതിന് ശേഷം ബിഗ് ബോസിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവുമെന്ന് തന്നെയാണ് പലരും പ്രതീക്ഷിച്ചത്. പക്ഷേ, ആ പ്രതീക്ഷകളെ ഒക്കെ താളം തെറ്റിച്ചുകൊണ്ടാണ് ഇക്കുറി കാര്യങ്ങൾ മുന്നോട്ട് പോവുന്നത്.
പല ടാസ്ക്കുകളും മത്സരാർത്ഥികളുടെ ഈഗോ, പിടിവാശി എന്നിവ മൂലം പാതിവഴിയിൽ നിർത്തേണ്ടി വരികയും അവസാനിപ്പിക്കുകയും ചെയ്യുകയാണ് എന്ന ആക്ഷേപമാണ് പ്രധാനമായും ഉയരുന്നത്. ടാസ്ക്കുകൾ എങ്ങനെ ചെയ്യണമെന്ന് ബിഗ് ബോസ് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ പെരുമാറുന്ന ആളുകളും കുറവല്ല. ഇത് മൊത്തത്തിലുള്ള മത്സരങ്ങളുടെ ശോഭ കെടുത്തുന്നുവെന്നാണ് പറയുന്നത്.

അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇന്നലെ നടന്ന വീക്കിലി ടാസ്‌ക് ആയ ബിബി ബോട്ടിൽ ഫാക്റ്ററി. . ഓറഞ്ച്, ലെമൺ ഫാക്റ്ററികളിൽ ജ്യൂസ് നിർമിച്ച് അതിൽ ഡീൽ വയ്ക്കുക എന്നതാണ് ഈ ടാസ്‌കിന്റെ പ്രത്യേകത. പ്രധാനമായും ഇക്കുറി വേഷങ്ങൾ കിട്ടിയത് നാല് പേർക്കാണ്. അനീഷും നെവിനും ഫാക്റ്ററി ഉടമകളും ജിഷിനും അനുമോളും ചെക്കിംഗ് ഇൻസ്പെക്റ്റർമാരുമായിരുന്നു. ശേഷിക്കുന്ന പതിനൊന്ന് പേർ ഏജന്റുമാരും ആയി.
എന്നാൽ പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങൾ ഇക്കുറി നടന്നതെന്ന് വ്യക്തം. എന്തെന്നാൽ ആദ്യത്തെ രണ്ട് റൗണ്ടുകളിലും മത്സരം മുന്നോട്ട് പോയില്ല. ക്വാളിറ്റി ടെസ്‌റ്റർമാർ തമ്മിലുള്ള തർക്കം കാരണം അവ റദ്ദാക്കപ്പെടുകയായിരുന്നു. തുടർന്ന് അനീഷ് ചൂടാവുകയും ബോട്ടിലുകൾ വലിച്ചെറിയുകയും ചെയ്‌തു. ഫലത്തിൽ ഇന്നലെ നടന്ന വീക്കിലി ടാസ്‌ക് കൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടായില്ല. രണ്ട് സ്‌റ്റേജുകളിലും ആർക്കും കോയിനും കിട്ടിയില്ല.
അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് മല്ലു ടോക്‌സ് പരിപാടിയിലൂടെ റിവ്യൂവറായ രേവതി. ഇന്നലത്തെ ബോട്ടിൽ ഫാക്റ്ററി ടാസ്‌കിൽ ഏറ്റവും നന്നായി കളിച്ചത് അനുമോൾ ആയിരുന്നു എന്നാണ് അവർ പറയുന്നത്. അനീഷും ടാസ്‌കിൽ നിറഞ്ഞു നിന്നുവെന്നും ചിലരൊക്കെ ടാസ്‌ക് നശിപ്പിക്കുകയാണ് ചെയ്‌തതെന്നും അവർ. രേവതിയുടെ വാക്കുകൾ ഇങ്ങനെ.
എന്ത് ടാസ്‌ക് കൊടുത്താലും കുളം തോണ്ടുക എന്നതാണ് ചിലരുടെ പരിപാടി. ഈ വർഷത്തെ ബിഗ് ബോസ് വീട്ടുകാരുടെ ഒരു ശീലമാണ് അത്. ആരും വിജയ് ആവണമെന്ന് ആർക്കും ആഗ്രഹമില്ല. എനിക്ക് കിട്ടിയില്ലെങ്കിൽ മറ്റവർക്കും കിട്ടരുത് എന്ന ലൈനാണ്. അങ്ങനെയൊരു അസൂയ എല്ലാവർക്കുമുണ്ട്. ടാസ്‌ക് എല്ലാവരും കിട്ടാൻ വേണ്ടി കളിക്കും. അവസാനം തനിക്ക് കിട്ടില്ലെന്ന് മനസിലായി കഴിഞ്ഞാൽ അത് കുളമാക്കാൻ നോക്കും.
അത് ഈ സീസണിലെ ഒരു പ്രത്യേകത ആയിട്ടാണ് തോന്നുന്നത്. രണ്ട് ക്വാളിറ്റി ഇൻസ്പെക്റ്റർമാർ ആയിരുന്നു അനുവും ജിഷിനും. അവർ രണ്ട് പേർക്കും ഇടയിൽ ഒരു കോർഡിനേഷൻ ഒന്നും തന്നെ ഇല്ലായിരുന്നു. രണ്ട് പേരും രണ്ട് ഗെയിം ആണ് കളിച്ചത്. ഇതിനകത്ത് അനു പ്രത്യേകിച്ച് ഗെയിം ഒന്നുമല്ല കളിച്ചത്. അനു അവിടെ തന്ന ജോലി കൃത്യമായി ചെയ്യുകയാണ് ചെയ്യുന്നത്. ശരിക്ക് അനു ചെയ്‌തത് ആയിരുന്നു വേണ്ടത്.
അവിടെ നല്ല ഒരു ബോട്ടിൽ പോലും ഉണ്ടായിരുന്നില്ല. അതിനകത്ത് ഗെയിം കളിക്കാനുള്ള ഒന്നും ഉണ്ടായിരുന്നില്ല. ആദ്യത്തെ റൗണ്ട് റദ്ദാക്കാമെന്നാണ് പറഞ്ഞത്. രണ്ടാമത്തെ റൗണ്ടിൽ ഒരു പോയിന്റ് കൊടുക്കാമെന്ന് പറഞ്ഞു. അത് സ്ട്രിക്റ്റ് ആയി അവർ നോക്കിയതാണ്. മനപൂർവം അവർ ബോട്ടിൽ ചളുക്കൻ വേണ്ടിയാണ് അവർ ചെയ്യുന്നതെന്ന് അനുവിന് മനസിലായി.
ജിഷിൻ ഇവിടെ ഒന്ന് അയഞ്ഞിട്ടാണ് ചെക്കിംഗ് നടത്തിയത്. ക്യാപ്റ്റൻസി കിട്ടുമെന്ന് വിചാരിച്ചിട്ടാവും. എന്തെങ്കിലും ഒക്കെ റീസൺ ഉണ്ടാവും. അനീഷ് നന്നായി കളിയ്ക്കാൻ ശ്രമിച്ചു. ആദ്യത്തെ റൗണ്ടിൽ അനീഷ് ഒട്ടും കൺസേൺ ആയിരുന്നില്ല. രണ്ടാമത്തെ റൗണ്ടിൽ അനീഷ് അത് പ്രസന്റ് ചെയ്‌തിരുന്നു. ക്ഷമ കുറഞ്ഞിട്ടാണ് അത് വലിച്ചെറിഞ്ഞത്. ഇവരെല്ലാം കണ്ടന്റ് കൊടുത്തു.












Click it and Unblock the Notifications