Get Updates
Get notified of breaking news, exclusive insights, and must-see stories!

"മൂന്ന് പേർ ബിഗ് ബോസിലേക്ക് ഇല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു, ലാലേട്ടൻ സർപ്രൈസ് പൊട്ടിക്കുക ആ പരിപാടിയിലോ?"

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ പരിപാടിയാണ് ബിഗ് ബോസ്. കഴിഞ്ഞ ആറ് സീസണുകളിലും ആ ജനപ്രീതി പ്രകടമായിരുന്നു. ഏഴാം സീസണിൽ എത്തി നിൽക്കുമ്പോഴും അതിനൊരു മാറ്റവുമില്ല. സീസണിന് കൊടിയേറാൻ അധികം ദിവസം ബാക്കിയില്ല. അടുത്ത മാസം ആദ്യം പരിപാടി തുടങ്ങുമെന്നാണ് ലഭ്യമായ വിവരം. ഇതിനിടയിൽ മോഹൻലാലിന്റെ സാന്നിധ്യമുള്ള ചില പ്രമോ പരിപാടികൾ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്.

ആരൊക്കെയാവും ബിഗ് ബോസ് ഏഴാം സീസണിൽ മത്സര രംഗത്തുണ്ടാവുക എന്ന സസ്പെൻസ് ഇപ്പോഴും തുടരുകയാണ്. വിവിധ ഓൺലൈൻ മാധ്യമങ്ങളും ബിഗ് ബോസ് റിയാക്റ്റ് ചെയ്യുന്ന യൂട്യൂബേഴ്‌സും ഒക്കെ ഇത്തരത്തിൽ സാധ്യത പട്ടിക പുറത്തുവിട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ബിഗ് ബോസ് മല്ലു ടോക്‌സ്. ഈ ചാനലിലൂടെ രേവതിയാണ് ബിഗ് ബോസുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്.

biggbossmalayalam7

ഇപ്പോഴിതാ ഈ വർഷത്തെ പരിപാടിയുടെ തുടക്കത്തെ കുറിച്ചും നേരത്തെ പറഞ്ഞ പട്ടികയിൽ ചില മാറ്റങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രേവതി. നേരത്തെ മത്സര രംഗത്തുണ്ടാവും എന്ന് കരുതിയിരുന്ന മൂന്ന് പേർ ഇക്കുറി ഉണ്ടാവില്ലെന്നാണ് രേവതി പറയുന്നത്. കൂടാതെ കോമണേഴ്‌സിന് വേണ്ടിയുള്ള ഓഡിഷനെ കുറിച്ചും രേവതി ഈ വീഡിയോയിൽ പറയുന്നു. രേവതിയുടെ വാക്കുകൾ ഇങ്ങനെ.

ആദ്യം പറയാനുള്ള നമ്മുടെ ലാലേട്ടന്റെ കാര്യമാണ്. ലാലേട്ടൻ സ്‌റ്റാർ സിംഗറിൽ വരാൻ പോവുന്നു. എന്തിനായിരിക്കും പുള്ളി വരുന്നത്? ബിഗ് ബോസിന്റെ ഗ്രാൻഡ് ലോഞ്ചിനെ കുറിച്ച് ഈ പരിപാടിയിൽ ലാലേട്ടൻ പറയുമെന്നാണ് കരുതുന്നത്. അതിന്റെ ഷൂട്ട് എല്ലാം ഏകദേശം ആയി എന്നാണ് നമുക്ക് അറിയാൻ കഴിയുന്നത്. അതിനുള്ള ചാൻസ് കാണുന്നുണ്ട്. ഓഗസ്‌റ്റ്‌ മൂന്നിനായിരിക്കും ബിഗ് ബോസ് ഗ്രാൻഡ് ലോഞ്ച് നടക്കുക. പിന്നെ ജിയോ ഹോട്ട്സ്‌റ്റാറിൽ 24*7 ലൈവ് ആയി കാണാവുന്നതാണ്.

ഇങ്ങനെയൊരു സംഭവം വരാൻ പോവുന്നു. ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. നമ്മുടെ പ്രെഡിക്ഷൻ ലിസ്‌റ്റിൽ ഉള്ള ചിലരൊക്കെ ഏകദേശം കൺഫേം ആയി. എന്നാലും ഇപ്പോൾ ഞാൻ അതിനെ കുറിച്ച് പറയുന്നില്ല. അവസാനമേ അതിനെ കുറിച്ച് ഞാൻ പറയുകയുള്ളൂ. എന്തായാലും ഇത്തവണയും ചെന്നൈയിൽ വച്ചാണ് പരിപാടി നടക്കുന്നത്. രണ്ടാം തീയതി എല്ലാവരും ബിഗ് ബോസ് വീട്ടിൽ കയറും.

ഇനി അടുത്തത് നമ്മുടെ പ്രെഡിക്ഷൻ ലിസ്‌റ്റിൽ നമ്മൾ കൊറേ പേരുടെ പേരുണ്ടായിരുന്നു. അതിൽ ആരും കൺഫേം ആയിട്ടില്ല. അതിനിടയിൽ മൂന്ന് പേർ ഇപ്പോൾ ബിഗ് ബോസിലേക്ക് ഉണ്ടാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതിൽ ഒരാളാണ് അവന്തിക മോഹൻ. ഞാനില്ല ഇത്തവണ ബിഗ് ബോസിൽ എന്നാണ് പറഞ്ഞത്, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്.

അതുപോലെ രണ്ടാമത്തെ ആൾ റോഷൻ ബഷീർ ആണ്. പുള്ളിക്കാരൻ പറഞ്ഞിരിക്കുന്നത് പഴയ സീസണിൽ വിളിച്ചിരുന്നു എന്നാണ് ഇപ്പോൾ താനില്ലെന്നും പറഞ്ഞിട്ടുണ്ട്. മൂന്നാമത്തെ ആള് രേഖ രതീഷാണ്. എന്റെ പ്രെഡിക്ഷൻ ലിസ്‌റ്റിൽ ഒന്നാമത് ഉണ്ടായിരുന്ന ആളാണ് രേഖ രതീഷ്. പഴയ സീസണുകളിൽ കോൺടാക്റ്റ് ചെയ്‌തിരുന്നു എന്നാണ് രേഖയും പറഞ്ഞത്. പക്ഷേ ഈ സീസണിൽ ഇല്ലെന്നാണ് പറഞ്ഞത്.

കോമാണേഴ്‌സ് ഓഡിഷനാണ് അടുത്ത കാര്യം. ഇപ്പോൾ കേൾക്കുന്നത് ഒരു ഓഡിഷൻ കഴിഞ്ഞുവെന്നാണ്. സൂം കോൾ ഓഡിഷനാണ് കഴിഞ്ഞത്. മിക്കവാറും ഈ ആഴ്‌ചയ്ക്ക് ഉള്ളിൽ തന്നെ അതൊക്കെ പൂർത്തിയാവും എന്നാണ് തോന്നുന്നത്. പെട്ടെന്ന് തന്നെ ആരൊക്കെയാണ് കോമണേഴ്‌സ് എന്ന് അവർ തീരുമാനിക്കും. ലക്ഷക്കണക്കിന് പേർ അപ്ലൈ ചെയ്‌തിട്ടുണ്ടാവും, അതുകൊണ്ട് കിട്ടിയില്ലേലും വിഷമിച്ചിട്ട് കാര്യമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+