വില്ലൻ ആയിരുന്ന ആൾ ഇപ്പൊ ഹീറോ ആയി, ആര്യന്റെ ഗ്രാഫ് ഉയർന്നു; പക്ഷേ, പിആർ കാരണം വോട്ട് കിട്ടില്ലേ?
ബിഗ് ബോസിൽ അവസാന നാളുകളിലേക്ക് അടുക്കുമ്പോൾ ശക്തമായ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, രീതിയും മറ്റും മുൻ സീസണുകളിൽ നിന്ന് ഏറെ വേറിട്ട് നിൽക്കുന്നതാണെന്ന് മാത്രം. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഇക്കുറി ബിഗ് ബോസ് സീസൺ ടാസ്‌ക് വിമുക്തം ആണെന്ന് പറയേണ്ടി വരും. അതിന്റെ പ്രധാന കാരണം ബിഗ് ബോസ് പലപ്പോഴായി നൽകിയ ടാസ്ക്കുകൾ ഒന്നും തന്നെ കൃത്യമായി നടപ്പാക്കാത്ത മത്സരാർത്ഥികൾ തന്നെയാണ്.
ചില രസകരമായ ടാസ്ക്കുകൾ പോലും പൊട്ടിച്ചു കൊടുക്കുന്ന മത്സരാർത്ഥികൾ പലപ്പോഴും രസംകൊല്ലി ആവുന്നുണ്ട്. മുൻ സീസണുകളിൽ ഒരിക്കലും അങ്ങനെ ആയിരുന്നില്ല. അത് തന്നെയാണ് ഇത്തവണത്തെ ബിഗ് ബോസ് സീസൺ ഏറെ വിമർശനങ്ങൾക്ക് വിധേയമാവുന്നത്. തനിക്ക് കിട്ടിയില്ലെങ്കിൽ ആ ടാസ്‌ക് മറ്റാരും വിജയിക്കേണ്ട എന്ന് വിചാരിക്കുന്ന ഒരുകൂട്ടം മത്സരാർത്ഥികളാണ് ബിഗ് ബോസിൽ ഉള്ളതെന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

അത് ഒരുപരിധി വരെ ശരിയാണെന്ന് നമ്മൾ പറയേണ്ടി വരും. കാരണം മികച്ച ചില ടാസ്ക്കുകൾ ബിഗ് ബോസ് നൽകിയിട്ടും അത് മുതലെടുക്കാൻ മത്സരാർത്ഥികളിൽ പലർക്കും കഴിയുന്നില്ല. കൂടുതൽ ജനപിന്തുണ ഉണ്ടെന്ന് സ്വയം വിശ്വസിക്കുന്ന ആളുകൾ പോലും ഇക്കൂട്ടത്തിലുണ്ട്. പറഞ്ഞുവന്നത് ബിഗ് ബോസ് ഇത്തവണ ഏത് രീതിയിലാണ് മുന്നോട്ട് പോവുന്നതെന്നാണ്. ഇതിനിടയിൽ മത്സരത്തിന്റെ ഗതി സംഘാടകർ പല രീതിയിൽ ശ്രമിച്ചു.
ആദ്യം മത്സരാർത്ഥികളുടെ കുടുംബങ്ങളെ കൊണ്ട് വന്നുനോക്കി, പിന്നെ അവരെ ചലഞ്ച് ചെയ്യാൻ മുൻ മത്സരാർത്ഥികളെ ഇറക്കി നോക്കി. എന്നിട്ടൊന്നും തന്നെ ഗെയിം എന്തെന്ന് മനസിലാവാത്ത ആളുകൾ ഇപ്പോഴും ബിഗ് ബോസിൽ ഉണ്ടെന്നതാണ് സങ്കടകരമായ കാര്യം. മറ്റൊരു വിഷയം എന്തെന്നാൽ ഇപ്പോൾ പലരുടെയും ഇമേജ് തലകീഴായി മാറി എന്നതാണ്. മുൻപ് വില്ലൻ പരിവേഷം ഉണ്ടായിരുന്ന ചിലർ അതൊക്കെ മാറ്റി.
ഇപ്പോൾ ഗെയിമിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന അത്തരക്കാർക്ക് തുടർന്ന് സർവൈവ് ചെയ്യാൻ കഴിയുമോ എന്ന സംശയമാണ് ഇപ്പോൾ ബിഗ് ബോസ് മല്ലു ടോക്‌സ് പരിപാടിയിലൂടെ രേവതി ഉന്നയിക്കുന്നത്. എന്തെന്നാൽ പിആർ കൊണ്ട് ചിലർക്ക് വോട്ട് അധികമായി ലഭിക്കുന്നത് കാരണം തന്നെ നല്ല ഗെയിം കളിക്കുന്ന ആളുകളെ അത് ബാധിക്കുന്നുവെന്നും അൺഫെയർ ആയ എവിക്ഷനുകൾ ഇനിയും പ്രതീക്ഷിക്കാമെന്നും രേവതി പറയുന്നു.
രേവതിയുടെ വാക്കുകൾ ഇങ്ങനെ
ഈ സീസണിൽ എന്തൊക്കെയാണ് നടക്കുന്നത്. ഇതുവരെ ഭയങ്കര നെഗറ്റീവ് ആയ ആളുകൾ ഒക്കെ ഇപ്പോൾ പോസിറ്റീവ് ആയി മാറിയിരിക്കുകയാണ്. ഇനിയും ഒരുപാട് അൺഫെയർ എവിക്ഷനുകൾ നടക്കുമെന്ന് തന്നെയാണ് തോന്നുന്നത്. ഇവരെയൊക്കെ രക്ഷപ്പെടുത്തി എടുക്കാൻ ഫാൻസ് ഉണ്ടോ ഇല്ലയോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. നന്നായി കളിക്കുന്ന ആളുകളാണ് അവരൊക്കെ. അതിൽ തന്നെ ആര്യന്റെ ഗ്രാഫ് ഒക്കെ മുകളിലേക്ക് പോയി കൊണ്ടിരിക്കുകയാണ്.
ആര്യനൊക്കെ [പിടിച്ചു നിൽക്കാൻ പറ്റുമോ ഈ സീസണിൽ. കാര്യം ഓൾറെഡി കൊറേ പേർക്ക് ഫാൻസും ആരാധക കൂട്ടവും ഒക്കെയുണ്ട്. അത് കൂടാതെ ചിലരൊക്കെ പിആർ വരെ റെഡി ആക്കി വച്ചിട്ടുണ്ടെന്ന് കാണാം. അതിന്റെ ഇടയിൽ കളിക്കുന്ന ആളുകൾ ഒക്കെ മുങ്ങിപോവുമോ എന്നതാണ് കണ്ടറിയേണ്ടത്. ഇന്ന് സാബു ചേട്ടൻ എല്ലാവരെയും എടുത്തിട്ട് കളിക്കുകയാണ്. പക്ഷേ ഇവർക്കൊക്കെ മനസിലാവുമോ? നേരെ ചൊവ്വേ കളിക്കുന്നത് എങ്ങനെ ഇവർ മനസിലാക്കും. സാബു ചേട്ടൻ സീക്രട്ട് ടാസ്‌ക് ഒക്കെയായാണോ വരുന്നതെന്ന് എന്ന പേടിയാണ് പലർക്കും.












Click it and Unblock the Notifications