കൈ ചുരുട്ടി അനീഷിന്റെ നടുംപുറത്ത് ഒന്ന് കൊടുത്തെന്ന് ആദില; എത്ര ധൈര്യത്തോടെയാണ് അത് പറഞ്ഞത്?
ബിഗ് ബോസ് ഏഴാം സീസണിന്റെ തുടക്കം മുതൽ പലതരം പ്രശ്‌നങ്ങൾ ഉണ്ടാവുന്നത് പ്രേക്ഷകർ നേരിട്ട് കണ്ടതാണ്. പലപ്പോഴും ഗെയിം വിട്ട് മത്സരാർത്ഥികൾ തമ്മിൽ വ്യക്തിപരമായ രീതിയിൽ പ്രശ്‌നങ്ങൾ നീങ്ങുന്നതും അത് വലിയ വഴക്കിലേക്ക് നീങ്ങുന്നതും ഒക്കെ ഈ സീസണിലെ പതിവ് കാഴ്‌ചയായിരുന്നു. ആദ്യഘട്ടത്തിൽ വലിയ രീതിയിൽ ഇത്തരം പ്രശ്‌നങ്ങൾ തുടർക്കഥ ആയതോടെ ബിഗ് ബോസ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നിട്ടും മത്സരാർത്ഥികളുടെ മനോഭാവത്തിൽ ഒരു മാറ്റവും കാണാൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ അവതാരകനായ മോഹൻലാലിന് ഇടപെടേണ്ടിയും വന്നിരുന്നു. അനുമോൾ-ജിസേൽ പ്രശ്‌നം ഒക്കെ ഇതിന്റെ ഒരു ഉദാഹരണം ആയിരുന്നു. എന്നാൽ ഇപ്പോൾ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ, കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേകിച്ചും ചർച്ചയായത് ആദിലയും അനീഷും തമ്മിലുള്ള പ്രശ്‌നങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ്.

ഈ വിഷയത്തിൽ കൂടുതൽ പെരും ആദിലയെ പ്രതിക്കൂട്ടിൽ നിർത്തിയാണ് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. അതിൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു പ്രേക്ഷകന്റെ കുറിപ്പാണ്. ആദിലയും അനീഷും തമ്മിലുള്ള വിഷയത്തെ കുറിച്ച് ജെഫ്രിൻ കെ ബെഞ്ചമിൻ പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്. എത്ര ഈസിയായാണ് അനീഷിനെ തല്ലിയ കാര്യം ആദില പറയുന്നത് എന്നാണ് കുറിപ്പിലൂടെ ചോദിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം:
ആദില എത്ര ധൈര്യമായിട്ടാണ് പറഞ്ഞത് ...ഞാൻ ഇങ്ങനെ നിൽക്കുമ്പോൾ അയാള് വന്നെന്നെ ഉന്തി.. പുള്ളി ശരിക്കും മനപൂർവ്വം ചെയ്‌തതല്ല എന്നെനിക്കറിയാം. പക്ഷേ എനിക്കതത്ര പിടിച്ചില്ല. ഞാൻ ഒന്നും നോക്കിയില്ല ..കൈ ചുരുട്ടി പുള്ളിയുടെ നടും പുറത്തിനിട്ട് ഒന്നു കൊടുത്തു. ആദിലക്കറിയാം അത് അനീഷേട്ടനാണെന്ന്... അപ്പാനിയോടൊ അക്ബറിനോടോ ഷാനവാസിനോടൊ അഭിലാഷിനോടോ ആദില ആ ധൈര്യം കാണിക്കുമോ??
കാണിച്ചാൽ പിന്നെ കാണിച്ചത് മാത്രമെ ഓർമ കാണു എന്നവൾക്ക് നല്ലപോലെ അറിയാം..ഡേ വൺ തൊട്ട് നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല.. നൂറ കഴിഞ്ഞാൽ ഒരു പക്ഷേ നൂറയേക്കാളും ആദില ബിബി ഹൗസിൽ ഇടപഴകിയിട്ടുള്ളത് അനീഷേട്ടനോടായിരിക്കും.. അദ്ദേഹത്തോട് കോമഡി പറയുകെ , കവിളിൽ പിടിച്ച് നുള്ളുക , തലയിൽ തട്ടി സംസാരിക്കുക തുടങ്ങി അത്രമേൽ ഫ്രീഡം ആദിലക്ക് ആ മനുഷ്യനോടുണ്ട് ...
എന്തോ എവിടേയോ കിട്ടാതെ പോയ സഹോദര സ്നേഹം പോലെ. നൂറ ഇടക്ക് മറ്റുള്ളവരോട് ഇടപഴകി സംസാരിക്കുന്നത് കണ്ടിട്ട് ആദിലക്ക് നൂറയോട് ഇടക്ക് തോന്നുന്ന ഫെസ്ട്രേഷൻസ് പോലും അവൾ അനീഷേട്ടനോട് ദേഷ്യമായി തീർക്കുന്നത് നമുക്ക് പലപ്പോഴും കാണാൻ കഴിയും.. വാശി പിടിച്ചിരിക്കുന്ന ആദിലയുടെ ചില നേരത്തെ ഒരു ഡയലോഗുണ്ട്..
എനിക്കയാളെ ഇഷ്‌ടമല്ല ..കച്ചറ.. എനിക്കയാളുടെ മരമോന്ത കാണുമ്പോൾ തന്നെ എന്റെ ഉപ്പയെ ഓർമ വരുന്നു. ഇത് ആദിലയെ വെളുപ്പിക്കാനോ നെഗറ്റീവിനോ വേണ്ടി ഇട്ട പോസ്റ്റായി നിങ്ങൾ കാണരുത്.. ആദിലയെ സപ്പോട്ട് ചെയ്യുന്നവർക്ക് അനീഷ് എന്ന വ്യക്തിയെ മനസിലാക്കാനുള്ള സെൻസ് ഇല്ലാതെ പോയി. അവർ അയാളെ കഴിഞ്ഞ സീസണുകളിലെ ആളുകളുമായി ഉപമിക്കുന്നത് കാണുമ്പോൾ സത്യത്തിൽ വിഷമമുണ്ട് ..
അനീഷേട്ടൻ ടോക്‌സിക്കും മണ്ടനും പോരാത്തതിന് മെയിൽ ഷോവനിസ്‌റ്റ് കൂടിയാണ് പോലും .. കൊള്ളാം മക്കളെ നിങ്ങളുടെ വിലയിരുത്തൽ. ആദിലക്ക് ആ മനുഷ്യൻ കൊടുക്കുന്ന ഫ്രീഡവും റെസ്പെക്റ്റും അവളെ സപ്പോട്ട് ചെയ്യുന്ന നിങ്ങൾക്കും ജീവിതത്തിൽ ഉടനീളം കിട്ടണെ എന്നാശംസിക്കുന്നു. അതിന് അനീഷ് എന്ന മനുഷ്യനെ പോലെയുള്ളവർ ഈ ഭൂമിയിൽ ധാരാളം ഉണ്ടാകണം എന്ന് മാത്രം നിങ്ങൾ ഓർത്താൽ മതി..












Click it and Unblock the Notifications