പാവം അനുക്കുട്ടി, കൊച്ചുകുട്ടികളുടെ മനസാ പാവത്തിന്; ഇനി ബിഗ് ബോസ് വീട്ടിലേക്ക് അലുവ കൊണ്ട് വരരുത്!
ബിഗ് ബോസ് മലയാളം ഏഴാം സീസൺ കടുത്ത രീതിയിൽ മത്സരത്തിലേക്ക് കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. എന്നിട്ടും അതിലേക്ക് എത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. കാരണം മുൻപൊക്കെ ഫാമിലി വീക്ക് എന്ന് പറയുന്നത് അവസാന ആഴ്‌ചകളിൽ ഒക്കെ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇതിപ്പോൾ അൻപത് ദിവസം കഴിഞ്ഞപ്പോഴേക്കും ഫാമിലി വീക്ക് വന്നുവെന്നതാണ് പ്രധാന കാര്യം.
എന്തുകൊണ്ടാണ് ഫാമിലി വീക്ക് നേരത്തെ വന്നതെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ലെന്നതാണ് യാഥാർഥ്യം. ഇനി ഒരുപക്ഷേ കാര്യമായ കണ്ടന്റുകൾ ഒന്നും ഇല്ലാത്തത് കൊണ്ടും ബിഗ് ബോസ് പോലും ഇവരെ മടുത്ത് തുടങ്ങിയതും ഒക്കെ കൊണ്ടാവും ഇതെന്നാണ് ചില നിരീക്ഷണ പുലികൾ അഭിപ്രായപ്പെടുന്നത്. ബിഗ് ബോസ് വീഡിയോകളുടെ കമന്റ് ബോക്‌സ് മുഴുവൻ ഇത്തരത്തിലുള്ള അഭിപ്രായങ്ങളാണ് കൂടുന്നത്.

അതിനിടെ ബിഗ് ബോസിൽ വളരെയധികം ആരാധക പിന്തുണയുളള, ഫാൻസ് അസോസിയേഷൻ സ്വന്തമായുള്ള അനുമോളുടെ കുടുംബം തന്നെ ചില ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. അനീഷ് ആർമി എന്ന പേരിലുള്ള കൂട്ടായ്‌മ അനുമോളെ വ്യക്തിപരമായി ആക്രമിക്കുന്നുവെന്നും അത് അവൾക്ക് മോശമായി ബാധിക്കുന്നുവെന്നുമാണ് അനുമോളുടെ ചേച്ചി ആരോപിച്ചത്.
നേരത്തെ ജിസേൽ ആര്യൻ വിഷയത്തിൽ അനുമോൾ ഒരുപാട് കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങിയിരുന്നു. അവരുടെ സ്വകാര്യ ജീവിതത്തിൽ അനുമോൾ എന്തിനാണ് ഉറ്റുനോക്കുന്നതെന്നും ഇടപെടുന്നത് എന്നുമായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. പിന്നീട് ചിലരൊക്കെ രൂക്ഷമായ ഭാഷയിൽ അനുമോളുടെ ഗെയിം വിമർശിക്കുന്നതും ചിലർ കണ്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം വീണ്ടും അനുമോളെ ശ്രദ്ധാ കേന്ദ്രമാക്കിയിരുന്നു.
ഇപ്പോഴിതാ വീണ്ടും അനുമോൾ മറ്റൊരാളുമായി കൊമ്പ് കോർക്കുകയാണ്. മറ്റാരുമല്ല ബിഗ് ബോസിലെ മറ്റൊരു ശക്തനായ മത്സരാർത്ഥി ഷാനവാസാണ് എതിരാളി. കഴിഞ്ഞ ദിവസം മട്ടൻ ബിരിയാണി വീതം വയ്ക്കുന്ന ഇടത്ത് നിന്ന് ഉണ്ടായ സംഭവ വികാസങ്ങൾക്ക് ശേഷം ഷാനവാസ് അനുമോൾക്ക് ഇട്ടൊരു പണി കൊടുക്കാൻ നോക്കി നടക്കുകയായിരുന്നു. അതിനിടയിലാണ് അവിചാരിതമായി ഹൽവ മോഷണം എന്ന ആരോപണം അനുവിനെതിരെ വന്നത്.
ഈ വിഷയത്തിൽ ബിഗ് ബോസ് പ്രേക്ഷകൻ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവുന്നത്. അനുമോളെ പരിഹസിക്കുകയാണ് കുറിപ്പിലൂടെ ജെഫ്രിൻ കെ ബെഞ്ചമിൻ ഇപ്പോൾ. അനുമോളെ എന്തിനാണ് കള്ളിയാക്കുന്നത് എന്നാണ് പരിഹാസരൂപേണ അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇതാ.
നോട്ടത്തിൽ എന്നല്ല .. ഒരു ടാസ്‌ക് ലെറ്റർ വായിക്കുന്നതിൽ വരെ നാടകീയതയില്ലാത്ത പാവം അനുമോളുടെ പുതിയ സ്വഭാവം കൂടി ഷാനവാസും ബിന്നിയും കൂടി കണ്ടുപിടിച്ചു പോലും. പരദൂഷണം, സദാചാരം, അസൂയ, കിച്ചണിൽ കിടന്നുള്ള ഷോ ഓഫ്, പുതപ്പിനടിയിൽ എന്താ നടക്കുന്നതെന്നറിയാനുള്ള വ്യഗ്രത, അത് വളച്ചൊടിച്ച് കണ്ടെന്റുണ്ടാക്കൽ, നുണ പറയൽ, കുത്തിത്തിരിപ്പ്, കള്ളക്കരച്ചിൽ.
ഇതൊന്നും ഇല്ലാത്ത പാവം അനുമോളെ...അതാ അലുവ [ഹൽവ] കട്ടു എന്ന് പറഞ്ഞ് ചിലർ ക്രൂശിക്കുന്നു... അനുമോളോട് എന്താ നിങ്ങൾക്കിത്ര പ്രശ്‌നം ഷാനവാസേ? കുറച്ച് നാൾ മുന്നെ ചപ്പാത്തിക്കള്ളിയാക്കി , പിന്നെ ക്യാരറ്റ് കട്ടു എന്ന് പറഞ്ഞ് കള്ളിയാക്കി.. ആലുവ കണ്ടാൽ ആരായാലും കട്ടെടുക്കില്ലെ ?? ഇതൊക്കെ ഒരു മോഷണമാണോ ഹെ..
ബിന്നിയുടെ കയ്യിൽ നിന്നും ആദ്യം അലുവ വാങ്ങിയിട്ട് എനിക്ക് കിട്ടിയില്ല എന്നും പറഞ്ഞ് വീണ്ടും ഒരെണ്ണം കൂടി വാങ്ങിയത് എങ്ങനെ മോഷണമാകും ? പാവം അനുക്കുട്ടി. കൊച്ചുകുട്ടികളുടെ മനസാ പാവത്തിന്.
മിഥുനം സിനിമയിൽ ലാലേട്ടൻ ജഗതിച്ചേട്ടന്റെ കഥാപാത്രത്തോട് പറയുന്ന ഡയലോഗെ ഞങ്ങൾ അനുക്കുട്ടി ഫാൻസിന് ബിഗ്ബോസിനോടും പറയാനുള്ളു ..
ഇനി മേലാൽ ആ വീട്ടിലേക്ക് അലുവ കൊണ്ടുവന്നേക്കരുത്, എന്ന് പ്ലാച്ചി ഫാൻസ് ഒപ്പ്.












Click it and Unblock the Notifications