Get Updates
Get notified of breaking news, exclusive insights, and must-see stories!

'പെങ്ങൾ പാസത്തെ ലാലേട്ടൻ ട്രോളി കൊന്നു, പ്രതീക്ഷിക്കാത്തവർ സർപ്രൈസായി ബിഗ് ബോസ് വീട്ടിൽ എത്തുമോ?'; രേവതി

മലയാളം ബിഗ് ബോസ് തുടങ്ങാൻ ഇനി കേവലം നാല് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഓരോ ദിനവും മോഹൻലാൽ അഭിനയിച്ച കൗണ്ട് ഡൗൺ പ്രമോകൾ പങ്കുവയ്ക്കുകയാണ് ബിഗ് ബോസ് ടീം ചെയ്യുന്നത്. എന്ന് മാത്രമല്ല പുതിയ ബിഗ് ബോസിൽ വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും ഇത്തരത്തിലുള്ള വീഡിയോസിലൂടെ എടുത്തുപറയുന്നുണ്ട്. ഏഴാം സീസണിൽ എത്തി നിൽക്കുമ്പോഴും ജനപ്രീതിക്ക് ഒരിടിവും ബിഗ് ബോസിന് വന്നിട്ടില്ലെന്ന് നമുക്ക് കാണാൻ കഴിയും.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി വളരെ വൈകിയാണ് ബിഗ് ബോസ് ആരംഭിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഫെബ്രുവരിയിൽ തുടങ്ങേണ്ട ഷോയാണ് ഇത്രയും വൈകി, കൃത്യമായി പറഞ്ഞാൽ ആറ് മാസത്തിന് ശേഷം എത്തുന്നത്. ഇതോടെ ആരാധകർ ഒന്നടങ്കം കാത്തിരിപ്പിലായിരുന്നു. ഒടുവിൽ ഓഗസ്‌റ്റ് മൂന്നിന് ബിഗ് ബോസ് മലയാളം ഏഴാം സീസണിന് കൊടി കയറുമെന്ന് പ്രഖ്യാപിച്ചതോടെയാണ് എല്ലാവർക്കും ആശ്വാസമായത്.

bbmspromo

എന്നാൽ ആരൊക്കെ മത്സര രംഗത്തുണ്ടാവും എന്ന കാര്യത്തിൽ ഇതുവരെയും ധാരണ വന്നിട്ടില്ല. സകല യൂട്യൂബ് ചാനലുകളും ഇക്കാര്യത്തിൽ തങ്ങളുടേതായ പ്രവചനങ്ങളുമായി രംഗത്തുണ്ട്. സോഷ്യൽ മീഡിയയിലും ടെലിവിഷനിലും സിനിമയിലും ഒക്കെ തിളങ്ങി നിൽക്കുന്ന ഒട്ടേറെ താരങ്ങളുടെ പേരുകൾ ഇക്കൂട്ടത്തിൽ പറഞ്ഞു കേൾക്കുന്നുണ്ട്. എങ്കിലും ഇവരിൽ ആരുടേയും പേരുകൾ അന്തിമമായി സ്ഥിരീകരിച്ചിട്ടുമില്ല.

അതിനിടെ മുൻ ബിഗ് ബോസുകളിൽ കണ്ട പല കാര്യങ്ങളെയും ട്രോളുകളായി തന്നെ അവതരിപ്പിക്കുന്ന മോഹൻലാലിന്റെ കൗണ്ട് ഡൗൺ പ്രമോകൾ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ അത്തരമൊരു പ്രമോ വന്നിട്ടുണ്ട്. അതിനെ കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന ചാനലിലൂടെ റിവ്യൂവറായ രേവതി. പെങ്ങൾ പാസത്തെ ലാലേട്ടൻ ട്രോളി കൊല്ലുകയാണ് എന്ന് രേവതി പറയുന്നു.

രേവതിയുടെ വാക്കുകൾ

ബിഗ് ബോസ് മലയാളം ഏഴാം സീസൺ തുടങ്ങാൻ ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. വീടിന്റെ തീം എന്തായിരിക്കും എന്നറിയാൻ എല്ലാവരും ആകാംഷയിലാണ്. പ്രെഡിക്ഷനിൽ ഒന്നുമില്ലാത്ത ആളുകൾ കണ്ഫര്മേഷനില് വരുമോ എന്നൊക്കെയാണ് ചോദിക്കുന്നത്. ലാലേട്ടന്റെ പുതിയ കൗണ്ട് ഡൗൺ പ്രമോ വന്നിട്ടുണ്ട്. ഒരു ഗാർഡൻ ഏരിയയാണ്. നമ്മുടെ പെങ്ങളൂട്ടി ഇങ്ങനെ ഇരിക്കുകയാണ്. ഏട്ടന്റെ കൈകളിലാണ് ഇരിക്കുന്നത്.

അപ്പോഴാണ് ലാലേട്ടന്റെ എൻട്രി. പെങ്ങളൂട്ടി കാർഡ് അല്ലേ? നാലിന്റെയും പാസം ഞാൻ തൂക്കി വെളിയിൽ എറിയും എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോൾ പെങ്ങളൂട്ടിയെ അവിടെ ഇട്ടേച്ച് പാസമുള്ള ചേട്ടന്മാർ ഒക്കെ ഓടുകയാണ്. എന്തായാലും നമ്മുടെ സീസൺ ആറിനെ ട്രോളിക്കൊണ്ടാണ് ഇത് നടന്നോണ്ടിരിക്കുന്നത്. ഇന്നലെ ജാൻ മണിയുടെ ബിസിനസ് ക്ലാസ് ആയിരുന്നെങ്കിൽ ഇന്ന് പെങ്ങളൂട്ടി കാർഡ് ആണ്.

ആരൊക്കെയാണ് പെങ്ങളൂട്ടി കാർഡ് കളിച്ചതെന്ന് പറയാതെ തന്നെ അറിയാമല്ലോ. ഇനി നാളെയും മറ്റന്നാളും ഒക്കെ എന്തൊക്കെയാവുമോ എന്തോ. നമ്മൾ പ്രതീക്ഷിക്കുന്ന കൊറേ കാർഡുകൾ കൂടി വരണം കൗണ്ട് ഡൗൺ പ്രമോയിൽ. ഇപ്രാവശ്യത്തെ മത്സരാർത്ഥികൾക്ക് ഭയങ്കര പ്രഷർ ആയിരിക്കും. കാരണം എന്തെന്ന് വച്ചാൽ ഒരു കാർഡും ഇറക്കാൻ പറ്റില്ല.

സീസൺ ഏഴിലെ മത്സരാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടാവും. ഇതിപ്പോ ഒന്നും പറ്റാത്ത അവസ്ഥയാണ്. പക്ഷേ ഒരു കാര്യമുണ്ട് സീസൺ തുടങ്ങി കഴിഞ്ഞാൽ പിന്നെ അതൊക്കെ മറക്കും. ലാലേട്ടൻ എങ്കിലും ഇതൊക്കെ ഓർത്താൽ മതിയായിരുന്നു. ബിഗ് ബോസ് വീടിന്റെ ചിത്രങ്ങൾ ഒക്കെ ഉടൻ വരും. എന്തായാലും പച്ചപ്പും ഹരിതാഭവും ഒക്കെ ആയിരിക്കും.

സ്വിമ്മിങ് പൂൾ ഉണ്ടാവാനുള്ള ചാൻസ് ഇല്ലെന്നാണ് തോന്നുന്നത്. ലൊക്കേഷൻ സന്തോഷ ഫിലിം സിറ്റി ചെന്നൈയിലാണ്. ഇനി പൂൾ ഉണ്ടാക്കുമോ എന്ന് എനിക്കറിയില്ല. ഒരു ഗാർഡൻ ഏരിയ ഒക്കെ സെറ്റ് ചെയ്യാൻ സാധ്യതയുണ്ട്. പുതിയ പേരുകൾ ഒക്കെ ഇനി വരുമെന്നാണ് തോന്നുന്നത്. യൂത്ത് ആയിരിക്കും കൂടുതൽ. അറിയപ്പെടാത്ത പെൺകുട്ടികൾ ഒക്കെ ഉണ്ടായിരിക്കും. അവർക്ക് വേണ്ടിയും കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+