ആദില-നൂറ അനുമോളുടെ യഥാർത്ഥ സുഹൃത്തുക്കൾ അല്ല; കട്ടപ്പ പ്രോ മാക്‌സ്..! വെറുതെ കുറ്റം പറഞ്ഞത് കണ്ടില്ലേ?
ബിഗ് ബോസിൽ ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി രണ്ട് ദിവസം കൂടിയാണ് ശേഷിക്കുന്നത്. ഈ വരുന്ന ഞായറാഴ്‌ചയാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന അന്തിമവിധി വരുന്ന ദിനം. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി പക്ഷേ ടോപ് ഫൈവിന് പകരം, ടോപ് സിക്‌സ് ഉണ്ടാവുമെന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചു കഴിഞ്ഞു. അവസാന നിമിഷം ആരും പ്രതീക്ഷിക്കാതെ ഒരു മത്സരാർത്ഥി കൂടി ബിഗ് ബോസ് വീട്ടിൽ നിന്ന് എവിക്റ്റ് ആവുകയും ചെയ്‌തു.
ആദിലയായിരുന്നു ആ മത്സരാർത്ഥി. തുടക്കത്തിൽ ഒരുമിച്ച് കളിച്ചുകൊണ്ടിരുന്ന ആദില-നൂറ എന്നിവരെ പിന്നീട് ബിഗ് ബോസ് രണ്ട് മത്സരാർത്ഥികൾ ആയി പരിഗണിക്കുക ആയിരുന്നു. ഒടുവിൽ തൊണ്ണൂറ്റിഅഞ്ചാം ദിവസമാണ് ആദില ബിഗ് ബോസ് വീട് വിട്ടത്. അതും ഗ്രാൻഡ് ഫിനാലെ നടക്കാൻ കേവലം മണിക്കൂറുകൾ മാത്രം ശേഷിക്കെ. എങ്കിലും വളരെ എളുപ്പത്തിൽ അതിനോട് പൊരുത്തപ്പെടാൻ ആദിലയ്ക്ക് കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ ആദിലയ്ക്ക് നേരെ കടുത്ത വിമർശനമാണ് അനുമോൾ ആരാധകർ ഉന്നയിക്കുന്നത്. ബിഗ് ബോസ് ഹൗസിൽ ഒരുഘട്ടത്തിൽ ആദില-അനുമോൾ-നൂറ എന്നിവരായിരുന്നു ഏറ്റവും വലിയ സുഹൃത്തുക്കൾ. എന്നാൽ അതിന് വലിയ രീതിയിൽ വിള്ളലേറ്റത് കഴിഞ്ഞ ദിവസമാണ്. മുൻ മത്സരാർത്ഥികളിൽ ചില വീണ്ടും ഗസ്‌റ്റ് ആയി വന്നതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
ഈ സംഭവത്തിന് പിന്നാലെയാണ് പുറത്തായ ആദിലയ്ക്ക് നേരെ അനുമോൾ ആരാധകർ രംഗത്ത് വന്നിരിക്കുന്നത്. ആദില അനുമോളെ ഒരിക്കൽ അല്ല പലവട്ടം പിന്നിൽ നിന്നും കുത്തിയെന്നാണ് ആക്ഷേപം. ഒരിക്കലും ആദില അനുമോളുടെ സുഹൃത്ത് അല്ലെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ ഒരു ആരാധക ചൂണ്ടിക്കാണിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ആദിലയും നൂറയും അനുമോളുടെ ഫ്രണ്ട്സ് ആണ് എന്ന് പറഞ്ഞു നടന്നിട്ട്, കിട്ടുന്ന അവസരങ്ങളിൽ മാക്‌സിമം അനുമോളെ ഇത്രയൊക്കെ കുത്തി നോവിച്ചു ഉപദ്രവിച്ചിട്ടും ഇന്നലെ ഷാനവാസ് പറഞ്ഞപ്പോൾ അനുമോൾ വന്നു അവരോട് ഒരു ദേഷ്യവും കാണിക്കാതെ കൈ കൊടുത്തു പോയി. നിങ്ങൾ എനിക്ക് ഇവിടെന്ന് കിട്ടിയ നല്ല ഫ്രണ്ട്‌സ് ആണ് എന്നാണ് അനുമോൾ പറഞ്ഞത്.
എല്ലാരും ഒന്നിച്ചെന്നു വിശ്വസിച്ച ഒരു രാത്രി കഴിഞ്ഞു രാവിലെ മോർണിംഗ് ടാസ്‌കിൽ ഹൗസിൽ നന്ദി പറയാൻ ഉള്ളത് ആരോട് എന്ന് ചോദിച്ചതിൽ ആദില അനുമോളെ എന്തൊക്കെ ആണ് പറഞ്ഞത്... ശെരിക്കും സിനിമയിലെ കട്ടപ്പ ഒക്കെ ഒരു വട്ടമേ പിന്നിൽ നിന്ന് കുത്തിയിട്ടുള്ളു...ഇത് എത്ര വട്ടം ആണെഡേയ് പിന്നിൽ നിന്ന് കുത്തുന്നത്... തിരിച്ചു അനുമോൾ നന്ദി പറഞ്ഞത് ആദിലയോടും നൂറയോടും ആണ്..ഇവരെ ഒന്നിപ്പിക്കാൻ നോക്കിയ ഷാനവാസ് പോലും പകച്ചു നിന്ന നിമിഷം ആയിരുന്നു അത്..
അനുമോൾ അറിയുന്നില്ല ഇവരൊക്കെ എത്രത്തോളം ദുഷിപ്പ് ആണ് പുറത്തു നിന്ന് ഉള്ളവർ മാനിപുലേറ്റ് ചെയ്‌തപ്പോൾ അനുമോളെ പറ്റി പറഞ്ഞിട്ടുള്ളത് എന്ന്. പക്ഷെ ആദിലയെയും നൂറയെയും അനുമോൾ ചേർത്ത് നിർത്തിയിട്ടേ ഉള്ളു.. അവരെ ശത്രുകൾക്ക് എറിഞ്ഞു കൊടുത്തിട്ടില്ല....ഒരിക്കലും ആദില എന്നൊരാളെ വിശ്വസിക്കാൻ പോലും പറ്റാത്ത അത്രേം കട്ടപ്പ പ്രോ മാക്‌സ് പേഴ്‌സണാലിറ്റി ആണ്.
സൗഹൃദം എന്ന് പറഞ്ഞു വന്നു പിന്നെയും ഇവർ മാറി ഇരുന്നു വീണ്ടും കുറ്റം പറയുകയും ചെയ്യും....എന്തൊരു ഫേക്ക് പേഴ്‌സണാലിറ്റി ആണ് ഇത്. പുറത്തിറങ്ങി എപ്പിസോഡ് കാണുമ്പോൾ ആയിരിക്കും അനുമോൾക്ക് ഇവരുടെ ഫേക്ക് ഫ്രണ്ട്ഷിപ് മനസിലാക്കാൻ പറ്റുക.












Click it and Unblock the Notifications