Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാനവാസിനെയും അനുമോളെയും താങ്ങിയാണ് ആദില-നൂറ നിൽക്കുന്നത്! പ്രേക്ഷകരെ കബളിപ്പിക്കുകയാണ് അവർ

ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികളുടെ എണ്ണം ചുരുങ്ങി ചുരുങ്ങി ഏതാണ്ട് ഒറ്റയക്കത്തിൽ എത്താറായിരിക്കുകയാണ്. നിലവിൽ പതിനൊന്ന് പേർ മാത്രമാണ് പത്താം ആഴ്‌ചയിലേക്ക് കടക്കുമ്പോൾ വീട്ടിൽ ബാക്കിയുള്ളത്. അവർ എല്ലാം തന്നെ കഴിവുറ്റ ആളുകളാണ് എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. എങ്കിലും ഇക്കഴിഞ്ഞ ആഴ്‌ച ബിഗ് ബോസ് ഹൗസിൽ നടന്ന എവിക്ഷനുകളെ കുറിച്ച് കാര്യമായ സംശയങ്ങളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

അതിൽ മുൻ ആഴ്‌ചകളിൽ പുറത്തായ അഭിലാഷ്, ജിഷിൻ എന്നിവരുടെ കാര്യമായാലും ഈ ആഴ്‌ച വീടിനോട് വിട പറഞ്ഞ ജിസേൽ, ഒനിയൽ എന്നിവരുടെ കാര്യത്തിൽ ആയാലും പ്രേക്ഷകർ കടുത്ത സംശയങ്ങൾ ആണുയർത്തുന്നത്. അതിൽ പലരുടെയും ചോദ്യമുന ഉയരുന്ന രണ്ട് പേരാണ് ആദിലയും നൂറയും. ഇവർ എങ്ങനെയാണ് ഇത്രയധികം ഹേറ്റ് ഉണ്ടായിട്ടും ബിഗ് ബോസിൽ തുടരുന്നത് എന്നതാണ് പ്രധാന ചോദ്യം.

adhilaandnoorabiggboss

അതിനെ കുറിച്ച് പലവിധത്തിലുള്ള സംശയങ്ങൾ പ്രേക്ഷകർ തുടക്കം മുതൽ ഉയർത്തുന്നുണ്ട്. പ്രേക്ഷക പിന്തുണ മാത്രമല്ല മറ്റ് പല ഘടകങ്ങളും ബിഗ് ബോസിനെ സ്വാധീനിക്കുന്നുണ്ട് എന്നാണ് ചിലർ പറയുന്നത്. എന്നാൽ മറ്റ് ചിലരാവട്ടെ സാബുമാൻ ലക്ഷ്‌മി എന്നിവർ പുറത്തായിട്ട് മാത്രമേ ആദില, നൂറയിലെ ഒരാൾ എങ്കിലും പുറത്തുപോവാൻ പാടുള്ളൂ എന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ഇതിന് പിന്നാലെ ഇവരുടെ നിലനിൽപ്പിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോൾ ഒരു പ്രേക്ഷകൻ. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറുപ്പിലൂടെയാണ് ജോൺ ബ്രിട്ടോ എന്ന പ്രേക്ഷകൻ തന്റെ അഭിപ്രായം പങ്കുവയ്ക്കുന്നത്. ഇവർ ഇരുവരും ഇപ്പോൾ ബിഗ് ബോസിൽ നല്ല രീതിയിൽ വോട്ടുള്ള ഷാനവാസ്, അനുമോൾ എന്നിവരെ താങ്ങിയാണ് മുന്നോട്ട് പോവുന്നതെന്ന് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

ആദിലയുടെയും നൂറയുടെയും കഴുത്തറുത്ത് താഴെയിട്ടാലും അനുമോൾക്കും ഷാനവാസിനും എതിരെയും വാ തുറന്ന് ഒരക്ഷരം ഇവർ മിണ്ടില്ല അവർക്കെതിരെ സംസാരിക്കില്ല അതിന് ജയിൽ നോമിനേഷൻ ചെയ്യേണ്ടി വന്നാലും, ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കാൻ നോമിനേഷൻ ചെയ്യേണ്ടി വന്നാലും, അവർക്കെതിരെ ബാക്കിയെല്ലാവരും സംസാരിച്ചാലും ഇവർ മാത്രം മൗനം പാലിക്കും എപ്പോഴും ബിഗ് ബോസ് അത് കണ്ണടയ്ക്കുകയും ചെയ്യും.

പലപ്പോഴും ഇവരുടെ സംഭാഷണങ്ങൾ നമ്മളെ കാണിക്കുകയോ കേൾപ്പിക്കുകയോ ചെയ്യില്ല ബിഗ് ബോസ്.. ചില സമയങ്ങളിൽ ഇവരുടെ സംഭാഷണങ്ങൾ ക്യാമറ ഒപ്പിയെടുത്തു കൊണ്ടിരിക്കുന്ന സമയത്ത് ക്യാമറ പെട്ടെന്ന് മാറ്റി വേറെ വിഷയത്തിലേക്ക് പോകും അതിനർത്ഥം ഇവർ പറയുന്നത് എല്ലാം നമ്മൾ കാണണ്ട എന്ന് തന്നെയാണ്...

കാരണം എന്താണെന്ന് നിങ്ങൾക്ക് എല്ലാവർക്കും വ്യക്തമായി അറിയാം അവരുടെ കൂടെ സപ്പോർട്ട് മേടിച്ച് എടുത്തിട്ടാണ് അല്ലെങ്കിൽ അവർക്ക് വോട്ട് ചെയ്യുന്നവരുടെ വോട്ട് ഇവർ മേടിച്ച് എടുത്തിട്ടാണ് .. ഈ രണ്ട് കൂതറകളും അവിടെ നിന്ന് പിഴച്ചു പോകുന്നത്.

ദിയ സന ഹൗസിനുള്ളിൽ കയറിയപ്പോൾ ഷാനവാസിനോട് എന്റെ പിള്ളാരെ നോക്കിക്കോണേ എന്ന് പറഞ്ഞിട്ട് പോയത് നിങ്ങൾ ശ്രദ്ധിച്ചിരുന്നു അല്ലേ ?? ഈ രണ്ട് സ്ത്രീ ജന്മങ്ങൾ ഫ്രീയായിട്ട് കിട്ടുന്ന വോട്ടുകൾ എങ്ങനെയെങ്കിലും കളയുമോ?? അതിനുവേണ്ടി അനുമോളുടെയും ഷാനവാസിന്റെയും പാവാടയും അടിവസ്ത്രം വരെയും കഴുകിക്കൊടുത്ത് അവരുടെ കൂടെ നിന്നു കൊള്ളും ..

ഒരിക്കലും ഷാനവാസിനെയും അനുമോളെയും ഇവർ പിണക്കില്ല ഇവരുടെ മടിയിൽ വച്ച് കൊണ്ടുനടക്കുന്ന പാവയെ പോലെ ഇങ്ങനെ കൊണ്ടുനടക്കും. ആവശ്യമുള്ളപ്പോൾ ഇവർ എടുത്ത് അവരെ കളിപ്പിക്കുകയും ചെയ്യും എല്ലാം അവളുമാരുടെ നേട്ടത്തിന് വേണ്ടി മാത്രം പ്രേക്ഷകരെ കബളിപ്പിക്കാനും ബിഗ് ബോസ് ഹൗസിനുള്ളിൽ ഷാനവാസിനെയും അനുമോളെയും കബളിപ്പിക്കാനും നല്ല കഴിവാണ് ആദിലയ്ക്കും നൂറയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+