ബിഗ് ബോസിൽ ഏറ്റവും നല്ല പിആർ അക്ബറിന്റേത്; അനീഷിനെ നെഗറ്റീവ് ആക്കാൻ പൂച്ച പെറ്റത് പോലെ പോസ്‌റ്റുകൾ!
ബിഗ് ബോസ് മലയാളം അവസാന ആഴ്‌ചകളിലേക്ക് കടക്കുമ്പോൾ പോരാട്ടം മുറുകുകയാണ്. ബിഗ് ബോസ് വീട്ടിനുള്ളിൽ മത്സരാർത്ഥികൾ തമ്മിൽ കടുത്ത ഏറ്റുമുട്ടൽ നടക്കുമ്പോൾ അത് മാത്രമാണ് ഇത്തവണത്തെ മത്സരമെന്ന് കരുതിയവർക്ക് തെറ്റി. ഇതൊരു റിയാലിറ്റി ഗെയിം ഷോ ആണെങ്കിൽ പോലും പ്രേക്ഷകരുടെ വോട്ട്, പിന്തുണ എന്നിവയുള്ള വ്യക്തിക്ക് മാത്രമേ ജയം പ്രാപ്‍തമാകൂ എന്നത് പ്രത്യേകം പറയേണ്ടല്ലോ. അതിനാൽ തന്നെ കാര്യമായ പുറത്തെ പിന്തുണ ഉറപ്പിക്കാൻ എല്ലാവരും പരമാവധി ശ്രമിക്കും.
അത്തരത്തിൽ ബിഗ് ബോസിലെ പിആർ സമ്പ്രദായത്തെ കുറിച്ച് ഏറ്റവും കൂടുതൽ ചർച്ചകൾ വന്ന മറ്റൊരു സീസൺ ഇതുപോലെ ഉണ്ടാവില്ല. കാരണം കഴിഞ്ഞ ആറ് സീസണുകളിലും ഈ ഒരു വിഷയത്തിൽ നടന്ന ചർച്ചകളെക്കാൾ അധികമാണ് പിആറിനെ കുറിച്ച് ഇക്കുറി നടന്നത്. ആദ്യത്തെ ആഴ്‌ചകൾ പിന്നിട്ടപ്പോൾ പിആറിനെ കുറിച്ചുള്ള വിമർശനം ഏറ്റവുമധികം നേരിട്ട വ്യക്തികളിൽ ഒരാളായിരുന്നു സീരിയൽ താരം കൂടിയായ അനുമോൾ.

പിന്നാലെ അനീഷ് അടക്കമുള്ള ആളുകൾക്ക് എതിരെയും സമാനമായ വിമർശനങ്ങൾ ഉയർന്നു. എന്നാൽ ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിനുള്ളിൽ മത്സരിക്കുന്നതിന് ഒപ്പം പുറത്ത് ലക്ഷങ്ങൾ ചിലവഴിച്ച് പിആർ നടത്തുന്നവരുടെ പട്ടികയിലേക്ക് അക്ബർ ഖാന്റെ പേരും ഉയർന്നുവരികയാണ്. പ്രേക്ഷകരിൽ ചിലർ തന്നെയാണ് ഈ അഭിപ്രായം പങ്കുവയ്ക്കുന്നത്. ഈ വിഷയത്തിൽ അക്ബർ ഖാന്റെ പിആർ ടീമിനെ അഭിനന്ദിച്ചു കൊണ്ട് ഒരു പ്രേക്ഷകൻ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. കുറിപ്പിന്റെ പൂർണരൂപം അറിയാം.
അക്ബറിന്റെ പിആർ എടുത്തിരിക്കുന്ന ടീം നല്ല കിടിലൻ പ്രൊഫഷണൽ ടീം ആണ്. എത്രെ ടാക്റ്റിക്കൽ ആയിട്ടാണ് കഴിഞ്ഞ ആഴ്‌ച വരെ അനീഷ്-അനുമോൾ-ഷാനവാസ് എന്ന രീതിയിൽ പോയി കൊണ്ടിരുന്ന ഗെയിം ഇപ്പോ അനീഷ് വേഴ്‌സസ് അക്ബർ എന്ന ലെവെലിലേക്ക് കൊണ്ടുവന്നത്. അക്ബർ പിആർ കഴിഞ്ഞ ആഴ്‌ച ഇമ്പ്ലിമെന്റ് ചെയ്‌ത കുറച്ചു കാര്യങ്ങൾ പറയാം...
അക്ബർ പാടിയ ഒരു ആൽബം ലോഞ്ച് ബിഗ് ബോസിലെ ഈ സീസണിലെയും പഴയ സീസണുകളിലെയും മത്സരാർത്ഥികളെ വിളിച്ചു നടത്തുന്നു..നല്ല മീഡിയ അറ്റെൻഷനും വാങ്ങി കൊടുക്കുന്നു. ബിഗ് ബോസ് പോസ്‌റ്റുകൾ ഇടുന്നതും ഇടാത്തതുമായ റീച് ഉള്ള ഐഡികളിൽ നിന്നും ഷാനവാസ് നടത്തിയ സീക്രെട്ട് ടാസ്‌ക് കഴിഞ്ഞപ്പോൾ തന്നെ വിശ്വസിക്കാൻ കൊള്ളാവുന്ന വിശ്വസ്‌തനായ അക്ബർ എന്ന കൊണ്ടെന്റിൽ ചറ പറ പോസ്‌റ്റുകൾ വരുന്നു.
അനീഷിനെ നെഗറ്റീവ് ആക്കാൻ മേൽപറഞ്ഞ ഐഡികളിൽ നിന്നും പൂച്ച പെറ്റ പോലെ മണിക്കൂറിനു നെഗറ്റീവ് പോസ്‌റ്റുകൾ വരുന്നു. ഇങ്ങനെ ഉള്ള ചില ഐഡി എടുത്തു നോക്കിയാൽ അനീഷിന്റെ കുറ്റം പറഞ്ഞു കൊണ്ടുള്ള പോസ്‌റ്റുകൾ മാത്രമേ അവർ ഇപ്പോ ഇടുന്നതായി കാണുന്നുള്ളൂ.. പുറമെ വലിയ നിഷ്‌പക്ഷർ ആണ് ഇവറ്റകൾ. അക്ബർ ഒരു മാന്യൻ, നല്ലവൻ എന്ന രീതിയിൽ ഉള്ള സ്ഥിരം പോസ്‌റ്റുകളും പഴയതിനേക്കാൾ കൂടുതൽ ആയി വന്നു തുടങ്ങിയിട്ട് ഉണ്ട്.
ഇതിന്റെ എല്ലാം പുറമെ അകത്തു നിന്നുള്ള സഹായം വേറെ.. അതിന്റെ ഭീകര വേർഷൻ ആണ് ഇന്ന് കാണിച്ച മറ്റാർക്കും കൊടുക്കാത്ത സ്‌റ്റൈലിഷ് വെൽകം ബാക് അക്ബർ ലെറ്റർ. എന്താണേലും കുറച്ചു റീലും എഡിറ്റ് ചെയ്‌തു രണ്ടു ആർമി ഗ്രൂപ്പും ഉണ്ടാക്കി അല്ലേൽ റിവ്യൂ വഴി പിആർ ചെയ്യുന്ന സ്ഥിരം ടെമ്പ്ലേറ്റ് മാറ്റി ചെയ്യുന്ന അക്ബറിന്റെ പിആർ കൈ അടി അർഹിക്കുന്നു; പോസ്‌റ്റിൽ പറയുന്നു.












Click it and Unblock the Notifications