അനീഷ് വിജയിക്കാൻ കെൽപ്പുള്ള മത്സരാർഥി; അനുവിന്റെ നാടക കരച്ചിലിൽ വീഴരുത്! സദാചാര കണ്ടന്റ് മാത്രം
ബിഗ് ബോസ് അവസാന വീക്കിലേക്ക് കടന്നിരിക്കുകയാണ്, അതുകൊണ്ട് തന്നെ മത്സരാർത്ഥികളെ കാത്ത് ഒരുപാട് സർപ്രൈസുകളും ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ബിഗ് ബോസ് സെവൻ റീയൂണിയൻ. മത്സരത്തിന്റെ തുടക്കത്തിലും പാതിവഴിയിലും ഒക്കെ യാത്ര അവസാനിപ്പിച്ചു പോവേണ്ടി വന്നവർ ഒരിക്കൽ ബിഗ് ബോസ് വീട്ടിലേക്ക് തങ്ങളുടെ പഴയ സഹ മത്സരാർത്ഥികളെ കാണാൻ എത്തിയിരിക്കുകയാണ്.
മുൻ വർഷങ്ങളിൽ ഒക്കെ ഏറെ ചലനം ഉണ്ടാക്കിയ ഒരു സംഭവ പരിപാടി ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തവണയും അത് ആവർത്തിക്കുന്ന കാഴ്‌ചയാണ് കാണുന്നത്. തുടക്കത്തിൽ തന്നെ പുറത്തായ ചിലരാണ് ആദ്യമെത്തിയത്. അതിൽ പ്രധാനികൾ അപ്പാനി ശരത്, ശൈത്യ, മുൻഷി രഞ്ജിത്, ആർജെ ബിൻസി എന്നിവരായിരുന്നു. ഇവർ ബിഗ് ബോസ് വീട്ടിനുള്ളിൽ കയറിയതിന് പിന്നാലെ വലിയ ചലനം തന്നെ ഉണ്ടായെന്നതാണ് വാസ്‌തവം.

അതിൽ മുൻഷി രഞ്ജിത് വന്നയുടൻ നിലവിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാളായ അനീഷിനെ ലക്ഷ്യം വച്ചാണ് കളിച്ചത്. അനീഷിനെ അനാവശ്യമായി ട്രിഗർ ചെയ്യാനുള്ള മുൻഷിയുടെ ശ്രമങ്ങൾക്ക് അദ്ദേഹം കൃത്യമായി കുറിക്ക് കൊള്ളുന്ന മറുപടികൾ കൊടുക്കുന്നത് കാണാമായിരുന്നു. അനുമോൾ അനീഷ് വിഷയം തന്നെയായിരുന്നു രഞ്ജിത് പ്രധാനമായും ഉയർത്തിയത്.
ഇപ്പോഴിതാ ശൈത്യയുടെ വരവിന് പിന്നാലെ അനുമോൾക്ക് എതിരെ വീണ്ടും വിമർശനം ഉയരുകയാണ്. പിആർ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. ഇത്തവണ എന്തുകൊണ്ടും വിജയിക്കാൻ കെൽപ്പുള്ള മത്സരാർത്ഥി അനീഷ് ആണെന്നാണ് ഒരു ആരാധകൻ പറയുന്നത്. മാത്രമല്ല അനുമോളുടെ സ്ട്രാറ്റജിയെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അനുമോളുടെ നാടക കരച്ചിലിൽ വീണ് പോവരുതെന്നും കുറിപ്പിലൂടെ ആരാധകൻ ആവശ്യപ്പെടുന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എന്റെയും നിന്റെയും പിആർ ഏറ്റെടുത്തവൻ തന്നെയാണെടി എന്നെ പുറത്ത് ആദ്യമായി കട്ടപ്പയായി ചിത്രീകരിച്ചത്... എന്റെ അഛന്റെ കയ്യീന്ന് എത്ര ക്യാഷാ അവൻ മേടിച്ചെടുത്തിട്ടുള്ളതെന്ന് നിനക്കറിയോ? ശൈത്യ കരഞ്ഞു കൊണ്ട് അനുമോളുടെ മുഖത്ത് നോക്കി ഈ കാര്യം ചോദിക്കുമ്പോൾ അനുവിന് മറുപടി ഉണ്ടായിരുന്നില്ല ...ബിൻസി നല്ല രീതിയിൽ ശൈത്യയുമായുള്ള പ്രശ്‌നം ചോദിച്ചപ്പോഴും അനുവിന്റെ നാവ് പൊങ്ങിയില്ല ..
ഡേ വൺ തൊട്ട് അനുമോളായിട്ട് ഉണ്ടാക്കി എടുക്കുന്ന ഓരോ പ്രശ്‌നങ്ങളും ഒളിഞ്ഞ് നോട്ടവും സദാചാരവും കുത്സിത ചിന്തകളും മാത്രമായിരുന്നു അനുവിന്റെ കണ്ടെന്റുകൾ. അനു തന്നെ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ട് അനു തന്നെ ഇരവാദം മുഴക്കി കരയുന്ന നാടക കരച്ചിലിൽ ചില ആളുകൾ വീണു എന്നതാണ് സത്യം. പിന്നെ 16 ലക്ഷം പിആർ വെളുപ്പിക്കൽ വേറേയും ...
എന്നാൽ.. ഈ സീസണിൽ തന്നെ ഏറ്റവും ജനുവിനായി നിന്ന് ഒരാളെ പോലും ഒരു വാക്ക് കൊണ്ടു പോലും വേദനിപ്പിക്കാതെ പരദൂഷണമോ കളവോ ചെയ്യാതെ നിൽക്കുന്ന അനീഷ് ഈ സീസൺ വിജയിക്കാൻ ഏറ്റവും അർഹനാണ് എന്നത് നിങ്ങൾ മറക്കരുത്... അയാൾ ഈ സീസൺ വിജയിച്ചില്ലെങ്കിൽ പിന്നെ ഒന്നര ആഴ്ച്ചക്കുള്ളിൽ നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണാൻ പോകുന്നത് ഫുൾ ക്യൂട്ട്നസ് വാരി വിതറിയുള്ള അഹന്തയുടെ പ്രഹസന നാടകങ്ങളായിരിക്കും ...
ചിത്രത്തിൽ ഇല്ലാത്തവരെ ഉന്തി തള്ളി മരം കയറ്റാൻ ശ്രമിക്കാതെ ചിത്രത്തിൽ ഉള്ള ഒരു സാദു മനുഷ്യന് നിങ്ങൾ സപ്പോട്ട് ചെയ്യാൻ ശ്രമിക്കുക, നിങ്ങൾ പ്രേക്ഷകർ മാത്രമാണ് അനീഷ് എന്ന പാവം മനുഷ്യന്റെ പിആർ... മറക്കരുത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര് എത്ര രൂപ നല്കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ് വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന് -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications