Get Updates
Get notified of breaking news, exclusive insights, and must-see stories!

അനീഷ് എന്ന വ്യക്തി പ്രേക്ഷകർക്കും മത്സരാർഥികൾക്കും പാഠപുസ്‌തകം; ആര്യനെ ചേർത്ത് പിടിച്ചത് കണ്ടില്ലേ?

ബിഗ് ബോസ് ടിക്കറ്റ് റ്റു ഫിനാലെ ടാസ്‌ക് നടന്നിരിക്കുകയാണ് ഇപ്പോൾ. രണ്ട് മൂന്ന് ദിവസങ്ങളായി പലവിധത്തിലുള്ള മത്സരങ്ങളിലൂടെയാണ് ഇതിനുള്ള തിരഞ്ഞെടുപ്പ് നടന്നത്. അതിൽ ഇപ്പോൾ കൂടുതൽ പോയിന്റുകൾ നേടിയത് നൂറയാണ്. ആര്യൻ രണ്ടാമതും എത്തി. വളരെ ആവേശകരമായ മത്സരമാണ് ടിക്കറ്റ് റ്റു ഫിനാലെയിൽ നടന്നത്. അതിനിടയിൽ പല രീതിയിലുള്ള വാക്ക് തർക്കങ്ങളും പ്രശ്‌നങ്ങളും ഒക്കെ നടക്കുകയുണ്ടായി.

ആര്യനും അക്ബറും നെവിനും ഒക്കെ അടങ്ങിയ ഒരു സംഘം ഒരുഭാഗത്ത് ടീമായി നിൽക്കുകയാണ് എന്ന വിമർശനമാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്. മറുവശത്ത് ആവട്ടെ ആദില, നൂറ, ഷാനവാസ് എന്നിവർ മറ്റൊരു ഗ്രൂപ്പായും നിലകൊള്ളുന്നു. എന്നാൽ ഈ ഗ്രൂപുകളിൽ ഒന്നും പെടാതെ നിലവിൽ മത്സരം കാഴ്‌ച വയ്ക്കുന്നത് രണ്ട് പേർ മാത്രമാണ് എന്നാണ് ചിലർ അവകാശപ്പെടുന്നത്. അതിലൊരാൾ വൈൽഡ് കാർഡ് ആയ സാബുമാൻ ആണ്.

aneeshbiggboss

മറ്റൊരാൾ എല്ലാവർക്കും അറിയുന്ന അനീഷ് ആണ്. കോമണർ എന്ന നിലയിൽ അനീഷിനെ ഇഷ്ട്ടപ്പെടാത്ത ആളുകൾ ബിഗ് ബോസിൽ വളരെ കുറവാണെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ പുറത്തും അകത്തും അനീഷിന് പിന്തുണ വളരെ അധികമാണ്. പറഞ്ഞുവന്നത് അനീഷിനെ കുറിച്ചാണല്ലോ, കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി അനീഷിനെ പലരും ടാർഗറ്റ് ചെയ്യുന്നു എന്ന ആരോപണം ശക്തമാണ്.

ഇപ്പോഴിതാ അനീഷിന്റെ നല്ല മനസിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവച്ച കുറിപ്പ് വൈറൽ ആവുകയാണ്. അനീഷ് ആര്യനെ സാധാനിപ്പിച്ച രംഗം എടുത്ത് പറഞ്ഞത് കൊണ്ടാണ് ജെഫ്രിൻ കെ ബെഞ്ചമിൻ എന്ന ആരാധകൻ ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. അനീഷ് ബിഗ് ബോസിൽ ഉള്ളവർക്കും അല്ലാത്ത പ്രേക്ഷകർക്കും ഒരുപോലെ പാഠപുസ്‌തകമാണ്‌ എന്നാണ് കുറിപ്പിൽ പറയുന്നത്.

അനീഷ് എന്ന വ്യക്തി ബിഗ് ബോസ് എന്ന ഷോ കാണുന്ന എല്ലാ പ്രേക്ഷകർക്കും അകത്തുള്ള എല്ലാ കണ്ടെസ്‌റ്റൻസിനും ഒരു പാഠപുസ്‌തകം പോലെയാണ് എന്ന് പറയുന്നത് വെറുതെയല്ല. ആര് എന്ത് പറഞ്ഞാലും അവരെ കളിയാക്കുന്ന പുഛിച്ച് തള്ളുന്ന ആര്യൻ അനീഷേട്ടന്റെ മുന്നിൽ മനസ് തുറന്ന് സംസാരിക്കുന്ന ഒരു സീനുണ്ട് .. എന്നെ ഇവിടെ ആർക്കും ഇഷ്‌ടമല്ല അനീഷേട്ടാ. .. നിങ്ങൾക്ക് പോലും...
ഞാൻ അതിന് എന്ത് തെറ്റാണ് ചെയ്‌തത് എന്നെനിക്കറിയില്ല.

ഇങ്ങനെയുള്ള കുറച്ച് കാര്യങ്ങൾ വളരെ ജനുവിനായിട്ട് ആര്യൻ അനീഷേട്ടനോട് സംസാരിക്കുകയാണ് .. ആര്യൻ സംസാരിച്ച് കഴിഞ്ഞപ്പോൾ എല്ലാം കേട്ട് മിണ്ടാതിരുന്ന അനീഷേട്ടൻ തിരിച്ചൊരു കാര്യം ആര്യനോട് ചോദിക്കുന്നുണ്ട് .. ആര്യൻ ഇത്രയും എന്നോട് സംസാരിച്ചപ്പോൾ കുറച്ചൊക്കെ ഓക്കേ ആയില്ലെ? യാ.. ഞാൻ കുറച്ച് ഓകെ ആയി അനീഷേട്ടാ.. നിന്നെ കേൾക്കാൻ ആരും ഇല്ല എന്നൊരു തോന്നൽ എനിക്കുണ്ടായി .. അതാ ഞാൻ ഇവിടേക്ക് വന്നത് ..

അനീഷ് എന്ന വ്യക്തി ഇത് പറയുമ്പോൾ ആര്യന്റെ മുഖത്തുള്ളൊരു സന്തോഷമുണ്ട് . അത് വളരെ കറക്റ്റാണ് അനീഷേട്ടാ .. ഞാൻ ഇവിടെ നെയിൽ കട്ട് ചെയ്യാനാ വന്നത് .. നിങ്ങൾ എന്നെ കുറച്ച് നേരമെങ്കിലും കേട്ടിരുന്നല്ലോ, ഞാൻ ഹാപ്പിയായി. എങ്കിൽ വായോ .. എഴുന്നേറ്റ് ദാ ഈ ചെയറിലിരുന്ന് നെയില് കട്ട് ചെയ്യ്... എന്നും പറഞ്ഞ് ആര്യന്റെ കയ്യിൽ പിടിച്ച് അനീഷേട്ടൻ എഴുന്നേൽപ്പിക്കുന്ന ഒരു രംഗമുണ്ട്.

വികൃതികളായ കുട്ടികളേയും.. എന്ത് പറഞ്ഞാലും പുഛിച്ച് തള്ളുക മാത്രം ചെയ്യുന്ന ചില വ്യക്തികളേയും നമ്മൾ വീണ്ടും പ്രകോപിപ്പിക്കാതെ അൽപ നേരം അവരെയൊന്ന് കേൾക്കാൻ ശ്രമിച്ച് നോക്കിക്കെ... അവരോട് അൽപ നേരമിരുന്ന് സ്നേഹത്തിൽ സംസാരിച്ച് നോക്കിക്കെ... ഈ ഒരു രംഗമാണ് അനീഷ് എന്ന വ്യക്തി നമുക്ക് കാണിച്ച് തന്നത് ... നിങ്ങൾ ഈ സീസൺ വിജയിക്കണം അനീഷേട്ടാ...നിങ്ങൾ അതിന് എന്തുകൊണ്ടും അർഹനാണ്; കുറിപ്പിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+