Get Updates
Get notified of breaking news, exclusive insights, and must-see stories!

കിച്ചൺ തർക്കത്തിൽ അനുമോളാണ് ശരി..! ആദില ഷൈൻ ചെയ്യാൻ നോക്കി, അനീഷിനോട് പറഞ്ഞ വാക്കുകൾ തെറ്റ്

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മൂന്ന് മാസം പിന്നിടുകയാണ് സംഭവ ബഹുലമായ ഏഴാം സീസൺ. എങ്കിലും ഇത്രയും ആഴ്‌ചകൾ കഴിഞ്ഞിട്ടും ഇത്തവണത്തെ ബിഗ് ബോസിൽ ആരാവും വിജയ് എന്ന് ഉറപ്പിച്ചു പറയാൻ കഴിയാത്ത സാഹചര്യമാണ്. മുൻ സീസണുകളിൽ നിന്ന് വളരെയേറെ വേറിട്ട് നിൽക്കുന്ന ഒരു അനുഭവമാണ് ഇത്തവണത്തെ ബിഗ് ബോസ് നൽകിയതെന്ന് പറയാം.

എന്തെന്നാൽ ഒരു വ്യക്തിക്ക് പോലും ഇക്കുറി വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നില്ല. എങ്കിലും അനുമോൾ, അനീഷ്, ആദില, നൂറ, ഷാനവാസ്, അക്ബർ, നെവിൻ എന്നിവർക്ക് ഫൈനൽ പ്രവേശന സാധ്യത പല ആരാധകരും കൽപ്പിക്കുന്നുണ്ട്. ഇക്കുറി നടന്ന കണ്ടന്റുകളിൽ ഏറെയും അടുക്കളയേയും ഭക്ഷണത്തെയും ചുറ്റിപറ്റി ഉള്ളതായിരുന്നു എന്നത് എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല. അത് പലരും മുൻപ് തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്‌തിരുന്നു.

adhilaandnooraanumolbiggboss

ഇപ്പോഴിതാ കഴിഞ്ഞ ദിവസവും ബിഗ് ബോസ് കിച്ചണിൽ അടി ഉണ്ടായിരിക്കുകയാണ്. ഇത്തവണ അനുമോൾ, അനീഷ് എന്നിവരാണ് ഒരുഭാഗത്ത് നിൽക്കുന്നത്. മറുവശത്ത് ആദില, നൂറ, അക്ബർ, ഷാനവാസ്, സാബുമാൻ എന്നിവരാണ് ഉള്ളത്. ഇപ്പോഴിതാ വിഷയത്തിൽ അനുമോളെ പിന്തുണച്ച് ആരാധകൻ രംഗത്ത് വന്നിരിക്കുകയാണ്. അനുമോളുടെ ഭാഗത്താണ് ശരിയെന്ന് ആരാധകൻ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്നത്തെ കിച്ചൻ തർക്കത്തിൽ അനുമോൾ ആണ് ശെരി എന്നാണ് എന്റെ അഭിപ്രായം

1)ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച് അനുമോൾ പറഞ്ഞത് കൃത്യമാണ്. ആവശ്യത്തിന് ചോറും കറിയും എല്ലാവർക്കും നൽകുക അൽപം ബാക്കി വെക്കുക. പിന്നീട് അവസാനം വരുന്നവർക്ക് ചോറും കറിയും ഒരുമിച്ചു നൽകുക. ഇതാണ് വിളമ്പുന്നതിന്റെ കൃത്യമായ മര്യാദ. ഇങ്ങനെ വിളമ്പിയ അവസാനം ചോറു മാത്രമോ കറി മാത്രമോ ബാക്കിയായി വരുകയില്ല.

2) അനുമോൾ ഭക്ഷണം വിളമ്പുന്നത് കാരണം ജനങ്ങൾക്കിടയിൽ അവൾക്ക് കൂടുതൽ സ്വീകാര്യത കിട്ടുമോ എന്ന ഭയമാണ് മറ്റുള്ളവർ അവളെ എതിർക്കാൻ കാരണം

3) ഇത്രയും എതിർപ്പുകളും ഇൻസൾട്ടും ഒരുമിച്ച് വന്നപ്പോൾ തൽക്കാലം കൂടുതൽ വഷളാക്കാതെ നിന്ന് ഇറങ്ങുകയാണ് അനുമോൾ ചെയ്‌തത്. അത് ന്യായവും ആണ്.

4) പൊതുവേ എല്ലാ കാര്യത്തിനും മടിച്ചിയായ ആദില ഭക്ഷണം വിളമ്പുന്ന സമയത്ത് വന്ന് ഷൈൻ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. അനുമോളുടെ കൂടെ നിൽക്കുകയായിരുന്നു വേണ്ടിയിരുന്നത്.

5) ഉദ്ദേശശുദ്ധി വ്യക്തമാണെങ്കിലും കാര്യങ്ങൾ നയപരമായി പറഞ്ഞ അവതരിപ്പിക്കുന്ന അനുമോൾക്ക് പരാജയം സംഭവിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക്കായി സംസാരിച്ച് സൊല്യൂഷൻ അവതരിപ്പിക്കുന്നതിന് പകരം പലപ്പോഴും എടുത്തടിച്ച മറുപടി തിരിച്ചടിയായി വരുന്നു.

6) ആദില യുടെയും നൂറയുടെയും മനസ്സിലുള്ള ഇൻഫീരിയോറിറ്റി കോംപ്ലക്സ് ആണ് ഇന്ന് പുറത്തുവന്നത്. ഞങ്ങൾക്കാരുമില്ല ഞങ്ങൾ പാവങ്ങളാണ് ഞങ്ങൾ അബലകളാണ് എന്ന കാർഡ് പെട്ടെന്ന് പെട്ടെന്ന് പുറത്തുവരുന്നു.

7) അപ്സെറ്റ് ആയാൽ അനുമോൾ ഇത്രയും എപ്പിസോഡുകളിൽ സാധാരണ ചെയ്യുന്ന കാര്യങ്ങൾ മാത്രമേ ഇന്നും ചെയ്‌തിട്ടുള്ളൂ. പ്രത്യേകിച്ച് ഒരു ആക്‌ടിംഗ്‌ അതിൽ വന്നിട്ടില്ല.

8) അനീഷ് അനുമോളോട് കൂടെ നിൽക്കുന്നത് ആദിലയും നൂറയും വിമർശിച്ച രീതിയും ക്രൂരമാണ്. ഇത്രയും കാലം അവർ രണ്ടുപേരും അനുമോളുടെ കൂടെ നിന്നപ്പോൾ ഇങ്ങനെയൊന്നും ആരും പറഞ്ഞിട്ടുണ്ടായിരുന്നില്ല.

പൊതുവേ അനുമോളെ ഇഷ്‌ടമല്ലെങ്കിലും ഇന്ന് അനുമോളുടെ ഭാഗത്ത് ഒരുപാട് ശരികൾ ഉണ്ടായിരുന്നു എന്ന് തോന്നി.

Ps: അനീഷേട്ടനോട് നൂറ ചിലച്ച രീതി തീർത്തും അരോചകമായി തോന്നി. അതുപോലെ ആതില ദേഷ്യപ്പെട്ട് സംസാരിക്കുമ്പോഴും വായിൽ നിന്ന് വരുന്ന പല വാക്കുകളും അറപ്പുള്ളവാക്കുന്നവയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+