അനുമോൾ ഇജ്ജാതി ക്രിഞ്ചും ഫേക്കും; മനുഷ്യരെ അറിയുന്ന ആരും ഈ പെരുംകള്ളിക്ക് വോട്ട് കൊടുക്കില്ല! കുറിപ്പ്
ബിഗ് ബോസ് ഏഴാം സീസണിന് ഇനി അധികനാൾ ശേഷിക്കുന്നില്ല. എഴുപത് ദിവസങ്ങളിലേക്ക് കടക്കുകയാണ് ഇപ്പോൾ ഈ റിയാലിറ്റി ഷോ. ഇതുവരെയുള്ള ദിനങ്ങളിലെ പ്രകടനങ്ങൾ എടുത്ത് കഴിഞ്ഞാൽ മുൻ സീസണുകൾ പോലെ ഏതെങ്കിലും ഒരു വ്യക്തിക്ക് മാത്രമായി ഒരു മേൽക്കൈ അവകാശപ്പെടാൻ കഴിയില്ല. എന്തെന്നാൽ അഖിൽ മാരാർ, സാബുമോൻ എന്നിവരുടെ സീസണുകളിൽ എല്ലാം തന്നെ അവർക്ക് കൃത്യമായ മുൻതൂക്കം പ്രകടമായിരുന്നു. എന്നാൽ ഇക്കുറി അത്തരമൊരു അവസ്ഥയില്ല.
അത്തരമൊരു സാഹചര്യത്തിൽ ഈ സീസണിൽ വളരെയധികം മുന്നിട്ട് നിൽക്കുന്ന ഒന്നോ രണ്ടോ മത്സരാർത്ഥികൾ ആണുള്ളതെന്ന് വേണമെങ്കിൽ നമുക്ക് പറയാം. അവരിൽ ആരൊക്കെ കിരീട വഴിയിൽ എത്തുമെന്നോ പാതിവഴിയിൽ വീഴുമെന്നോ ഒന്നും അറിയില്ലെങ്കിലും ഇതുവരെ അവർ മെച്ചപ്പെട്ട പ്രകടനം കാഴ്‌ച വച്ചു എന്നോ കണ്ടന്റുകൾ ഉണ്ടാക്കുന്നതിൽ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നുവെന്നോ ഒക്കെ പറയാം.

അതിൽ അനീഷ്, ഷാനവാസ്, അനുമോൾ എന്നിവർക്ക് തന്നെയാണ് മുൻതൂക്കം. അക്ബറും ഇക്കാര്യത്തിൽ ഒട്ടും പിന്നിൽ അല്ലെന്ന് തന്നെ പറയാമെങ്കിലും ഇവർ മൂന്ന് പേരും വലിയ മുന്നേറ്റം തന്നെ വോട്ടിങിലും പ്രേക്ഷക പ്രീതിയിലും ഉണ്ടാക്കി എന്നത് യാഥാർഥ്യമാണ്. അതിൽ അനുമോൾക്ക് ഹേറ്റേഴ്‌സും കൂടുതലാണെന്ന് പറയാം. അനുമോളെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. ജെഫ്രിൻ കെ ബെഞ്ചമിനാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം:
സ്‌റ്റാർ മാജിക്ക് കണ്ട് മുഖ പരിചയമുള്ളതിനാൽ മാത്രം ഈ പെരും കള്ളിയെ മാത്രമെ സപ്പോട്ട് ചെയ്യുള്ളൂ എന്ന് നേർച്ച പോലെ കരുതുന്ന ചിലർ. ഇവളുടെ കള്ളക്കരച്ചിലുകളുടെ കള്ളത്തരം മനസിലാക്കാതെ ഇവളെ സിംപതി കൊണ്ട് സപ്പോട്ട് ചെയ്യുന്ന വേറെ ചിലർ. 16 ലക്ഷത്തിന്റെ പിആറിന്റെ കൂടെ ഏഷ്യാനെറ്റ് യൂടൂബ് ചാനലുകളിൽ എല്ലാ വീഡിയോകൾക്കടിയിലും അനുമോൾ എന്ന് കമന്റ് ഇടാനും മറ്റ് മത്സരാർഥികളെ നെഗറ്റീവ് പറയാനും വേണ്ടി മാത്രം എക്‌സ്ട്രാ രണ്ട് ലക്ഷത്തിന്റെ പിആറുകളായി വേറെ ചിലർ ...
തനിക്ക് കിട്ടാത്തത് അവർക്കും വേണ്ട എന്ന തരത്തിൽ അസൂയ മൂത്ത് ആര്യനോടും ജിസേലിനോടും ഇവൾ സദാചാരം കാണിച്ചത് ഇഷ്‌ടമായ ചിലർ വേറെയും. ഇതല്ലാതെ നേരെ ചൊവ്വെ മനുഷ്യരെ മനസിലാക്കുന്ന ആരും തന്നെ ഈ പെരും കള്ളിക്ക് വോട്ട് കൊടുക്കില്ല എന്നതാണ് സത്യം. ഒരു ടാസ്‌ക് ലെറ്റർ വായിക്കുന്നതിൽ പോലും ഇവളുടെ നാടകീയത നിങ്ങൾക്ക് മനസിലാവാഞ്ഞിട്ടാണോ അതോ മനസിലായിട്ടും നിങ്ങൾ മനസിലായില്ല എന്ന് അഭിനയിക്കുന്നതാണോ ?
ആട് കരയുന്ന പോലെയുള്ള ഇവളുടെ കുണുങ്ങിയുള്ള ഒരു തരം ക്രിഞ്ച് ചിരിയുണ്ട്. നിങ്ങൾ സമയം കിട്ടിയാൽ ഇവളുടെ ചിരി മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി. ഇജ്ജാതി ക്രിഞ്ചും ഫേക്കും. ഏതെങ്കിലും ഒരു കാര്യത്തിൽ .. ഒരേ ഒരു കാര്യത്തിൽ ഈ വ്യക്തി നാടകീയതയും കള്ള ത്തരവും കുശുമ്പുമില്ലാതെ പെരുമാറിയിട്ടുണ്ടോ?
നെവിനേക്കാൾ വല്യ മേക്കപ്പൊക്കെ എനിക്കറിയാം എന്ന തരത്തിൽ ചിലർക്ക് മേക്കപ്പിട്ട് കൊടുത്ത ആ മനസൊന്നും ഇവിടെ ആരും പറയണ്ട. വിളമ്പുന്നതിൽ വരെ ക്രിഞ്ച് ഫെസ്‌റ്റ് ആകുന്ന വേറെ ഒരാളേയും നിങ്ങൾക്ക് ഇരുപതാം നൂറ്റാണ്ടുകളിൽ പോലും കാണാൻ കഴിയില്ല. ദൈവമെ, കിലുക്കത്തിലെ നന്ദിനി ആയി വെറുപ്പിച്ച വെറുപ്പീരിനിടക്ക് പ്ലാച്ചിയെ കണ്ടില്ല എന്നും പറഞ്ഞ് നടക്കുന്ന ഒരു സീനുണ്ട്... ക്രിഞ്ചി മോൾ.












Click it and Unblock the Notifications