Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആര്യൻ അനുമോളെ റിംഗ് ഫിംഗർ കാണിച്ചപ്പോൾ വലിയ പ്രശ്‌നം, ബിഗ് ബോസ് പ്രേക്ഷകരുടേത് ഇരട്ടത്താപ്പ്'; രേവതി

ബിഗ് ബോസ് ഏഴാം സീസണിൽ പൊടിപാറുന്ന പോരാട്ടമാണ് നടക്കുന്നത്. ഇത്തവണ ആദ്യ ദിനങ്ങളിൽ തന്നെ കഠിനമായ മത്സരമാണ് എല്ലാവരും കാഴ്‌ച വയ്ക്കുന്നത്. നോമിനേഷനുകളും മറ്റ് ടാസ്ക്കുകളും മുറയ്ക്ക് നടക്കുന്നുണ്ട്. എന്നാൽ പലവിധത്തിലുള്ള വിവാദങ്ങൾ ബിഗ് ബോസിൽ ഇക്കുറി നേരത്തെ തല പൊക്കുന്നുണ്ട്. പ്രേക്ഷകർ മത്സരാർത്ഥികളെ കൃത്യമായി വിശകലനം ചെയ്‌തു തുടങ്ങുന്ന സമയം പിന്നിടുമ്പോഴേക്കും നിരവധി വിവാദങ്ങൾ തലപൊക്കി കഴിഞ്ഞു.

ഇക്കുറി കരുത്തരായ വനിതാ മത്സരാർത്ഥികൾ ഏറെയുണ്ട് എന്നതാണ് പ്രധാന പ്രത്യേകത. അതുകൊണ്ട് തന്നെ ബിഗ് ബോസിലെ പുരുഷ സിംഹങ്ങൾ പിടിച്ചു നിൽക്കാൻ പാടുപെടുകയാണ്. അതിനിടെ ഗ്രൂപ്പിസവും ബിഗ് ബോസിൽ തലപൊക്കുന്നുണ്ട്. അപ്പാനി, ആര്യൻ, അക്ബർ എന്നിവർ ചേർന്ന ഗ്രൂപ്പിനെ കുറിച്ചാണ് ഇപ്പോൾ പ്രേക്ഷകരുടെ മുഴുവൻ ചർച്ചയും. മൂവരും ഒരുമിച്ച് നിന്നാണ് പലരെയും ലക്ഷ്യം വയ്ക്കുന്നത്.

anumolaryan

അതിൽ പ്രധാന ഇരകളിൽ ഒന്ന് കോമണറായ അനീഷാണ്. ഇക്കുറി അനീഷിനെ തുടക്കം മുതൽ തന്നെ മൂവരും ചേർന്ന് പ്രകോപിപ്പിക്കുന്നത് കാണാമായിരുന്നു. മറുവശത്ത് ഷാനവാസിനെ പോലെയുള്ളവരെയും ഇവർ ടാർഗറ്റ് ചെയ്യുന്നുണ്ട്. വനിതകളിൽ ആര്യൻ ആവട്ടെ അനുമോളെ വിടാതെ പിടിച്ചിരിക്കുകയാണ്. ഒടുവിൽ അതുമൊരു വിവാദത്തിന്റെ വക്കിൽ എത്തിയിരിക്കുമായാണ്.

രേണു സുധി-അക്ബർ വിവാദത്തിന് പിന്നാലെയാണ് അനുമോളും ആര്യനും തമ്മിലുള്ള പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് ചാനലിലൂടെ രേവതി. ആര്യൻ കാണിച്ചതിനെ ന്യായീകരിക്കുന്നില്ലെങ്കിലും പ്രേക്ഷകരുടേത് ഇരട്ടത്താപ്പ് ആണെന്നായിരുന്നു രേവതി പറഞ്ഞത്. ബിഗ് ബോസ് നാലാം സീസണിലെ സംഭവ വികാസവും രേവതി സൂചിപ്പിച്ചു.

രേവതിയുടെ വാക്കുകൾ ഇങ്ങനെ

ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ ജയിലിൽ അനുമോളും അപ്പാനിയുമാണ് കിടക്കുന്നത്. അതിൽ ചപ്പാത്തി പരത്തുകയാണ്. അനുമോളുടെ കരച്ചിലും ഇന്ന് വലിയ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. ആര്യൻ റിംഗ് ഫിംഗർ കാണിച്ചതാണ് ഇപ്പോഴത്തെ വലിയ പ്രശ്‌നം. ഇതിന് മുന്നേയും ഒരു റിംഗ് ഫിംഗർ ഉണ്ടായിരുന്നു, അന്ന് പക്ഷേ അത് പ്രശ്‌നം ആയിരുന്നില്ല, എന്നാൽ ഇന്ന് അങ്ങനെയല്ല. അന്ന് എനിക്കെതിരെ ഒരുപാട് സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നു.

ആര്യൻ ചെയ്‌തത്‌ തെറ്റ് തന്നെയാണ്. റിംഗ് ഫിംഗർ ആയാലും മിഡിൽ ഫിംഗർ ആയാലും ഉദ്ദേശം മോശമാണെങ്കിൽ അങ്ങനെ കാണിച്ചത് തെറ്റ് തന്നെയാണ്. ഒന്നും പെട്ടെന്ന് മറക്കാൻ പറ്റില്ല. പ്രമോസ് ഒക്കെ ഒരുപാട് വരുന്നുണ്ട്. ബിഗ് ബോസ് വീട്ടിൽ ആദ്യത്തെ ജയിലിലേക്ക് ഏറ്റവും കൂടുതൽ നോമിനേഷൻ കിട്ടിയത് അപ്പാനി ശരത്തിനും അനുമോൾക്കും ആണ്.

അവിടെ അവർ നാരായണിയും ബഷീറുമായി ചപ്പാത്തി ചുടുകയാണ്. അനുമോൾക്ക് ഇന്ന് ഭയങ്കര വിഷമമുള്ള ദിവസമാണ്. അനുമോളുടെ പ്രശ്‌നം അവർ അപ്പോൾ അപ്പോൾ റിയാക്റ്റ് ചെയ്യില്ല, എല്ലാം കൂട്ടിവച്ചിട്ട് അവസാനമാണ് പറയുക. അതുകൊണ്ടാവണം ആര്യനുമായി ഒരുപാട് വലിയ വഴക്ക് ഉണ്ടായി. ആര്യൻ റിയാക്റ്റ് ചെയ്യുന്ന രീതിയിൽ ചെറിയ പ്രശ്‌നങ്ങളുണ്ട്, കുട്ടിക്കളി മാറാത്തത് പോലെയാണ്.

ആരോടായാലും മോശം രീതിയിൽ ഒരു ആംഗ്യം കാണിച്ചാൽ അത് തെറ്റാണ്. എന്തൊക്കെ പറഞ്ഞാലും അത് തെറ്റാണ്. കുറച്ചു ദിവസങ്ങളായി ഇത് തുടങ്ങിയിട്ട്. ഇപ്പോൾ ഏജ് കാർഡ്, ജെൻഡർ കാർഡ് ഒക്കെ ഇറങ്ങിയിട്ടുണ്ട്. കാർഡോഡ് കാർഡുകളാണ് ഇപ്പൊ ഇതിന്റെ അകത്ത്. ഒരാൾക്ക് ഏജ് കുറഞ്ഞെന്നുള്ള പ്രശ്‌നം, വേറെയൊരാൾക്ക് കൂടുമെന്നുള്ള പ്രശ്‌നം. ഇതൊക്കെ ലാലേട്ടൻ തന്നെ ഇറങ്ങി ചോദിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+