അനു റിജക്റ്റ് ചെയ്‌തതിൽ തെറ്റില്ല; പക്ഷേ, വീണ്ടും വീണ്ടും അനീഷിനെ വേദനിപ്പിക്കരുത്, ചിലർക്ക് പ്രണയം തമാശ
ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ നടക്കാൻ ഇനി ശേഷിക്കുന്നത് വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണ്. തൊണ്ണൂറു ദിനങ്ങൾ പിന്നിട്ടപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയിലാണ്. ആരാവും ഇക്കുറി കിരീടത്തിലേക്ക് എത്തുക എന്നാണ് എല്ലാവർക്കും അറിയാനുള്ളത്. ഇന്നത്തെ വീക്കെൻഡ് എപ്പിസോഡ് കൂടി കഴിയുന്നതോടെ ശേഷിക്കുന്ന മത്സരാർത്ഥികളിൽ ഒരാൾ കൂടി പുറത്താവുമെന്ന് ഉറപ്പാണ്. എങ്കിലും അതാരാണെന്ന് അറിയാൻ കാത്തിരിക്കേണം.
പിന്നെ ഫിനാലെയിലേക്ക് ശേഷിക്കുന്ന കുറച്ച് ദിനങ്ങൾ മാത്രമാണ്. അവസാന അഞ്ചിൽ എത്താൻ എല്ലാ വഴിയും നോക്കുകയാണ് മത്സരാർത്ഥികൾ. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഇനിയങ്ങോട്ട് സൗഹൃദങ്ങൾക്കും വ്യക്തി ബന്ധങ്ങൾക്കും സ്ഥാനം ഇല്ലെന്നതാണ്. അത്തരത്തിൽ സ്ഥാനം നൽകിയാൽ അവരുടെ മുന്നോട്ടുള്ള പ്രയാണം ബുദ്ധിമുട്ടിലാവുമെന്നാണ് പ്രേക്ഷകർ തന്നെ അഭിപ്രായപ്പെടുന്നത്. കരുതലോടെയാണ് മത്സരാർത്ഥികൾ കളിക്കുന്നത്.

എന്നാൽ അതിനിടയിൽ അവസാന ആഴ്‌ചയ്ക്ക് മുന്നോടിയായി വമ്പൻ ട്വിസ്‌റ്റ് തന്നെ ബിഗ് ബോസ് വീട്ടിൽ സംഭവിച്ചിരിക്കുകയാണ്. അത് തന്നെ പ്രേക്ഷകർ പോലും പ്രതീക്ഷിക്കാത്ത വന്നൊരു സംഭവമാണ് അത്. വീട്ടിൽ എല്ലാവരും കൂടി അനുമോളെ ഒറ്റപ്പെടുത്തിയപ്പോൾ അവർക്ക് താങ്ങായി നിന്ന ആളായിരുന്നു അനീഷ്. പലപ്പോഴും എല്ലാവരും അനുമോളെ വട്ടം ചേർന്ന് ആക്രമിക്കുമ്പോൾ സംരക്ഷിക്കുകയും ചെയ്‌തത് അനുമോളാണ്.
കഴിഞ്ഞ ദിവസം അനീഷ് അനുമോളെ പ്രപ്പോസ് ചെയ്‌തത് വലിയ രീതിയിൽ വൈറൽ ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വളരെ കാഷ്വൽ ആയിട്ടായിരുന്നു അനീഷിന്റെ പ്രപ്പോസ്, പിന്നാലെ അനുമോൾ അത് റിജെക്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ അതിന് ശേഷം പലപ്പോഴായി ഈ വിഷയം ലൈവിൽ ചർച്ചയാവുന്നത് എടുത്ത് പറയുകയാണ് പ്രേക്ഷകൻ.
മനസിൽ കളങ്കമില്ലാത്ത അനീഷ് എന്ന മനുഷ്യൻ തന്റെ ഇഷ്‌ടം അനുവിനോട് മുഖത്ത് നോക്കി തുറന്ന് പറഞ്ഞപ്പോൾ അത് റിജക്റ്റ് ചെയ്‌തതിൽ തെറ്റില്ലെങ്കിലും ആദില ഗ്രൂപ്പിനോട് ചേർന്ന് ഇങ്ങനെ കുറ്റം പറയരുതായിരുന്നു എന്നാണ് പോസ്‌റ്റിൽ പറയുന്നത്. അനുമോൾ ചെയ്യുന്നത് തെറ്റാണെന്നും പ്രേക്ഷൻ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കട്ട് നോക്കിയും ഒളികണ്ണെറിഞ്ഞും പ്ലേയിങ് കിസ് കൊടുത്തും ഹാർട്ട് സിംപൽ കാണിച്ചും ഒരു പാവം മനുഷ്യനെ കുരങ്ങ് കളിപ്പിച്ച ശേഷം . മനസിൽ കളങ്കമില്ലാത്ത അനീഷ് എന്ന മനുഷ്യൻ തന്റെ ഇഷ്‌ടം അനുവിനോട് മുഖത്ത് നോക്കി തുറന്ന് പറഞ്ഞു...അനു അത് റിജെക്റ്റ് ചെയ്‌തതിൽ ഒരു കുറ്റവും പറയുന്നില്ല... അനു ചെയ്‌തതാണ് ശരി.
പക്ഷേ ...തോറ്റ് പോയ ഒരു മനുഷ്യനെ വീണ്ടും വീണ്ടും തോൽപ്പിക്കുന്നത് അത്ര നല്ലതല്ല അനുമോളെ. എനിക്ക് ഒരു തെറ്റ് പറ്റിയതാണ് ... ഇനി ആ ചാപ്റ്ററിനെ കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപര്യവുമില്ല ..
എന്നും പറഞ്ഞ് ഒഴിഞ്ഞ് മാറി നടക്കുന്ന അനീഷ് എന്ന സാദുവിൻ്റെ പിന്നാലെ നടന്ന് വീണ്ടും വീണ്ടും അയാളെ വേദനിപ്പിക്കുന്നത് വളരെ സങ്കടകരമാണ് ... അനു പറഞ്ഞതാണ് ശരി ...
എന്റെ കൺസപ്റ്റിന് പറ്റിയ ആളല്ല അനീഷേട്ടൻ ... അയ്യേ... അങ്ങേർക്കിപ്പോ നാൽപത് വയസ്.. ഒരു രണ്ട് വർഷം കൂടി കഴിഞ്ഞാൽ നാൽപത്തിരണ്ട് .. എനിക്ക് വയ്യ ആദിലാ ... പട്ടായ ഗ്യാങ്ങിനൊപ്പം ചേർന്ന് വീണ്ടും വീണ്ടും അനീഷിനെ കുത്തി നോവിക്കാൻ അനു നിന്നത് വളരെ വേദനാജനകമായി തോന്നി ... ചിലർക്ക് പ്രണയം എന്നത് ഒരു തമാശയാണ് ...പക്ഷേ ചിലർ അങ്ങനെയല്ല ...അനീഷേട്ടൻ എന്നും ഒറ്റക്കായി പോയല്ലോ അനീഷേട്ടാ.












Click it and Unblock the Notifications