നടി ഭാവനയ്ക്കൊപ്പം ഫോട്ടോയുമായി ബിഗ്‌ബോസ് താരം ലെച്ചു; ഹിറ്റായത് ക്യാപ്ഷൻ.. മിടുക്കിയെന്ന് കമന്റുകൾ
ബിഗ്‌ബോസ് സീസൺ 5 ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച ഒരു മത്സരാർത്ഥിയായിരുന്നു ലെച്ചു. വളരെ വ്യത്യസ്തയായ വ്യക്തി. എപ്പോഴും തന്റെ അഭിപ്രായങ്ങൾ പറയുന്ന, തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്ന ആൾ.
തന്റെ ജീവിതത്തിൽ താൻ തരണം ചെയ്തുവന്ന പ്രതിസന്ധികൾ ലെച്ചു ബിഗ്‌ബോസ് വീട്ടിൽ തുറന്നുപറഞ്ഞിരുന്നു. ഒരുപാട് ആരാധകർ ഉണ്ടായിരുന്നുവെങ്കിലും ബിഗ്‌ബോസ് വീട്ടിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ ലെച്ചു പുറത്ത് പോയിരുന്നു. ആരോഗ്യകാരണങ്ങളാൽ ആയിരുന്നു ലെച്ചു ബിഗ്‌ബോസ് വീട്ടിൽ നിന്ന് പുറത്തുപോയത്. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.

PC: instagram Lachu
ഇപ്പോൾ നടി ഭാവനയ്‌ക്കൊപ്പം ഉള്ള ഒരു ഫോട്ടോയാണ് ലെച്ചു പങ്കുവെച്ചത്. വൈറൽ ആയിരിക്കുകയാണ് ഫോട്ടോ... നിരവധിപേരാണ് ലെച്ചു പങ്കുവെച്ച ഫോട്ടോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഈ ഫോട്ടോയ്ക്ക് ഇതിലും നല്ല ക്യാപ്ഷൻ ഇല്ലെന്നാണ് ആരാധകർ പറയുന്നത്.
രാവിലെ എത്ര മണിക്കാണ് നിങ്ങൾ ഭക്ഷണം കഴിക്കാറുള്ളത്, 10 മണിക്ക് ശേഷമാണോ? എങ്കിൽ അറിയണം ഇക്കാര്യം
നടികർ തിലകം എന്ന ചിത്രത്തിന്റെ സെറ്റിലെ ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിൽ ലെച്ചു പങ്കുവെച്ചിരിക്കുന്നത്. നിർഭയരായ രണ്ട് സ്ത്രീകൾ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എളിമയും സ്‌നേഹവുമുള്ള വ്യക്തി ആണ് ഭാവനയെന്നും ഫോട്ടോയ്ക്ക് ഒപ്പം ലെച്ചു കുറിച്ചു. അതേസമയം എന്തും തുറന്നുപറയുന്ന സ്വഭാവം തന്നെയാണ് ലെച്ചുവിനെ വ്യത്യസ്തമാക്കിയതും.
അടുത്തിടെയാണ് ലെച്ചുവിന്റെ റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയത്. താൻ ശിവജിയുമായി പ്രണയത്തിലാണെന്ന് ലെച്ചു പറഞ്ഞിരുന്നു. ബിഗ്‌ബോസിന് പുറത്ത് വന്ന ശേഷമാണ് ഇവർ ബ്രേക്ക് അപ്പ് ആയത്. ബ്രേക്കപ്പിനെ കുറിച്ച് ഇവർ 2 പേരും പറഞ്ഞിരുന്നു. ശിവാജി ഒരു കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തു.
എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട് എന്നാണ് ശിവാജി കുറിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് താനും ലെച്ചുവും എന്നും ഇപ്പോഴിതാ തങ്ങളുടെ വഴികളും തൊഴിൽ മേഖലകളും തങ്ങളെ രണ്ട് വ്യത്യസ്‍ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണെന്ന് ശിവജി പറഞ്ഞിരുന്നു.
ജോലിയുടെ ഭാഗമായി ലെച്ചു കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നുവെന്നും ഒരുപാട് ആലോചിച്ചതിന് ശേഷം ആണ് തങ്ങൾ തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തങ്ങൾ അതിമനോഹരമായ കാലം പിന്നിട്ടിരിക്കുന്നുവെന്നും പരസ്പരം ഉള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാർദ്ദപൂർവ്വം വേർപിരിഞ്ഞെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇവരുടെ വേർപിരിയൽ ആരധകർക്ക് ഉൾക്കാൻ ഏറെ പ്രയാസമായിരുന്നു.












Click it and Unblock the Notifications