Get Updates
Get notified of breaking news, exclusive insights, and must-see stories!

'വീട്ടിൽ ഇപ്പോഴും ഞാൻ നജീബ്, എന്റെ സർജറിയെ കുറിച്ച് അറിയേണ്ടത് ആ ഒരാൾ മാത്രം'; നാദിറ മെഹ്റിൻ

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. സൂപ്പർതാരം മോഹൻലാൽ അവതാരകനായി എത്തുന്ന ഈ ഷോയിലൂടെ ഒട്ടനേകം പുതിയ വ്യക്തിത്വങ്ങളെ മലയാളികൾ ഏറ്റെടുത്തിരുന്നു. തങ്ങളുടെ നിലപാടുകൾ കൊണ്ടും വേറിട്ട സ്വഭാവം കൊണ്ടുമൊക്കെ അത്തരത്തിൽ നിരവധി പേർ ശ്രദ്ധ നേടിയിട്ടുണ്ട്. അവരിൽ പലരും ബിഗ് ബോസിൽ വിജയികൾ ആയില്ലെങ്കിലും ജനപ്രീതിയിൽ മുൻപന്തിയിലായിരുന്നു.

അത്തരത്തിൽ ഒരാളായിരുന്നു നാദിറ മെഹ്റിനും. ബിഗ് ബോസ് അഞ്ചാം സീസണിലാണ് നാദിറ മത്സരിച്ചത്. ബിരുദാനന്തര ബിരുദ പ്രവേശനത്തിൽ സർക്കാരിന്റെ ട്രാൻസ്‌ജെൻഡർ ക്വാട്ടയിൽ സീറ്റ് കിട്ടിയ ആദ്യ ട്രാൻസ്വുമൺ ആയിരുന്നു നാദിറ, ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ താരം കൈനോക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നാദിറ മെഹ്റിൻ.

nadiramehrinactressbiggboss

തന്റെ സർജറിയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നാദിറ സംസാരിക്കുന്നുണ്ട്. സർജറി കഴിഞ്ഞോ ഇല്ലയോ എന്ന കാര്യം മറ്റുള്ളവരോട് പറയേണ്ട ആവശ്യമില്ലെന്നാണ് നാദിറ പറയുന്നത്. വിവാഹം അടുത്ത് തന്നെയുണ്ടാവും എന്ന സൂചനയും താരം നൽകി. മൈൽസ്‌റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നാദിറ മനസ് തുറന്നത്.

നാദിറയുടെ വാക്കുകൾ

എന്റെ സർജറിയുടെ കാര്യം മറ്റുള്ളവരോട് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതറിയാൻ ആളുകൾ വളരെ ജിജ്ഞാസയോടെ നിൽക്കുകയാണ്. എന്റെ സർജറി അറിയേണ്ടത് ഒറ്റൊരാൾ മാത്രമാണ്, അത് എന്റെ പാർട്ട്ണർ ആണ്. എന്തായാലും എന്റെ പങ്കാളിക്ക് മാത്രമേ അക്കാര്യത്തിൽ ഒരു ആശങ്കയുടെ ആവശ്യമുള്ളൂ. അയാളാണ് അത് വേണോ വേണ്ടയോ എന്നൊക്കെ ആഗ്രഹിക്കേണ്ടത്. അല്ലാത്തപക്ഷം ഞാൻ കംഫർട്ടബിൾ ആവുന്ന ഏത് ഘട്ടവും നിങ്ങൾ അംഗീകരിച്ചേ മതിയാകൂ.

വിവാഹം ഉടനുണ്ടായേക്കും. ഞാനിപ്പോൾ ഉള്ള റിലേഷൻ ഒരു സിറ്റുവേഷൻഷിപ്പ് പോലെയാണ്. നമ്മൾ എല്ലാം വാശിപിടിക്കുന്നത് മോശമാണ്. എതിരെ നിൽക്കുന്ന ആൾക്ക് അധികം സമയം കൊടുക്കുക എന്നതും പ്രധാനമാണ്. എനിക്ക് കൊറച്ചു കണ്ടീഷൻസ് ഒക്കെയുള്ള കൂട്ടത്തിലാണ്. എനിക്ക് കുറച്ചുകൂടി വിഷൻ ഉണ്ട്. ഓൾറെഡി ഞാൻ നാല് വർഷങ്ങൾക്ക് മുൻപ് ബ്രേക്ക് അപ്പ് ആയതായിരുന്നു. അത് ഞാനായിട്ട് തന്നെ ഒഴിഞ്ഞുപോയതാണ്.

എനിക്ക് എപ്പോഴും പ്രണയം തോന്നിയിട്ടുള്ളത് പുരുഷന്മാരോട് ആണ്. അതിൽ നിന്നൊക്കെ വ്യത്യാസം വന്നേക്കാം. ആൾക്കാർ ഇപ്പൊ തന്നെ കമന്റിടും. ഇപ്പോഴത്തെ റിലേഷനിലെ ആളെ തന്നെ ലൈഫ് പാർട്ട്ണർ ആക്കണമെന്ന് ആഗ്രഹമുണ്ട്. ഞാൻ കൊറച്ച്കൂടി ആലോചിച്ച് തീരുമാനം എടുക്കുന്ന ആളാണ്. ജോലിയുടെ കാര്യത്തിൽ ആയാലും, ആള് പഠിക്കുകയാണ്.

ഞാൻ ഭയങ്കര ഈശ്വര വിശ്വാസിയാണ്. ഇപ്പോഴും മുസ്ലീമായിട്ട് തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. എന്റെ എല്ലാം വീട്ടുകാർ തന്നെയാണ്. ഉമ്മയും വാപ്പയും ഷഹനാസും ഒക്കെ അടങ്ങുന്ന ഒരു കുഞ്ഞ് ഫാമിലിയാണ്. ഭയങ്കര സന്തോഷമുള്ള ഒരു ഫാമിലി. സാധാരണ ഒരു ആൺകുട്ടി വീട്ടിൽ ഉണ്ടാക്കുന്ന എല്ലാ പ്രശ്‌നങ്ങളും ഞാൻ ഉണ്ടക്കിയിട്ടുണ്ട്, വീട്ടിലേക്ക് എത്തുന്ന സമയത്ത് ഞാൻ അവരുടെ നജീബാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+